രാജ്യത്ത് അനുവദിച്ച സ്വകാര്യ ട്രെയിൻ കമ്പനികൾക്ക് ടിക്കറ്റ് നിരക്കുകൾ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ റെയിൽവേ നൽകുമെന്ന് റിപ്പോർട്ടുകൾ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഈ കമ്പനികൾക്ക് നിലവിലുള്ള ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സംവിധാനം ഉണ്ടായിരിക്കും. എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് സ്വകാര്യ ഓപ്പറേറ്റർമാർ നിശ്ചയിക്കും. നിരക്കുകൾ മത്സരാധിഷ്‌ഠിതമായിരിക്കും. അതായത് വിമാന ടിക്കറ്റ് മാതൃകയിൽ ഡിമാൻഡ് അനുസരിച്ച് മാറും. വാടക, മൊത്തം വരുമാനത്തിന്‍റെ ഒരു വിഹിതം എന്നിവ ഉള്‍പ്പെടെ ഒരു നിശ്ചിത തുക കമ്പനികൾ റെയിൽവേക്ക് നൽകും.
109 റൂട്ടിലായി 151 യാത്ര ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിക്കാണ് റെയിൽവെ മന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. 300 ബില്യൺ രൂപ (4 ബില്യൺ ഡോളർ) മുതൽ മുടക്ക് ഈ പദ്ധതിക്ക് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് റെയിൽവേ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 2023 ഏപ്രിലോടെ സ്വകാര്യ ട്രെയിൻ സർവീസുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ ശൃംഖലയിലെ 12 ക്ലസ്റ്ററുകളിൽ 16 കോച്ചുള്ള സ്വകാര്യ ട്രെയിനുകളാണ് സർവീസ് നടത്തുക.

കോച്ചുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് നിർമ്മിക്കുക. ഇവയുടെ പ്രവർത്തനം, പരിപാലനം തുടങ്ങിയ ചുമതലകൾ സ്വകാര്യ കമ്പനികൾക്കാണ്. വൈദ്യുതി, സ്‌റ്റേഷൻ, ട്രാക്ക്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാൻ സ്വകാര്യ ഓപ്പറേറ്റർമാർ റെയിൽവേയ്ക്ക് പണം നൽകണം. 35 വർഷ കാലാവധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ജീവനക്കാര്‍ തന്നെയാണ് സർവീസുകള്‍ നടത്തുക. ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് 12 മുതൽ 30 ട്രെയിനുകൾ സർവീസ് നടത്താം. ആധുനിക സാങ്കേതിക വിദ്യ, കൂടുതൽ വേഗത എന്നിവയാണ് സ്വകാര്യ ട്രെയിനുകളുടെ പ്രധാന പ്രത്യേകതകൾ. സർവീസിൽ 95 ശതമാനം കൃത്യത പാലിക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ഡൽഹി - ലഖ്‌നൗ തേജസ് എക്സ്പ്രസാണ്. ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് വിജയിച്ചതിന് പിന്നാലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ അഹമ്മദാബാദ് തേജസ് എക്‌സ്‌പ്രസും യാത്ര ആരംഭിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
