റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, മറക്കരുത് ഈ ദിവസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ റേഷൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവ തമ്മിൽ ഉടൻ ബന്ധിപ്പിക്കേണ്ടതാണ്. ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങളും ഭക്ഷ്യ സബ്‍സിഡിയും ഇനി ലഭിച്ചെന്ന് വരില്ല. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് സെപ്റ്റംബര്‍ 30ലേയ്ക്ക് സര്‍ക്കാര്‍ നീട്ടി നൽകിയിരുന്നു.

 

നിർബന്ധം

നിർബന്ധം

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുവിതര കേന്ദ്രങ്ങളിലൂടെ റേഷൻ വിതരണം ചെയ്യുന്നതിന് റേഷൻ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിയ്ക്കണം. രാജ്യത്ത് എവിടെയും ഒരേ റേഷൻ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യ ധാന്യങ്ങളും മറ്റും വാങ്ങുന്നതിന് സര്‍ക്കാര്‍ പുതിയ നയം കൊണ്ടു വന്നിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അര്‍ഹരെ കണ്ടെത്തുന്നത്. സബ്‍സിഡി നിരക്കിലെ ധാന്യങ്ങളും മറ്റും അനര്‍ഹരിലേയ്ക്ക് എത്തുന്നത് തടയാനും ഈ നടപടി സഹായകരമാകും.

വൺ നേഷൻ വൺ റേഷൻ

വൺ നേഷൻ വൺ റേഷൻ

വൺ നേഷൻ വൺ റേഷൻ പദ്ധതി പ്രകാരം 67,000 കാർഡ് ഉടമകൾക്ക് ആഗസ്റ്റ് മാസത്തോടെ രാജ്യത്തെവിടെ നിന്നും റേഷൻ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനാകുമെന്നും. 2022 മാർച്ചിൽ പദ്ധതി 100 ശതമാനം നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ? അവസാന തീയതി ഈ മാസം

ഓഫ്‍ലൈൻ

ഓഫ്‍ലൈൻ

ഓൺലൈനായും ഓഫ്‍ലൈനായും റേഷൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം. റേഷൻ കാര്‍ഡിൻെറ ഫോട്ടോ കോപ്പിയ്ക്ക് ഒപ്പം കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡിൻെറ കോപ്പിയാണ് ഇതിനായി നൽകേണ്ടത്. ഗൃഹനാഥൻെറ അല്ലെങ്കിൽ ഗൃഹനാഥയുടെ ഫോട്ടോയും നൽകണം. റേഷൻ കടയിലെത്തി ഫിംഗര്‍ പ്രിൻറ് നൽകിയും റേഷൻ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിയ്ക്കാം.

നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം തടയുന്നതിന് ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

ഓൺലൈൻ

ഓൺലൈൻ

ഓൺലൈനിലൂടെയും ഇതിന് സൗകര്യമുണ്ടായിരിയ്ക്കും. യുഐഡിഎഐ വെബ്‍സൈറ്റിലൂടെ അഡ്രസും ആധാര്‍ നമ്പറും നൽകി ഇത് ചെയ്യാനാകും. ഡ്യൂപ്ലിക്കേറ്റ് റേഷൻ കാര്‍ഡുകൾ കണ്ടെത്താനും ഒരാളുടെ പേരിൽ ഒന്നിലധികം റേഷൻ കാര്‍ഡുകൾ ഉള്ളത് തടയാനും റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നത് സഹായകരമാകും.

നിങ്ങളുടെ ആധാർ കാർഡിനെ എൽഐസി പോളിസിയുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

English summary

Ration card Aadhaar linking: don't forget the deadline | റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, മറക്കരുത് ഈ ദിവസം

Is your ration card linked to your Aadhaar card? If not these should be connected immediately. Read in malayalam.
Story first published: Saturday, September 26, 2020, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X