അടുത്ത പൊതുബജറ്റിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനിടെ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട നടപടികളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നു. റെയില്‍വേയുടെ കീഴിലുള്ള 6 കമ്പനികളുടെ ഓഹരികള്‍ ഭാഗികമായി വിറ്റൊഴിവാക്കി 12,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് ഇന്നു വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തിയ 2 ലിസ്റ്റഡ് റെയില്‍വേ ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
റെയില്‍ വികാസ് നിഗം
റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍). മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2003-ല്‍ രൂപീകരിച്ച കമ്പനിയാണിത്. 2013-ല്‍ മിനിരത്ന പദവി ലഭിച്ചു. പുതിയ പാതകള്‍, ഗേജ് മാറ്റം, വൈദ്യുതീകരണം, വമ്പന്‍ പാലങ്ങള്‍, നിര്‍മാണ/ അറ്റക്കുറ്റപ്പണി കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള പദ്ധതികളുടെ നടപ്പാക്കലിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഉയര്‍ന്ന തോതില്‍ മുടങ്ങാതെ ലാഭവീതം നല്കുന്ന റെയില്‍ വികാസ് നിഗം ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.64 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 30.7 രൂപ നിരക്കിലും പിഇ അനുപാതം 6.60 മടങ്ങിലുമാണുള്ളത്. റെയില്‍ വികാസ് നിഗത്തിന്റെ ഓഹരികളില്‍ 78.20 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.95 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.30 ശതമാനം വീതവും ഓഹരികള്‍ പക്കലുണ്ട്.
അതേസമയം വില്പനയുടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇന്നു രാവിലെയുള്ള വ്യാപാരത്തില്‍ 8 ശതമാനം വര്‍ധനയോടെ 40 രൂപ നിലവാരത്തിലേക്ക് റെയില്‍ വികാസ് നിഗം (BSE: 542649, NSE : RVNL) ഓഹരികള്‍ കുതിച്ചെത്തിയിരുന്നു. ഒടുവില്‍ 6 ശതമാനം നേട്ടത്തോടെ 39.45 രൂപയിലായിരുന്നു ക്ലോസിങ്.
ഒരു വര്‍ഷക്കാലയളവില്‍ റെയില്‍ വികാസ് നിഗം ഓഹരിയുടെ ഉയര്‍ന്ന വില 44.80 രൂപയും താഴ്ന്ന വില 29 രൂപയുമാണ്. മൂന്ന് മാസത്തിനിടെ 28 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 8,225 കോടിയാണ്.
റെയില്‍ടെല്‍ കോര്‍പ്
ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ട ടെലികോം-അനുബന്ധ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് റെയില്‍ടെല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ. 2000-ലാണ് തുടക്കം. മിനിരത്ന പദവി നേടിയ പൊതുമേഖല സ്ഥാപനമാണിത്. രാജ്യത്താകമാനം 60,000 കിലോമീറ്റര്‍ നീളത്തില്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ഉപഭോക്താക്കള്‍ക്കും ടെലികോം സേവനങ്ങള്‍ നല്കുന്നു. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല. നിലവില്‍ 3,620 കോടിയാണ് റെയില്‍ടെല്‍ കോര്‍പിന്റെ വിപണി മൂല്യം.
കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 30.9 ശതമാനവും ലാഭത്തിന്റെ മാര്‍ജിന്‍ 28.7 ശതമാനവും രേഖപ്പെടുത്തുന്നു. മുടങ്ങാതെ ലാഭവിഹിതവും നല്കുന്ന റെയില്‍ടെല്‍ കോര്‍പ് (BSE: 543265, NSE : RAILTEL) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.13 ശതമാനമാണ്. അതേസമയം മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ രാവിലത്തെ വ്യാപാരത്തില്‍ 9 ശതമാനം നേട്ടത്തില്‍ 115.85 രൂപ നിലവാരത്തിലേക്ക് റെയില്‍ടെല്‍ കോര്‍പ് ഓഹരികള്‍ മുന്നേറിയിരുന്നു.
ഒടുവില്‍ 6 ശതമാനം നേട്ടത്തോടെ 112.85 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ റെയില്‍ടെല്‍ കോര്‍പ് ഓഹരിയുടെ ഉയര്‍ന്ന വില 137.35 രൂപയും താഴ്ന്ന വില 84 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications