ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ. അതായത്, മികച്ച ഡിവിഡന്റ്/ ബോണസ് ഓഹരി നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം.
അതേസമയം പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുന്ന അവസരങ്ങളിലാണ് കമ്പനികള്‍ ബോണസ് ഓഹരി നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുകയെന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലുമാകും.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല എന്ന മെച്ചമുണ്ട്. അടുത്തിടെ 2:1 അനുപാതത്തില്‍ ബോണസ് ഷെയര്‍ പ്രഖ്യാപിച്ച പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പ്രോ ഫിന് കാപിറ്റല്‍
മുംബൈ കേന്ദ്രീകരിച്ച് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് പ്രോ ഫിന് കാപിറ്റല്‍ സര്‍വീസസ്. 1991-ലാണ് തുടക്കം. പ്രധാനമായും ഷെയര്‍ ബ്രോക്കിങ് സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 35.6 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച രാവിലെ 1.68 രൂപയിലാണ് ബിഎസ്ഇയില്‍ പ്രോ ഫിന് കാപിറ്റല്‍ സര്‍വീസസ് (BSE : 511557) ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
52 ആഴ്ച കാലയളവില്‍ ഈ പെന്നി ഓഹരിയുടെ ഉയര്‍ന്ന വില 9.08 രൂപയും താഴ്ന്ന വില 0.93 രൂപയുമാണ്. പ്രോ ഫിന് കാപിറ്റലിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 1.13 രൂപ നിരക്കിലും പിഇ അനുപാതം 7.48 മടങ്ങിലുമാണുള്ളത്.
അതേസമയം പ്രോ ഫിന് കാപിറ്റല്‍ സര്‍വീസസ് കമ്പനിയുടെ ഓഹരികളില്‍ 15.57 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതിന്റെ 90.56 ശതമാനം ഓഹരികളും ഈട് (Pledge) നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 26 കോടിയും അറ്റാദായം 4 കോടിയുമാണ്.
ബോണസ് ഓഹരി
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രോ ഫിന് കാപിറ്റല്‍ സര്‍വീസസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഓഹരി നല്‍കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2022 മേയ് 06-ന് നല്കിയ മുന്‍ഗണനാ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 2:1 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള ഓരോ മുന്‍ഗണനാ ഓഹരിക്കും അധികമായി 2 ഓഹരികള്‍ വീതം സൗജന്യമായി ലഭിക്കും. ഇതിനുള്ള റെക്കോഡ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. ഇതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും നേടുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications