ഇന്ത്യന്‍ വിപണിയില്‍ ആവേശക്കുതിപ്പ് പ്രകടമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനത്തോളം മുന്നേറിയ പ്രധാന സൂചികകള്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും മടങ്ങിയെത്തി. ഇതോടെ ഓഹരികളിലും തിരയിളക്കം പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞ 5 ദിവസത്തിനിടെ 45 ശതമാനം മുന്നേറ്റം കാഴ്ചവെച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് കിര്ലോസ്കര് ഇലട്രിക് കമ്പനി ലിമിറ്റഡ്.
കിര്ലോസ്കര് ഇലട്രിക്
രാജ്യത്ത് തദ്ദേശീയ വൈദ്യുതോപകരണ നിര്‍മാണത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖരാണ് കിര്ലോസ്കര് ഇലട്രിക് കമ്പനി. 1946-ലാണ് തുടക്കം. 8 വിഭാഗങ്ങളിലായി 70-ലധികം ഉത്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. വൈദ്യുതോത്പാദനം, പ്രസരണം, വിതരണം, ഗതാഗതം, പുനരുപയോഗ ഊര്‍ജം, പഞ്ചസാര, സ്റ്റീല്‍, സിമന്റ് തുടങ്ങിയ മേഖലകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. കര്‍ണാടകയിലെ ബെംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ഓഹരി വിശദാംശം
കഴിഞ്ഞ 5 ദിവസത്തിനിടെ കിര്ലോസ്കര് ഓഹരികള്‍ 27.50 രൂപയില്‍ നിന്നും 39.70 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. അതായത് 45 ശതമാനം നേട്ടമാണ് ഈ സ്മോള്‍ കാപ് ഓഹരി കരസ്ഥമാക്കിയത്. സമാനമായി ഈവര്‍ഷം ഇതുവരെയായി ഓഹരി വിലയില്‍ 72 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഒരു വര്‍ഷ കാലയളവില്‍ 110 ശതമാനത്തോളം മുന്നേറ്റവും രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 290 ശതമാനത്തോളം നേട്ടവും കിര്ലോസ്കര് ഇലട്രിക് ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.
പ്രധാനപ്പെട്ട ഹ്രസ്വകാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത് എന്നതും ശ്രദ്ധേയം. ഇതൊരു ബുള്ളിഷ് സൂചനയാണ്. നിലവില്‍ കിര്ലോസ്കര് ഇലട്രിക് കമ്പനിയുടെ (BSE: 533193, NSE : KECL) വിപണിമൂല്യം 250 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 11.45 രൂപ നിരക്കിലാണുള്ളത്. ഇലട്രിക് ഉപകരണ ഓഹരികളുടെ ശരാശരി പിഇ അനുപാതം 48.33 നിരക്കിലായിരിക്കുമ്പോള്‍ കിര്ലോസ്കര് ഇലട്രിക് കമ്പനിയുടേത് 3.72 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിര്ലോസ്കര് ഇലട്രിക് നേടിയ വരുമാനം 334 കോടിയും അറ്റാദായം 67 കോടിയുമാണ്. അതേസമയം കിര്ലോസ്കര് ഇലട്രിക് കമ്പനിയുടെ ആകെ ഓഹരികളില്‍ 49.51 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. എന്നാല്‍ ഇതിന്റെ 75.68 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.71 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.77 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 48.01 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
