സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 1,100 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഓൺലൈനായി മദ്യ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗി. ജാർഖണ്ഡ് സർക്കാരിൽ നിന്ന് ആവശ്യമായ അംഗീകാരങ്ങൾ നേടിയതിന് ശേഷം റാഞ്ചിയിൽ ഈ സേവനം ആരംഭിച്ചുവെന്ന് സ്വിഗ്ഗി പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ സേവനം ആരംഭിക്കും.
മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക്
മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിക്കുന്നതിന് സ്വിഗി മദ്യത്തിന്റെ ഹോം ഡെലിവറിക്ക് പിന്തുണ നൽകുന്നതിനായി ഒന്നിലധികം സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വരികയാണ്. സുരക്ഷിതമായി മദ്യം വിതരണം ചെയ്യുന്നതിനും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡെലിവറികൾ പൂർത്തിയാക്കുന്നതിന് നിർബന്ധിത പ്രായ പരിശോധന, ഉപയോക്തൃ പ്രാമാണീകരണം എന്നിവ പോലുള്ള നടപടികൾ സ്വിഗ്ഗി അവതരിപ്പിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ
ഉപയോക്താക്കൾക്ക് അവരുടെ സാധുവായ സർക്കാർ ഐഡിയുടെ ചിത്രം അപ്‌ലോഡുചെയ്യുന്നതിലൂടെ അവരുടെ തൽക്ഷണ പ്രായ പരിശോധന പൂർത്തിയാക്കാൻ കഴിയും. തുടർന്ന് ഒരു എഐ-പവർഡ് സിസ്റ്റം ഉപയോഗിച്ചുള്ള പ്രാമാണീകരണത്തിനായി ഒരു സെൽഫിയും നൽകണം. എല്ലാ ഓർഡറുകളിലും ഡെലിവറി സമയത്ത് ഉപഭോക്താവ് നൽകേണ്ട ഒരു ഒടിപി നമ്പറും ഉണ്ടാകും. സംസ്ഥാന നിയമപ്രകാരം ഒരു ഉപഭോക്താവ് നിർദ്ദിഷ്ട പരിധിക്ക് മുകളിൽ മദ്യം ഓർഡർ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ചില പരിധികളും നിശ്ചയിച്ചിട്ടുണ്ട്.
ആപ്പിലെ മാറ്റം
ഈ സേവനം ലഭിക്കുന്നതിന്, റാഞ്ചിയിലെ ഉപഭോക്താക്കൾക്ക് അവരുടെ സ്വിഗ്ഗി ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ‘വൈൻ ഷോപ്പുകൾ' എന്ന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ കഴിയും. സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവുമായ രീതിയിൽ ഹോം ഡെലിവറി പ്രാപ്തമാക്കുന്നതിലൂടെ, ചില്ലറ വിൽപ്പന ശാലകളിലെ തിരക്ക് പരിഹരിക്കാനും അതുവഴി സാമൂഹിക അകലം പാലിക്കാനും കഴിയുമെന്ന് സ്വിഗി
പ്രൊഡക്ട്സ് വിപി അനുജ് രതി പറഞ്ഞു.
ഡെലിവറി
ഓർഡറുകൾ സുഗമമായി നടപ്പിലാക്കുന്നതിനും പൂർത്തിയാക്കുന്നതിനും ഡെലിവറി പങ്കാളികൾക്കും ചില്ലറ വ്യാപാരികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ മികച്ച ശുചിത്വ നടപടികളെക്കുറിച്ച് സ്വിഗ്ഗി ഡെലിവറി പങ്കാളികളെ നിരന്തരം ബോധവത്കരിക്കുകയും അവർക്ക് മാസ്കുകളും സാനിറ്റൈസറുകളും നൽകുകയും ചെയ്യുന്നുണ്ട്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications