ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർ സൂക്ഷിക്കുക, തട്ടിപ്പുകൾ വ്യാപകം. ബംഗളൂരൂവിൽ കഴിഞ്ഞ ദിവസം ഓൺലൈനായി പിസ ഓർഡർ ചെയ്ത ടെക്കിയ്ക്ക് അക്കൌണ്ടിൽ നിന്ന് നഷ്ട്ടപ്പെട്ടത് 95,000 രൂപ. ബംഗളൂരുവിലെ കോറമംഗലയിൽ താമസിക്കുന്ന എൻ.വി.ഷെയ്ക്ക് എന്ന യുവാവിനാണ് പണം നഷ്ട്ടപ്പെട്ടത്.
ഓൺലൈൻ തട്ടിപ്പ്
ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് തന്റെ സ്മാർട്ട്‌ഫോൺ വഴി ഒരു ഭക്ഷണ വിതരണ ആപ്ലിക്കേഷനിലൂടെയാണ് പിസ്സ ഓർഡർ ചെയ്തത്. ഓർഡർ നൽകി ഒരു മണിക്കൂറിനുശേഷവും ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെട്ടു. ഫോൺ വിളിച്ചപ്പോൾ, മറുവശത്തുണ്ടായിരുന്ന ആളോട് ഭക്ഷണം ഇതുവരെ ലഭിച്ചില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഓർഡർ ഭക്ഷണശാലകൾ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ ലഭിക്കുമെന്നുമാണ് അയാൾ മറുപടി നൽകിയത്.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ
ഒരു ഫോൺ സന്ദേശം ലഭിക്കുമെന്നും അതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്‌താൽ പണം തിരികെ ലഭിക്കുന്നതിനുള്ള അഭ്യർത്ഥന പ്രോസസ്സ് ചെയ്യുമെന്നും അയാൾ യുവാവിനോട് പറഞ്ഞു. ഇതനുസരിച്ച് ലിങ്കിൽ ക്ലിക്ക് ചെയതതോടെയാണ് തട്ടിപ്പ് നടന്നത്. മഡിവാള പോലീസിന് ഷെയ്ക്ക് പരാതി നൽകി.
പരാതി നൽകി
തട്ടിപ്പുകാർ നടത്തിയത് ഫിഷിംഗ് ആണെന്നും യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നേടിയാണ് തട്ടിപ്പ് നടത്തിയതെന്നും മഡിവാള പൊലീസ് വ്യക്തമാക്കി. അമ്മയുടെ ക്യാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നും യുവാവ് പറഞ്ഞു. പേയ്‌മെന്റ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ കഴിഞ്ഞ മാസം ബംഗളൂരുവിൽ ഒരാൾക്ക് 85,000 രൂപ നഷ്ട്ടപ്പെട്ടിരുന്നു.
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി
കസ്റ്റമർ കെയറിനായി കോളിംഗ് സേവനമില്ലെന്നും ചാറ്റ്, ഇമെയിൽ എന്നിവ മാത്രമാണുള്ളതെന്ന് ഭക്ഷണ വിതരണ കമ്പനി വക്താവ് വ്യക്തമാക്കി. ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്താറുണ്ടെന്നും എങ്കിലും ഉപഭോക്താക്കൾ, ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നും ഭക്ഷണ വിതരണ കമ്പനി വക്താവ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
