തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും വിപണിയില്‍ ആവശേക്കുതിപ്പ് ദൃശ്യമായി. അനുകൂല ആഗോള ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാന സൂചികയായ നിഫ്റ്റി നിര്‍ണായക 17,000 നിലവാരവും ഭേദിക്കുന്ന മുന്നേറ്റം കാഴ്ചവെച്ചു. കഴിഞ്ഞയാഴ്ച സെന്‍സെക്സില്‍ 1,498 പോയിന്റും (2.67 %) നിഫ്റ്റിയില്‍ 439 പോയിന്റ് (2.62 %) നേട്ടവും കരസ്ഥമാക്കി. ഇരു സൂചികകളും ജൂലൈ മാസത്തില്‍ 8.5 ശതമാനത്തോളം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈയാഴ്ച വിപണിയെ നിര്‍ണായകമായി സ്വാധീനിക്കാവുന്ന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ആര്‍ബിഐ യോഗം
റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത് ധനനയ സമിതി യോഗം (എംപിസി), ഓഗസ്റ്റ് 3 മുതല്‍ 5 വരെ ചേരും. ആഭ്യന്തര വിപണികള്‍ക്കും ഏറെ നിര്‍ണായകമായ ഈ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളിലെ മാറ്റം സംബന്ധിച്ച തീരുമാനമെടുക്കും. ഇത്തവണത്തെ എംപിസി യോഗത്തില്‍ 25-50 അടിസ്ഥാന പോയിന്റുകള്‍ അഥവാ 0.25- 0.50 ശതമാനം വരെ പലിശ വര്‍ധന നടപ്പാക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
യോഗശേഷം ആര്‍ബിഐ ഗവര്‍ണര്‍ നടത്തുന്ന വിശദീകരണ പ്രസംഗത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചു നടത്തുന്ന പരമാര്‍ശങ്ങള്‍ക്ക് വിപണിയില്‍ ചലനം സൃഷ്ടിക്കാനായേക്കും.
കോര്‍പറേറ്റ് പ്രവര്‍ത്തനഫലം
ഈയാഴ്ചയില്‍ 560-ലധികം കോര്‍പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രസിദ്ധീകരിക്കും. ഐടിസി, എസ്ബിഐ, യുപിഎല്‍, ലുപിന്‍, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, ഗെയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന്, മഹീന്ദ്ര & മഹീന്ദ്ര, ടൈറ്റന് കമ്പനി തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഓഗസ്റ്റ് ആദ്യവാരത്തില്‍ പാദഫലം പുറത്തുവിടുന്നുണ്ട്.
ഇതിനോടൊപ്പം എല്ലാ അദാനി ഗ്രൂപ്പ് കമ്പനികളും (അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്) പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കും. കൂടാതെ പുതുതലമുറ ടെക് കമ്പനികളായ പേടിഎം, നൈക്ക, സൊമാറ്റോ തുടങ്ങിയവും ഒന്നാം പാദഫലം പ്രഖ്യാപിക്കും.
വാഹന വില്പന
ജൂലൈ മാസത്തില്‍ നടന്ന വാഹന വില്പനയുടെ കണക്കുകള്‍ നിര്‍മാതാക്കള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍ ടാറ്റ മോട്ടോര്‍സ്, മാരുതി സുസൂക്കി, ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, എസ്കോര്‍ട്ട്സ്, മഹീന്ദ്ര & മഹീന്ദ്ര, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ മോട്ടോര്‍സ്, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ ഓഹരികള്‍ ഈയാഴ്ച ശ്രദ്ധാ കേന്ദ്രങ്ങളാകും. ചിപ് ലഭ്യത മെച്ചപ്പെട്ടതിനാല്‍ യാത്രാ വാഹന വില്പനയില് വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. സമാനമായി വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലും പുരോഗതി കാണിക്കുമെന്നാണ് നിഗമനം.
എന്നാല്‍ ഓഫ് സീസണായതിനാല്‍ ട്രാക്ടര്‍ വില്പനയില് തളര്‍ച്ച രേഖപ്പെടുത്താം. ഇരുചക്ര വാഹന വില്പനയിലും കാര്യമായ പുരോഗതി ഉണ്ടാകില്ലെന്നുമാണ് വിപണിയുടെ വിലയിരുത്തല്‍.
വിദേശ നിക്ഷേപകര്‍
ജൂലൈ മാസത്തിലെ മൊത്തക്കണക്കില്‍ വിദേശ നിക്ഷേപകര്‍ വില്പനക്കാരുടെ റോളിലാണെങ്കിലും വില്പനയുടെ തോത് ഗണ്യമായി കുറഞ്ഞുവെന്നതും അവസാന ആഴ്ചയില്‍ വാങ്ങുന്ന പക്ഷത്തേക്കും മാറിയതും ശ്രദ്ധേയമാണ്. തുടര്‍ന്നും യുഎസ് ഡോളര്‍ സൂചികയും യുഎസ് ബോണ്ട് യീല്‍ഡും തളര്‍ച്ച കാണിക്കുകയാണെങ്കില്‍ വിദേശ നിക്ഷേപകര്‍ വില്പനയ്ക്ക് ഇടവേളയെടുക്കാം. മറുവശത്ത് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ആവേശത്തോടെ വാങ്ങിക്കൂട്ടുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ നിക്ഷ്പക്ഷരായി നിന്നാല്‍ പോലും ഓഹരി വിപണിക്ക് നേട്ടമാകുമെന്നാണ് അനുമാനം.
ആഗോള ഘടകങ്ങള്‍
- യുഎസ് തൊഴില്‍ നിരക്ക്- അമേരിക്കയുടെ ജൂലൈ മാസത്തിലെ കാര്‍ഷികേതര തൊഴില്‍ അവസരങ്ങളുടെ കണക്കുകളും തൊഴില്‍ ഇല്ലായ്മ നിരക്കുകളും വെള്ളിയാഴ്ച (ഓഗസ്റ്റ് 5) പ്രസിദ്ധീകരിക്കും. കഴിഞ്ഞയാഴ്ച പുറത്തുവന്ന ജിഡിപി നിരക്കുകള്‍ വളര്‍ച്ചാ ഇടിവാണ് കാണിച്ചത്. ഇതിനെ പിന്തുടര്ന്ന് തൊഴില്‍ വിപണിയിലും വളര്‍ച്ച നിരക്കില്‍ ഇടിവ് കാണിച്ചാല്‍ അമേരിക്കന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കാം. ഇത് ഡോളര്‍ സൂചികയിലും കടുത്ത സമ്മര്‍ദം സൃഷ്ടിക്കാം. ഇതിന്റെ ആനുപാതിക പ്രതിഫലനം രൂപയിലും പ്രതീക്ഷിക്കാം.
ആഗോള ഘടകങ്ങള്‍ ടെക്നിക്കല്‍ വിലയിരുത്തല്‍ നിര്‍ണായകമായ 17,000 നിലവാരത്തിന് മുകളിലും 200- ദിവസ മൂവിങ് ആവറേജ് (17,033) മറികടന്നും നിഫ്റ്റി സൂചികയ്ക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചത് വിപണിയിലെ ബുള്ളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇനി നിഫ്റ്റിക്ക് തൊട്ടു മുന്നിലുള്ള കടമ്പ 17,500 നിലവാരത്തിലാണ്. ഇതും ഭേദിക്കാനായാല്‍ 17,800/ 18,000 നിലവാരം ലക്ഷ്യമിടാം. എന്നിരുന്നാലും സമീപ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ച വെച്ചതു കൊണ്ട് ലാഭമെടുപ്പിനുള്ള സാധ്യതയും നിലനില്ക്കുന്നു. അങ്ങനെയെങ്കില്‍ 16,950/ 16,800 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കാന്‍ നിഫ്റ്റി സൂചിക ശ്രമിക്കും. അറിയിപ്പ് മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications