റബ്ബർ വില കുതിച്ചുയരുന്നു, 7 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം, റബ്ബർ വിലയിലെ വർദ്ധനവ് കർഷകർക്ക് ആശ്വാസമേകുന്നു. ആർ‌എസ്‌എസ്-വി ഗ്രേഡുകൾ‌ക്ക് വില കിലോഗ്രാമിന് 165 രൂപയിലെത്തി, അന്താരാഷ്ട്ര വിലകളും കുതിച്ചുയർന്നു. റബ്ബർ വളരുന്ന പ്രദേശങ്ങളിൽ അനുകൂലമായ കാലാവസ്ഥയായതിനാൽ വർദ്ധിച്ചു വരുന്ന വിലയുടെ നേട്ടം പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് കർഷകർ.

റബ്ബർ വില
 

റബ്ബർ വില

എന്നാൽ വില ഉയരുന്ന പ്രവണയുള്ളത് കൊണ്ട് തന്നെ പലരും കൈയിലുള്ള സ്റ്റോക്കുകൾ വിൽക്കാൻ തയ്യാറാകുന്നില്ല. വില വീണ്ടും ഉയർന്നേക്കാമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ബാങ്കോക്കിൽ കിലോയ്ക്ക് 186.90 രൂപ എന്ന നിരക്കിൽ അന്താരാഷ്ട്ര വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം.

ചൈന എഫക്ട്: റബ്ബര്‍ വില കുതിച്ചുയരുന്നു; കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടം, മഴ വിപണിയെ ബാധിച്ചു

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

ആഭ്യന്തര വിലയുടെ 15-20 ശതമാനം വരെ അന്താരാഷ്ട്ര വില ഉയരുമ്പോൾ, ആഗോള നിരക്കിനേക്കാൾ ആഭ്യന്തര വിപണിയിൽ ഉയർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കർഷകർ ചരക്ക് വിൽക്കാൻ വിമുഖത കാണിക്കാറുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. റബ്ബറിന്റെ ഇറക്കുമതി നിരക്ക് വർദ്ധിച്ചതിനാൽ ഇറക്കുമതിയിലുണ്ടായ ഇടിവും വില വർദ്ധിക്കാൻ കാരണമാണ്.

ഇനി വില കുറയുമോ?

ഇനി വില കുറയുമോ?

വർദ്ധിച്ച ഡിമാൻഡും ടയർ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനവും കാരണം വില വർദ്ധനവ് നീണ്ടുനിൽക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ മാസം മുതൽ വിലയിൽ വർധനയുണ്ടായതായി ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (റബ്ബർ ഓപ്പറേഷൻസ്) സന്തോഷ് കുമാർ പറഞ്ഞു.

റബ്ബർ വില കുതിക്കുന്നു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്; കേരളത്തിലെ ഇന്നത്തെ റബ്ബർ വില

വില വർദ്ധനവ്

വില വർദ്ധനവ്

പ്രധാന ഉൽ‌പാദന രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുന്ന നിരവധി ഘടകങ്ങൾ ഇതിന് കാരണമായതായി അദ്ദേഹം പറഞ്ഞു. വ്യവസായങ്ങൾ വീണ്ടും തുറക്കാൻ തുടങ്ങിയതും മറ്റ് മേഖലകളിലും ഡിമാൻഡ് വർദ്ധിച്ചു. ഭാവിയിൽ നിരക്കുകൾ വീണ്ടും പുതിയ റെക്കോർഡിലേയക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ഫംഗസ് രോഗം പടരുന്നത് ആശങ്കാജനകമാണെന്നും സന്തോഷ് കുമാർ പറഞ്ഞു.

ഉൽപാദനം

ഉൽപാദനം

വർദ്ധിച്ച വിലകൾ ഉൽ‌പാദകരെ കൂടുതൽ ഉൽ‌പാദനത്തിലേക്ക് ആകർഷിക്കും. എന്നിരുന്നാലും, ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക വളർച്ചയ്ക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇന്നത്തെ സ്വർണ വില, കുറഞ്ഞ വിലയിൽ നിന്ന് വീണ്ടും മുകളിലേയ്ക്ക്

English summary

Rubber Prices Soar, Hitting 7-Year's High |റബ്ബർ വില കുതിച്ചുയരുന്നു, 7 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

After a gap of seven years, the rise in rubber prices has brought relief to farmers. Read in malayalam.
Story first published: Friday, December 4, 2020, 14:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X