പുതിയ ഒരു രൂപ നോട്ട് ഉടൻ പുറത്തിറക്കും, പ്രത്യേകതകൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സർക്കാർ ഉടൻ തന്നെ പുതിയ ഒരു രൂപ കറൻസി നോട്ടുകൾ പുറത്തിറക്കും. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) അച്ചടിക്കുന്ന മറ്റ് നോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഒരു രൂപ മൂല്യമുള്ള നോട്ടുകൾ ധനമന്ത്രാലയമാണ് അച്ചടിക്കുന്നത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഒരു രൂപ നോട്ടിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..

ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതിന് മുകളിൽ ഭാരത സർക്കാർ' എന്ന വാക്ക് നോട്ടിൽ എഴുതിയിട്ടുണ്ട്. പുതിയ ഒരു രൂപയിൽ ധനമന്ത്രാലയ സെക്രട്ടറി അതാനു ചക്രവർത്തിയുടെ ദ്വിഭാഷാ ഒപ്പും ഉണ്ടായിരിക്കും. 2020ൽ പുറത്തിറക്കിയ ഒരു രൂപ നാണയത്തിന്റെ തനിപ്പകർപ്പിലായിരിക്കും പുതിയ നോട്ടും പുറത്തിറക്കുക. നോട്ടിന്റെ വലതുഭാഗത്ത് താഴെയുള്ള ഭാഗത്തായിരിക്കും ഒരു രൂപ എന്ന് എഴുതുക.

പുതിയ 20 രൂപ നോട്ട് വരുന്നു; പച്ച കലര്‍ന്ന മഞ്ഞ നിറത്തില്‍പുതിയ 20 രൂപ നോട്ട് വരുന്നു; പച്ച കലര്‍ന്ന മഞ്ഞ നിറത്തില്‍

പുതിയ ഒരു രൂപ നോട്ട് ഉടൻ പുറത്തിറക്കും, പ്രത്യേകതകൾ എന്തെല്ലാം?

നോട്ടിന്റെ മറുവശത്ത് വശത്ത് 'ഇന്ത്യാ ഗവൺമെന്റ്' എന്ന വാക്കിന് മുകളിൽ 'ഭാരത സർക്കാർ' എന്നും എഴുതിയിട്ടുണ്ടാകും. രൂപ ചിഹ്നത്തിൽ ധാന്യങ്ങളുടെ രൂപകൽപ്പന ഉണ്ടാകും. അത് രാജ്യത്തിന്റെ കാർഷിക ആധിപത്യത്തെ ചിത്രീകരിക്കുന്നതാണ്. 'സാഗർ സാമ്രാട്ട്' എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടിൽ അടങ്ങിയിട്ടുണ്ട്. പതിനഞ്ച് ഇന്ത്യൻ ഭാഷകളിൽ ഒരു രൂപ എന്നും നോട്ടിൽ എഴുതിയിട്ടുണ്ട്.

പുതിയ ഒരു രൂപ കറൻസി നോട്ടിന്റെ നിറം പിങ്ക് കലർന്ന പച്ചയായിരിക്കും. ചതുരാകൃതിയിൽ 9.7 x 6.3 സെ.മീ ആണ് നോട്ടിന്റെ വലിപ്പം.

ആർ.ബി.ഐ. പുതിയ 20 രൂപ നോട്ട് ഉടൻ അവതരിപ്പിക്കുംആർ.ബി.ഐ. പുതിയ 20 രൂപ നോട്ട് ഉടൻ അവതരിപ്പിക്കും

English summary

New one rupee note: Key things to know | പുതിയ ഒരു രൂപ നോട്ട് ഉടൻ പുറത്തിറക്കും, പ്രത്യേകതകൾ എന്തെല്ലാം?

The Government of India will soon issue a new one-rupee currency notes. Unlike other RBI notes, the Finance Ministry is printing notes worth one rupee. Read in malayalam.
Story first published: Monday, February 10, 2020, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X