ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ഇത് ഓഹരി വിപണിയിലും ഏറെ പ്രസക്തമായൊരു കാര്യമാണ്. 'ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണം' എന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പഴഞ്ചൊല്ലുകളും സൂചിപ്പിക്കുന്നത്. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് സാരം.
അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകും. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്ന വിശേഷണത്തിന്റെ ഉടമയായ രാധാകിഷന്‍ ധമാനി വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ഒരു സ്മോള്‍ കാപ് ഓഹരിയാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്.
കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന ഈ ടെലികമ്മ്യൂണിക്കേഷന്‍ ഓഹരി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 100 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. 2021 ഓഗസ്റ്റില്‍ 150 രൂപ നിലവാരത്തിലായിരുന്ന അസ്ത്ര മൈക്രോവേവ് (BSE: 532493, NSE : ASTRAMICRO) ഓഹരി 325 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 38 ശതമാനത്തോളം നേട്ടമാണ് ഓഹരി കരസ്ഥമാക്കിയത്.
ആഗോള, ആഭ്യന്തര പ്രതികൂല ഘടകങ്ങളാല്‍ വിപണി ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കാലയളവിലാണ് അസ്ത്ര മൈക്രോവേവിന്റെ ഈ മള്‍ട്ടിബാഗര്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്.
അസ്ത്ര മൈക്രോവേവ്
പ്രതിരോധം, ബഹിരാകാശം, ടെലിഫോണ്‍ ആശയ സംവേദനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി, മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്്. 1991 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, മൈക്രോവേവ്, റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയ രംഗങ്ങളില്‍ കഴിവു തെളിയിച്ച 3 ശാസ്ത്രജ്ഞന്മാര് കൂടി രൂപീകരിച്ച കമ്പനിയാണിത്. റഡാറുകളും ഗതിനിര്‍ണയ സംവിധാനങ്ങളും പിസിഎസ് നെറ്റ്വര്‍ക്കുകളും ആണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.
ഓഹരി വിശദാംശം
അസ്ത്ര മൈക്രോവേവ് കമ്പനിയുടെ 89.2 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. 8.46 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 2.17 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. അതേസമയം അസ്ത്ര മൈക്രോവേവിന്റെ 8,96,387 ഓഹരികള്‍ അഥവാ 1.03 ശതമാനം വിഹിതമാണ് ആര്‍കെ ധമാനി സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 2 സാമ്പത്തിക പാദങ്ങളിലും അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരി വിഹിതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
നിലവില്‍ അസ്ത്ര മൈക്രോവേവിന്റെ വിപണി മൂല്യം 2,845 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.43 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 67.61 രൂപ നിരക്കിലും പിഇ അനുപാതം 84.13 മടങ്ങിലുമാണുള്ളത്. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 162 കോടിയും അറ്റാദായം 9 കോടിയുമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അസ്ത്ര മൈക്രോവേവിന്റെ വരുമാനത്തില്‍ 33.5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 45.8 ശതമാനവും അറ്റാദായത്തില്‍ 57.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
