കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൌണും കാരണം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും സൌജന്യമായി അരി നൽകുന്ന ഒരു യന്ത്രത്തെക്കുറിച്ച്. ഇത് വെറും സങ്കൽപ്പമല്ല, യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് വിയറ്റ്നാമിൽ. കൊറോണ വൈറസ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായാണ് വിയറ്റ്നാമിൽ ഇത്തരത്തിൽ റൈസ് എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. ഏത് സമയത്തും ആവശ്യമുള്ളവർക്ക് ഇവിടെ വന്ന് അരി വാങ്ങി മടങ്ങാം. തീർത്തും സൌജന്യമാണ് ഈ സേവനം. വിയറ്റ്നാമിൽ പലയിടങ്ങളിലും റൈസ് എടിഎമ്മുകൾ സ്ഥാപിച്ചു കഴിഞ്ഞു.
കൊറോണ വൈറസ് കേസുകൾ
വിയറ്റ്നാമിൽ ഇതുവരെ 265 കൊറോണ വൈറസ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇതുവരെ ആരും വൈറസ് മൂലം മരിച്ചിട്ടുമില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് ഇവിടുത്തെ കണക്കുകൾ. എന്നിട്ടും, കൂടുതൽ വ്യാപനം തടയാൻ, സർക്കാർ സാമൂഹിക അകലം പാലിക്കുകയും നിരവധി ചെറുകിട ബിസിനസുകൾ ഫലപ്രദമായി അടച്ചുപൂട്ടുകയും ആയിരക്കണക്കിന് ആളുകളെ ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
വരുമാനമില്ലാത്തവർക്ക്
പെട്ടെന്ന് വരുമാനമില്ലാതായ ആളുകൾക്കായി, ബിസിനസുകാരും മറ്റ് സന്നദ്ധ പ്രവർത്തകരും വിയറ്റ്നാമിലെ പല നഗരങ്ങളിലും സൌജന്യ അരി വിതരണം ചെയ്യുന്ന യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഹനോയിയിൽ, ഒരു വലിയ വാട്ടർ ടാങ്കിലാണ് അരി സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ആളുകൾക്ക് ഇവിടെ വന്ന് അരി സൌജന്യമായി വാങ്ങാം.
സൌജന്യ അരി
അരി വാങ്ങാനായി വരിയിൽ കാത്തുനിൽക്കുന്നവർ പരസ്പരം ആറടി അകലെ നിൽക്കേണ്ടതുണ്ടെന്നും അരി ലഭിക്കുന്നതിന് മുമ്പ് അവർ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നും പ്രാദേശിക പത്രമായ ഹനോയ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മധ്യ നഗരമായ ഹ്യൂയിൽ, ഒരു കോളേജിൽ സ്ഥിതിചെയ്യുന്ന റൈസ് എടിഎം പ്രദേശവാസികൾക്ക് 2 കിലോഗ്രാം സൌജന്യ അരി നൽകുന്നു. ഹോ ചി മിൻ സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അരി എടിഎം ആണുള്ളത്. ഡാ നങിൽ അടുത്തയാഴ്ച രണ്ട് അരി എടിഎമ്മുകൾ സ്ഥാപിക്കുമെന്ന് വിഎൻഎ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
