ഞൊടിയിടയില്‍ നിക്ഷേപകരെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. അതിവേഗം പെന്നി ഓഹരികളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അതേസമയം 7 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍ കുതിക്കുന്ന ഒരു പെന്നി ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഫിലാടെക്സ് ഫാഷന്‍സ്
ടെക്സ്റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡ്. 1994-ല്‍ യൂണി-സോക്സ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലായിരുന്നു ആരംഭം. തുണി കൊണ്ടുള്ള ചെറു കാലുറകളാണ് (സോക്ക്സ്) കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. 2006-ലാണ് കമ്പനിയുടെ പേര് ഫിലാടെക്സ് ഫാഷന്‍സ് എന്നായി മാറ്റിയത്. ഫിലാടെക്സ് ഫാഷന്‍സ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം 245 കോടിയാണ്. ഇന്നു രാവിലെയും 5% കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 25.60 രൂപയിലാണ് ഈ ഓഹരി തുടരുന്നത്.
ഓഹരി വിശദാംശം
ഫിലാടെക്സ് ഫാഷന്‍സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 12.78 രൂപ നിരക്കിലാണ്. അതേസമയം ടെക്സ്റ്റൈല്‍സ് (Hosiery) വിഭാഗത്തിലെ ഓഹരികളുടെ ശരാശരി അനുപാതം 7.73 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫിലാടെക്സ് ഫാഷന്‍സിന്റെ പിഇ അനുപാതം 33 മടങ്ങിലാണുള്ളത്. ഫിലാടെക്സ് ഫാഷന്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 6.24 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 4.18 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമല്ല. ഫിലാടെക്സ് ഫാഷന്‍സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 1.54 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത് എന്നത് ന്യൂനതയാണ്.
സമീപകാല തീരുമാനങ്ങള്‍
കഴിഞ്ഞ മാസം ചേര്‍ന്ന ഫിലാടെക്സ് ഫാഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ ഭാവി വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കടപ്പത്രം, വിദേശ കറന്‍സിയിലുള്ള ഓഹരിയാക്കി മാറ്റാവുന്ന ബോണ്ട് എന്നിവയിലൂടെ പണം സമാഹരിക്കുകയോ അല്ലെങ്കില്‍ 820 കോടിയില്‍ കവിയാത്ത സ്വകാര്യ മൂലധനം സ്വീകരിക്കുകയോ ചെയ്യാമെന്നും കമ്പനി നേതൃത്വം ധാരണയിലെത്തി.
ഇതിനോടൊപ്പം പ്രീമിയം സോക്സ് നിര്‍മാണ വിഭാഗം ആധുനികവത്കരിക്കാനും കമ്പനിയെ വൈവിധ്യവ്തകരിക്കാനുള്ള പദ്ധതികള്‍ ആലോചിച്ച് നടപ്പാക്കാനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.
ഓഹരി വില ചരിത്രം
കഴിഞ്ഞ 6 ദിവസവും ഫിലാടെക്സ് ഫാഷന്‍സ് ഓഹരി 5% വീതമുള്ള അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 8 ദിവസമായി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തിരുത്തിയെഴുതുന്നു. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഫിലാടെക്സ് ഫാഷന്‍സ് ഓഹരിയുടെ വില 16.30-ല്‍ നിന്നും 25 രൂപയിലേക്ക് കുതിച്ചുകയറി. 50% നേട്ടം കരസ്ഥമാക്കി.
6 മാസം മുമ്പ് ഓഹരിയുടെ വില 7 രൂപയായിരുന്നു. അതായത് 6 മാസത്തിനിടെ 250% നേട്ടം നല്‍കിയെന്ന് സാരം. നിലവില്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഫിലാടെക്സ് ഫാഷന്‍സ് ഓഹരി നില്‍ക്കുന്നത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദത്തില്‍ ഫിലാടെക്സ് ഫാഷന്‍സ് നേടിയ വരുമാനം 43.62 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 461 ശതമാനം വര്‍ധനയാണ്. അതേസമയം കമ്പനിയുടെ അറ്റാദായം 4.56 കോടിയിലേക്ക് കുതിച്ചയുര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 38,916 ശതമാനം വര്‍ധനയാണിത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ഫിലാടെക്സ് ഫാഷന്‍സ് ഓഹരിയെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4).
പെന്നി ഓഹരി- ശ്രദ്ധിക്കുക
സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ പെന്നി ഓഹരികളില്‍ നിന്നും കൈനിറയെ നേട്ടം സ്വന്തമാക്കാനാകും. ഇതിനായി ആദ്യം തിരിച്ചറിയേണ്ടത് നിക്ഷേപത്തിനുള്ള അനുയോജ്യ സമയമാണ്. എല്ലാവരും വിപണി കുതിക്കുമെന്ന് പറയുന്ന സാഹചര്യത്തേക്കാള്‍ എല്ലാവരും പേടിയോടെ സമീപിക്കുന്ന തകര്‍ച്ചയുടെ അവസരങ്ങളിലാണ് പെന്നി ഓഹരികള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യം. അടിസ്ഥാനപരമായി മികച്ചതും കടബാധ്യത കുറവുള്ളതും ബിസിനസില്‍ കാര്യക്ഷമതയുമുള്ള ഓഹരികളെയാവണം തെരഞ്ഞെടുക്കേണ്ടത്. നേരത്തെ മികച്ച രീതിയില്‍ പോയിരുന്നവയും ഇപ്പോള്‍ നഷ്ടത്തിലുമായ ഓഹരികള്‍ നാളെ നന്നാകുമെന്ന പ്രതീക്ഷയോടെയും വാങ്ങാന്‍ ശ്രമിക്കരുത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
