ജി20 രാജ്യങ്ങളുടെ സാമ്പത്തിക കരുതല്‍ അറിഞ്ഞ് പാകിസ്താന്‍, 800 മില്യണിന്റെ കടാശ്വാസം!!

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാമാബാദ്: കടത്തില്‍ മുങ്ങി നില്‍ക്കുന്ന പാകിസ്താന് ജി20 രാജ്യങ്ങളില്‍ നിന്ന് കടാശ്വാസം. 800 മില്യണ്‍ ഡോളറോളം വരുന്ന കടം തിരിച്ചടയ്ക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ് ജി20 രാജ്യങ്ങള്‍. 14 അംഗങ്ങള്‍ ചേര്‍ന്നാണ് കടാശ്വാസം നല്‍കിയത്. ഇനിയും ആറ് രാജ്യങ്ങള്‍ കൂടി ഇതിന് അംഗീകാരം നല്‍കാനുണ്ട്. സൗദി അറേബ്യയും ജപ്പാനും ഇതില്‍ വരും. കോവിഡ് കാലത്ത് പാകിസ്താന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ കടാശ്വാസം. 25.4 ബില്യണ്‍ യുഎസ് ഡോളറിന്റെ കടമാണ് 20 രാജ്യങ്ങളില്‍ നിന്ന് പാകിസ്താന്‍ നേരിടുന്നത്.

ജി20 രാജ്യങ്ങളുടെ സാമ്പത്തിക കരുതല്‍ അറിഞ്ഞ് പാകിസ്താന്‍, 800 മില്യണിന്റെ കടാശ്വാസം!!

ഓഗസ്റ്റ് പ്രകാരമുള്ള കണക്കാണ് ഇത്. ഏപ്രിലില്‍ 76 രാജ്യങ്ങള്‍ക്ക് കടം തിരിച്ചടയ്ക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു ജി20 രാഷ്ട്രങ്ങള്‍. ഇതില്‍ പാകിസ്താനും ഉള്‍പ്പെട്ടിരുന്നു. മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഈ പണം തിരിച്ചടയ്‌ക്കേണ്ടെന്നായിരുന്നു ഇളവിലൂടെ ഉദ്ദേശിച്ചത്. അതേസമയം ഓരോ രാജ്യവും കടാശ്വാസത്തിനായി ഒരു അപേക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള രാജ്യങ്ങളെല്ലാം ദരിദ്രരുടെ പട്ടികയില്‍ വരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളാണ്

കോവിഡ് രൂക്ഷമായതിനാല്‍ 14 രാജ്യങ്ങള്‍ പാകിസ്താന്റെ കടം തിരിച്ചടയ്ക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ 14 രാജ്യങ്ങളുടെ ഇളവ് കാരണം 800 മില്യണോളം ലാഭിക്കാനും സ്വരൂപിക്കാനും പാകിസ്താന് സാധിക്കും. ഇവര്‍ക്ക് പുറമേ മറ്റ് രണ്ട് രാഷ്ട്രങ്ങള്‍ക്ക് കൂടി കടാശ്വാസം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ജപ്പാന്‍, റഷ്യന്‍, സൗദി അറേബ്യ, യുഎഇ, ബ്രിട്ടന്‍ എന്നീ ആറ് രാജ്യങ്ങള്‍ ജി20 രാഷ്ട്രങ്ങളുടെ കരാറിന് അംഗീകാരം നല്‍കിയിട്ടില്ല. അടുത്ത മാസം അവസാനത്തോടെ ഇവരും അതിന് അനുവാദം നല്‍കും.

അതേസമയം ഈ ആറ് രാജ്യങ്ങളുടെ കടം തിരിച്ചടയ്ക്കാനുള്ള ഒരുക്കങ്ങള്‍ പാകിസ്താന്‍ തുടങ്ങിയിട്ടില്ല. ഇവരും കരാര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. ജി20 രാഷ്ട്രങ്ങളില്‍ നിന്ന് 1.8 ബില്യണിന്റെ താല്‍ക്കാലിക കടം തിരിച്ചടവിലെ ഇളവാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. 1.47 മില്യണ്‍ വായ്പയും 323 മില്യണ്‍ പലിശയുമാണ് ഈ വായ്പയ്ക്ക് മൊത്തത്തില്‍ നല്‍കാനുള്ളത്. സൗദി അറേബ്യ 613 മില്യണിന്റെ ഇളവാണ് നല്‍കുന്നത്. ചൈന 309 മില്യണിന്റെയും ഇളവ് നല്‍കും. കാനഡ 23 മില്യണിന്റെയും ഫ്രാന്‍സ് 183 മില്യണിന്റെയും ജര്‍മനി 99 മില്യണിന്റെയും ഇറ്റലി ആറ് മില്യണിന്റെയും ജപ്പാന്‍ 373 മില്യണിന്റെയും ദക്ഷിണ കൊറിയ 47 മില്യണിന്റെയും ഇളവാണ് നല്‍കുന്നത്.

English summary

Pakistan gets debt repayment relief from g20 nations

pakistan gets debt repayment relief from g20 nations
Story first published: Monday, November 23, 2020, 3:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X