സമീപകാലയളവില്‍ ബാങ്കിംഗ് ഓഹരികളില്‍ പൊതുവായുള്ള മുന്നേറ്റം ദൃശ്യമാണ്. ജൂണില്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ആഭ്യന്തര വിപണിയെ അതിവേഗം കരകയറുന്നതിന് സഹായിച്ചതിന് പിന്നിലും ധനകാര്യ മേഖലയിലെ ഓഹരികളില്‍ ശക്തിപ്രകടനമുണ്ടായിരുന്നു.
ഇതിനിടെ സെപ്റ്റംബര്‍ പാദത്തില്‍ റെക്കോഡ് ലാഭം രേഖപ്പെടുത്തിയ ഒരു കുഞ്ഞന്‍ ബാങ്ക് ഓഹരി അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്. ഈ സ്മോള്‍ കാപ് ബാങ്ക് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കര്‍ണാടക ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ പന്ത്രണ്ടാമത്തെ വലിയ ബാങ്കിംഗ് സ്ഥാപനമാണ് മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണടാക ബാങ്ക്. 1924-ലാണ് തുടക്കം. 850-ലേറെ ശാഖകളും ആയിരത്തോളം എടിഎമ്മുകളും ബാങ്കിനുണ്ട്. 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.2 കോടി ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്നു. കോര്‍ ബാങ്കിംഗ് അടക്കമുള്ള സംവിധാനങ്ങളോടെ എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കെബിഎല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന ധനകാര്യ മേഖലയിലല്ലാത്ത ഉപകമ്പനിയും ബാങ്കിനുണ്ട്.
ഓഹരി വിശദാംശം
കര്‍ണാടക ബാങ്കിന്റെ നിലവിലെ വിപണി മൂല്യം 3,500 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് 213 രൂപ നിരക്കിലാണുളളത്. വിപണി വിലയേക്കാള്‍ ഇരട്ടിയോളം ഉണ്ടെന്നത് കര്‍ണാടക ബാങ്ക് ഓഹരിയുടെ മൂല്യത്തെ കുറിക്കുന്നു. അതുപോലെ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.55% നിലവാരത്തിലാണെന്നതും ശ്രദ്ധേയം. സമാനമായി പ്രൈവറ്റ് ബാങ്ക് ഓഹരികളുടെ ശരാശി പിഇ അനുപാതം 26 മടങ്ങില്‍ ഉള്ളപ്പോള്‍ കര്‍ണാടക ബാങ്കിന്റേത് 7 നിലവാരത്തിലേയുള്ളൂ എന്നതും മികവിന്റെ പര്യായമാകുന്നു.
ഓഹരി വില ചരിത്രം
സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 20 ശതമാനത്തോളം കുതിച്ചുയര്‍ന്ന് ഇന്നത്തെ അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 112.65 രൂപയിലാണ് കര്‍ണാടക ബാങ്ക് ഓഹരിയുടെ ക്ലോസിങ്. ഇത് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 44 ശതമാനവും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 83 ശതമാനവും നേട്ടം ഈ സ്മോള്‍ കാപ് ഓഹരിയില്‍ രേഖപ്പെടുത്തുന്നു.
പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് കര്‍ണാടക ബാങ്ക് ഓഹരികള്‍ തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അറ്റാദായമാണ് കര്‍ണാടക ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 411 കോടി രൂപ ബാങ്ക് കരസ്ഥമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ 228 ശതമാനം വര്‍ധനയാണിത്. പലിശയില്‍ നിന്നുള്ള അറ്റവരുമാനം 803 കോടിയാണ്. അതുപോലെ നിഷ്ക്രിയ ആസ്തിയിലും കര്‍ണാടക ബാങ്ക് (BSE: 532652, NSE : KTKBANK) നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 4.03 ശതമാനമായിരുന്ന കിട്ടാക്കടം സെപ്റ്റംബറില്‍ 3.36 ശതമാനത്തിലേക്ക് താഴ്ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications