ആർബിഐ പുതിയ പ്രഖ്യാപനം; ചെക്ക് ഇടപാടുകളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; എൻഎസിഎച്ച് നിലവിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളും പലിശ വരുമാനവുമെല്ലാം ബാങ്ക് അവധി ദിവസങ്ങളിൽ പോലും എക്കൗണ്ടിൽ എത്തും. ഈ സാഹചര്യത്തിൽ ചെക്ക് വഴിയുള്ള ഇടപാടുകളിൽ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടി വരും. കാരണമെന്താണന്നല്ലേ? പരിശോധിക്കാം

 
ആർബിഐ പുതിയ പ്രഖ്യാപനം; ചെക്ക് ഇടപാടുകളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

പുതിയ ആർബിആ നിയമങ്ങൾ പ്രകാരം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബള്‍ക്ക് പേയ്മെന്റ് സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നു മുതലാണ് എല്ലാ ദിവസവും ലഭ്യമായി തുടങ്ങിയത്.ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു നേര്തതേ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കിയത്. ശമ്പളം, സബ്സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനാണ് പ്രധാനമായും എൻഎസിഎച്ച് സംവിധാനം ഉപയോഗിച്ചിരുന്നത്.

 

എന്താണ് എൻഎസിഎച്ച്

ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ഗവൺമെന്റുകൾ എന്നിവയ്‌ക്കായുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സംരംഭമാണ് എൻഎസിഎച്ച്.2016 മെയ് 1-നാണ് ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം മാറി എൻ എ സി എച്ച് നിലവിൽ വന്നത്. ആവർത്തിക്കുന്നതും ആനുകാലിക സ്വഭാവമുള്ളതുമായ ഇന്റർബാങ്ക്, ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനാണ് എൻ.എ.സി.എച്ച് ഉപയോഗിക്കുന്നത്. ഡിവിഡന്റ്, ശമ്പളം, പെൻഷൻ മുതലായ ബൾക്ക് പേയ്മെന്റുകൾ നടത്തുന്നതിനും മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ സംവിധാനങ്ങളും എൻഎസിഎച്ചിൽ പ്രവർത്തിക്കുന്നത്. കേന്ദ്രീകൃത സംവിധാനമാണ്നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH).രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഒന്നിലധികം ഇസിഎസ് സംവിധാനങ്ങൾ ഏകീകരിക്കാനും മാർഗനിർദ്ദേശങ്ങളും നടത്തിപ്പുകളും സമന്വയിപ്പിക്കുന്നതിനും പ്രാദേശിക തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ചട്ടക്കൂടാണിത്.

പുതിയ മാറ്റങ്ങളിൽ എന്തുകൊണ്ട് കൂടുതൽ ശ്രദ്ധ പുലർത്തണം

പുതിയ നിയമം അനുസരിച്ച് എൻഎസിഎച്ച് എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്നതോടെ ചെക്ക് മുഖേനയുള്ള ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെല്ലുത്തേണ്ടി വരും. കാരണം അവധി ദിവസങ്ങളിലൽ പോലും ചെക്ക് ക്ലിയറൻസ് നടക്കും. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ആവശ്യത്തിനുള്ള തുക ഉണ്ടെന്ന് ഉഭോക്താക്കൾ ഉറപ്പാക്കണം. പ്രത്യേകിച്ച് പണമടയ്ക്കുന്നതിന് ചെക്കുകൾ ഒരുമിച്ച് നിക്ഷേപിക്കുന്ന അവസരങ്ങളിൽ.ചെക്ക് ബൗൺസ് ആകുന്ന സാഹചര്യം ഉണ്ടായാൽ വലിയ പിഴ ഒടുക്കേണ്ടി വരും.

ബിസിനസ് ആരംഭിച്ചത് 3 ലക്ഷം രൂപയില്‍, 5 വര്‍ഷത്തില്‍ വിറ്റുവരവോ 100 കോടി! അറിയാം ഈ യുവാക്കളുടെ കഥ<br>ബിസിനസ് ആരംഭിച്ചത് 3 ലക്ഷം രൂപയില്‍, 5 വര്‍ഷത്തില്‍ വിറ്റുവരവോ 100 കോടി! അറിയാം ഈ യുവാക്കളുടെ കഥ

കൊവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ സബ്‌സിഡികൾ സുതാര്യമായും സമയബന്ധിതമായും ജനങ്ങളിലേക്ക് കൈമാറുന്നതിന് എൻഎസിഎച്ച് ഏറെ സഹായകരമാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയിലെ ഏറ്റവും പ്രമുഖവും സ്വീകാര്യവുമായ രീതിയാണിത്.

മ്യൂച്ചൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ എൻഎസിഎച്ചിലേക്ക് മാറ്റിയതോടെ എസ് ഐ പി രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തേ ഇതിനായി ആഴ്ചകളോളം സമയം എടുത്തിരുന്നു. ചെറു ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ എഎൻസിഎച്ച് എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കുന്നതോടെയാണ് ഇപ്പോൾ ഈ നടപടികളു വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായത്.

സൊമാറ്റാ പേയ്മെന്റുമായി സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസുംസൊമാറ്റാ പേയ്മെന്റുമായി സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസും

 നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ? നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ?

ട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള ബ്രാന്‍ഡുകള്‍ വിറ്റ് പെപ്സികോ: ഇത് കമ്പനിയുടെ പുതിയ തന്ത്രംട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള ബ്രാന്‍ഡുകള്‍ വിറ്റ് പെപ്സികോ: ഇത് കമ്പനിയുടെ പുതിയ തന്ത്രം

English summary

NACH available on all days; Be alert while issuing a cheque |ആർബിഐ പുതിയ പ്രഖ്യാപനം; ചെക്ക് ഇടപാടുകളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

NACH available on all days; Be alert while issuing a cheque
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X