ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരികള്‍ (റൈറ്റസ് ഇഷ്യൂ). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും (വിലക്കിഴിവില്‍) നേരിട്ടു വാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്.
അതേസമയം റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍ കൂടി, നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും താരതമ്യേന താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ് നല്‍കുക. എന്നാല്‍, കമ്പനിയുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക.
കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ മൂലധനം സമാഹരിക്കാന്‍ ലഭ്യമായ മാര്‍ഗങ്ങളില്‍ താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതുമായ നടപടിയാണ് അവകാശ ഓഹരികള്‍. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ നടപടിക്രമങ്ങളൊന്നുമില്ലാതെ മൂലധനം സ്വരൂപിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. സമാനമായി സെപ്റ്റംബറില്‍ അവകാശ ഓഹരിയുടെ വിതരണം പ്രഖ്യാപിച്ച ഒരു മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കിന്റെ ചുവടെ ചേര്‍ക്കുന്നു.
സുദിതി ഇന്‍ഡസ്ട്രീസ്
വിവിധതരം റെഡ്മെയ്ഡ് തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണ് സുദിതി ഇന്‍ഡസ്ട്രീസ്. 1991-ലാണ് തുടക്കം. യൂവീകാന്, നഷ്, ഇന്ത്യന്‍ഇങ്ക് തുടങ്ങിയവയാണ് കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍. ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 72 നഗരങ്ങളിലായി 300-ലധികം ഇടങ്ങളിലൂടെ വിപണിയിലെത്തിക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിലും ശ്രദ്ധപതിപ്പിക്കുന്നുണ്ട്. 2014-ലെ ഫിഫ വേള്‍ഡ് കപ്പിന്റെ ഇന്ത്യയിലെ വസ്ത്ര നിര്‍മാണ അവകാശം നേടിയിരുന്നു. സമാനമായി അമേരിക്കയിലെ എന്‍ബിഎ, ബാര്‍സിലോണ എഫ്സി, മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി എന്നിവയുടെ വ്സ്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സും കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ സുദിതി ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 60 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ വരുമാനം 103 കോടിയും അറ്റനഷ്ടം 29 കോടിയുമായിരുന്നു. 2019 വരെ മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു. സുദിതി ഇന്‍ഡസ്ട്രീസിന്റെ ആകെ ഓഹരികളില്‍ 67.06 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 32.93 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.
അതേസമയം കഴിഞ്ഞയാഴ്ച 34.10 രൂപയിലായിരുന്നു ഈ നാനോ കാപ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഈ പെന്നി ഓഹരിയുടെ ഉയര്‍ന്ന വില 55 രൂപയും താഴ്ന്ന വില 13.90 രൂപയുമാണ്.
റൈറ്റ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട് സുദിതി ഇന്‍ഡസ്ട്രീസ് (BSE : 521113) പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ-: പരമാവധി 29.26 കോടി രൂപയ്ക്ക് 97.52 ലക്ഷം ഓഹരികള്‍.
- അവകാശ ഓഹരി വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 30 രൂപ പ്രീമിയത്തിലാവും (ആകെ 30 രൂപ) അവകാശ ഓഹരി നല്‍കുക.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: 5:9 അനുപാതത്തിലാണ് വിതരണം. അതായത് കൈവശമുള്ള 9 ഓഹരിക്ക് വീതം അധികമായി 5 ഓഹരി കൂടി അവകാശമായി ലഭിക്കും.
- എക്സ് റൈറ്റ്സ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള എക്സ് റൈറ്റ്സ് തീയതി സെപ്റ്റംബര്‍ 6 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി സെപ്റ്റംബര്‍ 15-നും 21-നും ഇടയില്‍ അപേക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications