ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം നിര്‍ദിഷ്ട അനുപാതത്തില്‍ കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്.
റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍കൂടി, നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ്. കമ്പനികളുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക. അതേസമയം സെപ്റ്റംബറില്‍ അവകാശ ഓഹരി നല്കുന്ന ഒരു പെന്നി ഓഹരിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഗൗതം ജെംസ്
പരുക്കന്‍ വജ്രങ്ങളുടേയും മിനുക്കിയെടുത്ത വജ്രങ്ങളുടേയും ഇറക്കുമതിയിലും കയറ്റുമതിയിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് ഗൗതം ജെംസ് ലിമിറ്റഡ്. ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. വിവിധ തരത്തിലും ആകൃതിയിലും വര്‍ണത്തിലും വജ്രങ്ങള്‍ മിനുക്കിയെടുത്ത് വിപണനത്തിനായി സജ്ജമാക്കുന്നു. നിലവില്‍ 13.7 കോടിയാണ് ഗൗതം ജെംസ് (BSE : 540936) കമ്പനിയുടെ വിപണി മൂല്യം.
ഗൗതം ജെംസിന്റെ ആകെ ഓഹരികളില്‍ 21.41 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ബാക്കി 78.58 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണെന്നതും പരിഗണിക്കുക. പ്രതിയോഹരി ബുക്ക് വാല്യൂ 14.21 രൂപ നിരക്കിലും പിഇ അനുപാതം 19.13 മടങ്ങിലുമാണുള്ളത്.
അതുപോലെ ഗൗതം ജെംസിന്റെ ഓഹരിയിന്മേലുള്ള ആദായം 3.69 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 4.78 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും ഭേദപ്പെട്ട നിരക്കുകളല്ല. അതേസമയം 52 ആഴ്ച കാലയളവില്‍ ഗൗതം ജെംസിന്റെ ഉയര്‍ന്ന വില 20.1 രൂപയും താഴ്ന്ന വില 8.27 രൂപയുമാണ്.
റൈറ്റ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട് ഗൗതം ജെംസ് കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1 രൂപ പ്രീമിയത്തിലാവും (ആകെ 11 രൂപ) അവകാശ ഓഹരികള്‍ കൈമാറുക.
- ആകെ അവകാശ ഓഹരികള്‍-: 4,02,68,236.
- റൈറ്റ്സ് ഇഷ്യൂ തുക: 44.30 കോടി.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: കൈവശമുള്ള ഓഹരിയൊന്നിന് അധികമായി 4 ഓഹരികള്‍ അവകാശമായി ലഭിക്കും.
- റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 1 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി സെപ്റ്റംബര്‍ 12-നും സെപ്റ്റംബര്‍ 30-നും ഇടയില്‍ അപേക്ഷിക്കാം.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗൗതം ജെംസ് ഓഹരിയില്‍ 39 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഓഹരി വിലയില്‍ നേരിട്ട നഷ്ടം നികത്തി 1 ശതമാനം നേട്ടത്തിലേക്ക് മടങ്ങിയെത്താനും സാധിച്ചു. സമാനമായി ഒരു വര്‍ഷത്തിനിടെ 45 ശതമാനം നേട്ടവും ഓഹരി സമ്മാനിച്ചു.
അതേസമയം വെള്ളിയാഴ്ച 5 ശതമാനത്തോളം ഇടിഞ്ഞ് 13.58 രൂപയിലായിരുന്നു ഗൗതം ജെംസ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഗൗതം ജെംസ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ ഗൗതം ജെംസ് നേടിയ വിറ്റുവരവ് 30.48 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനത്തോളം ഇടിവാണിത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 0.42 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 71 ശതമാനം വര്‍ധനയാണിത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ഗൗതം ജെംസിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 60.3 ശതമാനവും പ്രവര്‍ത്തന ലാഭം 49.6 ശതമാനവും അറ്റാദായം 43.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications