എന്‍ഡിടിവി പറക്കുന്നു; ഓഹരി ഇനി വാങ്ങണോ? അദാനിയുടെ ഓപ്പണ്‍ ഓഫര്‍ പൊളിയുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസമാണ് പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ ഓഹരികള്‍ ശതകോടീശ്വരനും വന്‍കിട വ്യവസായിയുമായ ഗൗതം അദാനി സ്വന്തമാക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സിന്റെ 29.18 ശതമാനം ഓഹരികളാണ് പരോക്ഷ മാര്‍ഗത്തിലൂടെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇതിനു പുറമേ സെബിയുടെ (SEBI) ചട്ടമനുസരിച്ച് 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനുള്ള 'ഓപ്പണ്‍ ഓഫര്‍' അദാനി ഗ്രൂപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്.

 

എന്‍ഡിടിവി അദാനി

ഒരു എന്‍ഡിടിവി ഓഹരിക്ക് 294 രൂപയെന്ന നിരക്കിലാണ് വിശാല വിപണിയില്‍ നിന്നും ശേഷിക്കുന്ന ഓഹരികള്‍ കൂടി വാങ്ങുന്നതിനുള്ള ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കം വിജയിച്ചാല്‍ ആകെ 55.18 ശതമാനം ഓഹരിയോടെ എന്‍ഡിടിവി, അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. ഇത്തരത്തില്‍ മാധ്യമരംഗത്തും ചുവടുറപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം വ്യക്തമായതോടെ എന്‍ഡിടിവി ഓഹരികള്‍ നിലംതൊടാതെ പറക്കുകയാണ്.

ബുധനാഴ്ചത്തെ വ്യാപാരത്തില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 388.20 രൂപയിലായിരുന്നു എന്‍ഡിടിവി ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ പുതിയ ഉയര്‍ന്ന നിലവാരമാണിത്. ഈയൊരു പശ്ചാത്തലത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പരിശോധിക്കുകയാണിവിടെ.

എന്‍ഡിടിവി

എന്‍ഡിടിവി

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമാണ് ന്യൂഡല്‍ഹി ടെലിവിഷന്‍ അഥവാ എന്‍ഡിടിവി. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും നേതൃത്വത്തില്‍ 1988-ലാണ് ആരംഭം. എന്‍ഡിടിവി ബ്രാന്‍ഡില്‍ ദേശീയ വാര്‍ത്ത ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലാണിത്. അതുപോലെ എന്‍ഡിടിവി പ്രോഫിറ്റ്-പ്രൈം രാജ്യത്തെ ആദ്യ 2-ഇന്‍-1 ചാനലാണ് (ബിസിനസും ഇന്‍ഫോടെയിന്മെന്റും ഒരുമിച്ച്).

പൊതുവാര്‍ത്താ വിഭാഗത്തിലെ പോര്‍ട്ടലുകളില്‍ എന്‍ഡിടിവി.കോം മുന്‍നിരയിലാണുള്ളത്. വിദേശത്തെ ഇന്ത്യന്‍ സമൂഹത്തെ കണക്കാക്കി യുകെ, യുഎസ് പോലുള്ള പ്രധാന രാജ്യങ്ങളിലും ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഓഹരി വിശദാശം

ഓഹരി വിശദാശം

നിലവില്‍ എന്‍ഡിടിവിയുടെ വിപണി മൂല്യം 2,502 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 39.82 രൂപ നിരക്കിലും പിഇ അനുപാതം 28.76 മടങ്ങിലുമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17 ശതമാനവും ഒരു മാസത്തിനിടെ 40 ശതമാനവും 3 മാസത്തിനിടെ 144 ശതമാനവും എന്‍ഡിടിവി ഓഹരിയില്‍ വര്‍ധന കൈവരിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 235 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 393 ശതമാനം നേട്ടവും കരസ്ഥമാക്കി.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ എന്‍ഡിടിവി ഓഹരിയില്‍ 1,029 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തികം

സാമ്പത്തികം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എന്‍ഡിടിവിയുടെ വരുമാനം 63.24 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവിലെ അറ്റാദായം 12.45 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഇടിവ്. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എന്‍ഡിടിവിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ വര്‍ധനയില്ലെങ്കിലും പ്രവര്‍ത്തന ലാഭത്തില്‍ 27.9 ശതമാനവും അറ്റാദായത്തില്‍ 98.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തുചെയ്യണം ?

എന്തുചെയ്യണം ?

നിലവിലെ എന്‍ഡിടിവിയുടെ വരുമാനം നോക്കിയാല്‍ അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ ചെലവേറിയതാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതിനകം എന്‍ഡിടിവി ഓഹരിയില്‍ 393 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ വിനോദ മേഖലയിലെ പോലെ ഒടിടിയില്‍ നിന്നും വലിയ സ്‌ക്രീനിലേക്കുള്ള പ്രേക്ഷകരുടെ ചുവടുമാറ്റം വാര്‍ത്താ ചാനല്‍ വിഭാഗത്തില്‍ പ്രകടമല്ല. അതുപോലെ ഊഹാപോഹത്തില്‍ വാങ്ങുകയും വാര്‍ത്ത പുറത്താകുമ്പോള്‍ വില്‍ക്കുകയുമെന്ന തന്ത്രം പിന്തുടരുന്നവര്‍ എന്‍ഡിടിവി ഓഹരികളില്‍ നിന്നും ലാഭമെടുക്കാനുള്ള സാധ്യതയുണ്ട്.

ഇതും ഓഹരിയില്‍ സമ്മര്‍ദം സൃഷ്ടിക്കാം. അതിനാല്‍ ഹ്രസ്വകാല നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വിറ്റൊഴിയുന്നതാവും ഉചിതം. അതുപോലെ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക് എന്‍ഡിടിവി ഓഹരി വേണമെങ്കില്‍ കൈവശം വെയ്ക്കാമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഓഫര്‍ വിജയിക്കുമോ ?

ഓഫര്‍ വിജയിക്കുമോ ?

ഒരു എന്‍ഡിടിവി (BSE: 532529, NSE : NDTV) ഓഹരിക്ക് 294 രൂപ നിരക്കിലാണ് അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 24 ശതമാനം താഴ്ന്ന നിരക്കാണ്. അതിനാല്‍ വലിയ തോതില്‍ റീട്ടെയില്‍ നിക്ഷേപകര്‍ ഓഹരി കൈമാറിയേക്കില്ല. അതേസമയം എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് 32.26 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. ഇത് കൈമാറാന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അദാനി ഗ്രൂപ്പ് മറ്റൊരു പ്രമോട്ടര്‍ കമ്പനിയായിരുന്ന ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സില്‍ നിന്നും ഇതിനകം നേടിയത് 29.18 ശതമാനം ഓഹരികളാണ്.

അദാനി

അതായത് പൊതു നിക്ഷേപകരുടെ പക്കലുള്ള 38.55 ശതമാനം ഓഹരിയില്‍ നിന്നും 26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് മുന്നിലുള്ളത്. ഇതില്‍ 9.75 ശതമാനം ഓഹരികള്‍ എല്‍ടിഎസ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടിന്റേയും 4.42 ശതമാനം ഓഹരികള്‍ ഇഐഎഫ്-ഐ ഫണ്ടിന്റേയും കൈവശമുണ്ട്. ഇതു രണ്ടും ചേര്‍ന്നാല്‍ 14.17 ശതമാനം ഓഹരികളാവും.

എന്തായാലും താഴ്ന്ന നിരക്കില്‍ ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചതു കൊണ്ടു മറ്റ് നിക്ഷേപകരുമായുള്ള കരാറുകള്‍ അദാനി ഗ്രൂപ്പ് വെട്ടിക്കളഞ്ഞിരിക്കുകയാണ്. ഇത് ഓപ്പണ്‍ ഓഫര്‍ വിജയിക്കാനാകും എന്ന അദാനി ഗ്രൂപ്പിന്റെ ആത്മവിശ്വാസമായും വിലയിരുത്തലുണ്ട്.

അദാനി- അംബാനി

അദാനി- അംബാനി

എഎംജി മീഡിയ നെറ്റ്‌വര്‍ക്‌സ് ലിമിറ്റഡ് (എഎംഎന്‍എല്‍) എന്ന പേരിലാണ് അദാനി ഗ്രൂപ്പിന്റെ മാധ്യമവിഭാഗം പ്രവര്‍ത്തിക്കുന്നത്. 6 മാസം മുന്‍പ് ഡിജിറ്റല്‍ മാധ്യമമായ 'ബ്ലൂംബെര്‍ഗ് ക്വിന്റി'ലും അദാനി ഗ്രൂപ്പ് ഓഹരി വാങ്ങിയിരുന്നു. ഇതിനോടൊപ്പം പുതിയ ഏറ്റെടുക്കല്‍ കൂടി പൂര്‍ണമായാല്‍ ദേശീയ മാധ്യമ മേഖലയില്‍ ഗൗതം അദാനിയുടെ എന്‍ഡിടിവിയും രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സംരംഭകനായ മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള നെറ്റ്‌വര്‍ക്ക് 18-നും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനും കളമൊരുങ്ങും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: adani stock share stock market news
English summary

NDTV Share: After Adani Group Takeover Hits New Highs Should Buy Or Will Adani's Open Offer Succeed

NDTV Share: After Adani Group Takeover Hits New Highs Should Buy Or Will Adani's Open Offer Succeed
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X