വീണ്ടും ഞെട്ടിക്കാൻ ജിയോ.. 5000 രൂപയ്ക്ക് 5ജി സ്മാർട്ട് ഫോണുകൾ വിപണിയിലിറക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; 5ജി സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറക്കാൻ റിലയൻസ് ജിയോ. 5000 രൂപ വരുന്ന ഫോണുകളാകും ആദ്യഘട്ടത്തിൽ വിപണിയിൽ എത്തിക്കുക. ക്രമേണ ക്രമേണ ഫോണുകളുടെ വില 2,500-3,000 രൂപയായി കുറയ്ക്കും.നിലവിൽ 2 ജി കണക്ഷൻ ഉപയോഗിക്കുന്ന 20-30 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. കമ്പനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എകണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 

"5,000 രൂപയിൽ താഴെ വിലയ്ക്ക് സ്മാർട്ട് ഫോൺ അവതരിപ്പിക്കാനാണ് ജിയോ ആഗ്രഹിക്കുന്നത്. വിൽപ്പന വർദ്ധിപ്പിക്കുമ്പോൾ ഫോണുകളുടെ വില 2,500-3,000 രൂപ വരെയാകാം,", കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.അതുകൊണ്ട് കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ 5 ജി സ്മാർട്ട്‌ഫോണുകൾ 27,000 രൂപ മുതൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത്.

വീണ്ടും ഞെട്ടിക്കാൻ ജിയോ.. 5000 രൂപയ്ക്ക് 5ജി സ്മാർട്ട് ഫോണുകൾ വിപണിയിലിറക്കും

ഇന്ത്യയിൽ 4 ജി മൊബൈൽ ഫോണുകൾ സൗജന്യമായി വിപണിയിലെത്തിയ ആദ്യത്തെ കമ്പനിയാണ് ജിയോ.
2017-ലാണ് ജിയോ ആദ്യമായി 1,500 രൂപ വിലയിൽ ഫോൺ അവതരിപ്പിച്ചത്. മൂന്നു വർഷത്തേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയാണ് ഈ തുക വാങ്ങിയിരുന്നത്. മൂന്നു വർഷം കഴിഞ്ഞ് ജിയോ ഫോൺ തിരിച്ചു നൽകുമ്പോൾ ഈ പൈസ തിരികെ ലഭിക്കും എന്നാണ് ഓഫർ.

ലോകം 5Gയുടെ പടിവാതിലിൽ നിൽക്കുമ്പോൾ രാജ്യത്ത് ഇപ്പോഴും വലിയൊരു വിഭാഗം ആളുകളും 2Gനെറ്റ്വർക്കിൽ കുടുങ്ങി കിടക്കുകയാണെന്നും അതുകൊണ്ട് തന്നെ അവർക്ക് ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകുന്നില്ലെന്നും43-ാമത് വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞിരുന്നു.ജിയോ പ്ലാറ്റ്‌ഫോമും ഗൂഗിളും സംയുക്തമായി ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട് ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും അംബാനി പറഞ്ഞിരുന്നു. ജിയോയുടെ 7.8 ശതമാനം ഓഹരികളിൽ 33737 കോടി രൂപയാണ് ഗൂഗിൾ നിക്ഷേപിക്കുക.

ജിയോ പ്ലാറ്റ്‌ഫോമുകൾ സമ്പൂർണ്ണ ഗാർഹിക 5ജി സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സ്‌പെക്ട്രം ലഭ്യമായാൽ കമ്പനിക്ക് സേവനങ്ങൾ ആരംഭിക്കാനാകുമെന്നും അംബാനി വ്യക്തമാക്കിയിരുന്നു.

എം‌എസ്എംഇ മേഖലയ്ക്കുള്ള സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ഒക്ടോബറിനപ്പുറം നീട്ടുമോ?

അഞ്ച് വര്‍ഷത്തെ നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപം; അറിയണം ഈ കാര്യങ്ങൾ

ആമസോൺ വിൽപ്പന; ഐഫോണ്‍ 11 വാങ്ങാനുള്ള മികച്ച അവസരമിതാണ്

സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, സ്പെഷ്യൽ ഓഫറുകളുമായി മാരുതി സുസുക്കി

English summary

reliance jio to introduce 5 phones at rs 5000

reliance jio to introduce 5 phones at rs 5000
Story first published: Sunday, October 18, 2020, 19:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X