ചരക്ക് കടത്തിൽ വൻ നേട്ടവുമായി റെയിൽവേ;മെയ് മാസത്തിൽ നേടിയത് 9278.95 കോടി വരുമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ചരക്ക് കടത്തിൽ വൻ നേട്ടവുമായി റെയിൽവെ. കഴിഞ്ഞ വർഷത്തെ അപക്ഷിച്ച് പത്ത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത് 203.88 ദശലക്ഷം മെട്രിക് ടൺ ആണ്.കഴിഞ്ഞ വർഷം ഇത് 184.88 മെട്രിക് ടണ്‍ ആയിരുന്നു. ഈ വർഷം മെയിൽ ചരക്ക് കടത്തലിലൂടെ 9278.95 കോടിയാണ് റെയിൽവേയുടെ വരുമാനം.

 
ചരക്ക് കടത്തിൽ വൻ നേട്ടവുമായി റെയിൽവേ;മെയ് മാസത്തിൽ നേടിയത്  9278.95 കോടി വരുമാനം

ഈ വർഷം മെയിൽ റെയിൽവേയുടെ ചരക്ക് ലോഡിംഗ് 92.29 മെട്രിക് ടൺ ആണ്. 2019 ൽ ഇത് 83.84 മെട്രിക് ടണ്ണും 2020 മെയിൽ 64.61 മെട്രിക് ടണ്ണുമായിരുന്നു. 97.06 ദശലക്ഷം ടണ്‍ കല്‍ക്കരി, 27.14 ദശലക്ഷം ടണ്‍ ഇരുമ്പ് അയിര്, 7.89 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍, 5.34 ദശലക്ഷം ടണ്‍ രാസവളങ്ങള്‍, 6.09 ദശലക്ഷം ടണ്‍ മിനറല്‍ ഓയില്‍, 11.11 ദശലക്ഷം ടണ്‍ സിമന്റ് എന്നിവയാണ് ഈ വർഷം മെയിൽ ലോഡ് ചെയ്ത പ്രധാന ചരക്കുകള്‍.

ഇന്ത്യയിലുടനീളം ഹെല്‍ത്ത് കെയര്‍ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റെജ് ഇന്റീരിയോ

ചരക്ക് നീക്കം ആകർഷകമാക്കുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരുന്നതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.നിലവിലുള്ള ശൃംഖലയില്‍ ചരക്ക് ട്രെയിനുകളുടെ വേഗതയും വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിു.ആറ് സോണൽ റെയിൽ‌വേയിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലാണെന്നും വേഗത വർധിക്കുന്നത്ഓഹരി ഉടമകളുടെയും ചെലവ് ലാഭിക്കുന്നതിന് സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും മികച്ച സ്ഥിര നിക്ഷേപമാണോ നിങ്ങളന്വേഷിക്കുന്നത്? കണ്ടെത്താനുള്ള മാര്‍ഗമിതാ!

ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലത്തില്‍ 45 ശതമാനം വര്‍ദ്ധന; കൈപ്പറ്റിയത് 49 കോടി

Read more about: റെയില്‍വേ
English summary

Railways maintain Double Digit growth in Freight Traffic

Railways maintain Double Digit growth in Freight Traffic
Story first published: Thursday, May 27, 2021, 20:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X