ദില്ലി; രാജ്യത്ത് ഡിജിറ്റിൽ കറൻസി അവതരിപ്പിക്കാൻ ആർബിഐ. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ ടിബി ശങ്കർ പറഞ്ഞു. അതേസമയം ഇതിനായി രാജ്യത്തിന്റെ വിദേശനാണ്യ നിയമങ്ങളിലും വിവരസാങ്കേതിക നിയമങ്ങളിലുമെല്ലാം മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആർബിഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയിലാണ്. എന്നാൽ വിവിധ സാഹചര്യങ്ങൾ പരിഗണിച്ച് മാത്രമേ ഇത് സംബന്ധിച്ച തിരുമാനം കൈക്കൊള്ളാൻ സാധിക്കൂ. സ്വകാര്യ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഇത് സഹായിക്കും, അദ്ദേഹം പറഞ്ഞു.ഡിജിറ്റൽ കറൻസി എത്തുന്നതോടെ ആളുകൾ പണത്തെ ആശ്രയിക്കുന്നത് കുറയും ഒപ്പം ഇടപാട് ചെലലവ് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) മൊത്ത, റീട്ടെയിൽ വ്യാപാരങ്ങളിൽ ഏതിൽ അവതരിപ്പിക്കണം,ഡിജിറ്റൽ കറൻസിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങൾ റിസർവ് ബാങ്ക് പരിശോധിക്കുന്നുണ്ട്.മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ടായിരിക്കും ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുക.
ക്രിപ്റ്റോകറൻസി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
