രണ്ടാഴ്‌ച്ചക്കുള്ളില്‍ റബ്ബര്‍ വില ഉയര്‍ന്നേക്കും; പ്രതീക്ഷയില്‍ കര്‍ഷകര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊറോണ മഹാമാരിയെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠകള്‍ തുടരുന്ന ക്രിസ്‌മസ്‌ പുതുവല്‍സര വാരത്തില്‍, ചൈനയില്‍ നിന്നുള്ള ഡിമാന്റിന്റെ കാര്യത്തിലുണ്ടായ ആശങ്കകള്‍ സ്വഭാവിക റബ്ബറിന്റെ വിപണിയെ ബാധിച്ചു.

 

ജപ്പാനിലെ ഒസാക്ക എക്‌സചേഞ്ചിലും എസ്‌എച്ച്‌എഫ്‌ ഇയിലും തുടര്‍ച്ചയായി രണ്ടാം ആഴ്‌ച്ചയിലും റബ്ബര്‍ നഷ്ടം രേഖപ്പെടുത്തി. വിദേശ വിപണികളോടൊപ്പം ഇന്ത്യന്‍ വിപണിയിലും റബ്ബറിന്‌ വില ഇടിഞ്ഞു.

 
രണ്ടാഴ്‌ച്ചക്കുള്ളില്‍ റബ്ബര്‍ വില ഉയര്‍ന്നേക്കും; പ്രതീക്ഷയില്‍ കര്‍ഷകര്‍

ആര്‍എസ്‌എസ്‌ 4 ഗ്രേഡ്‌ റബ്ബറിന്റെ വില സ്‌പോട്‌ മാര്‍ക്കറ്റില്‍ കഴിഞ്ഞ ആഴ്‌ച്ച രണ്ടു ശതമാനത്തോളം കുറഞ്ഞ്‌ കിലോയ്‌ക്ക്‌ 153 രൂപയായി. ഓഹരി വിപണിയിലും ഈ വ്യത്യാസം അുഭവപ്പെട്ടു. വിപണനം കുറവായിരുന്നെങ്കിലും വിദേശ വിപണികളിലെ വിലക്കുറവും ഉല്‍പാദനം കൂടിയ സീസണായതുകൊണ്ട്‌ വരവില്‍ ഉണ്ടാകുന്ന വര്‍ധനയും വിപണികളില്‍ പ്രതിഫലിച്ചു. ക്രിസ്‌മസ്‌ പുതുവത്സര അവധി ദിവസങ്ങളും കച്ചവടത്തെ ബാധിച്ചു.
സ്വാഭാവിക റബ്ബറിന്റെ ഉല്‍പാദനത്തില്‍ നടപ്പു വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ 12 ദശലക്ഷം ടണ്ണില്‍ നിന്ന്‌ 9 ശതമാനം കുറവുണ്ടാകുമെന്നാണ്‌ സ്വഭാവിക റബ്ബര്‍ ഉല്‍പാദകരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ്‌ നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിങ്‌ കണ്‍ട്രീസിന്റെ നിരീക്ഷണം.
വിദേശ വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ഡിമാന്റും കാരണം വിപണിയില്‍ ആര്‍എസ്‌എസ്‌ 4 ഇനത്തില്‍പ്പെട്ട റബറിന്റെ വ്യാപാരം കഴിഞ്ഞ ആഴ്‌ച്ചകളില്‍ സ്ഥിരത്‌ പുലര്‍ത്തിയിരുന്നു. എന്നാല്‍ ഉല്‍പാദനം വര്‍ധിക്കുന്ന സീസണ്‍ വരാനിരിക്കുന്നത്‌ വിപണിയെ ബാധിച്ചേക്കും.
പുതുവര്‍ഷ അവധിക്കു ശേഷം വിപണികള്‍ തുറക്കപ്പെടുമ്പോള്‍ സ്വഭാവിക റബ്ബറിന്റെ വിലയില്‍ ചെറിയ തോതിലുള്ള വര്‍ധന ഉണ്ടാകാനിടയുണ്ട്‌. ചൈനയില്‍ നിന്നുള്ള ഡിമാന്റും കൊറോണ ഴൈറസ്‌ പരിസ്ഥിതിയിലുണ്ടാക്കുന്ന പുതിയ മാറ്റങ്ങളും കൊറോണ വാക്‌സിനേഷന്റെ പ്രാരംഭവും ക്രൂഡോയിലിന്റെ വിലയിലെ വ്യതിയാനങ്ങളും വിപണിയിലെ ചലനങ്ങളെ സ്വാധീനിച്ചേക്കും.
മുന്‍ വാരങ്ങളില്‍ സ്വഭാവിക റബ്ബറിന്‌ പ്രാദേശിക വിപണിയിലും വിദേശത്തും ഒരുപോലെ സമ്മര്‍ദം നേരിടേണ്ടി വന്നിരുന്നു. അനുകൂല്ലാത്ത കാലാവസ്ഥ വിതരണത്തെ ബാധിക്കുമെന്നതും തൊഴിലാളികളെ കിട്ടാനില്ലാത്തതും തായ്‌ലന്റില്‍ റബ്ബര്‍ കൃഷി നേരിട്ട ഫംഗസ്‌ ബാധയും നഷ്ടം പരിമിതമാക്കി. മുന്നോട്ട്‌ പോകുമ്പോള്‍ വിപണിയിലെ പുതിയ സാഹചര്യങ്ങള്‍ കുത്തനെയുള്ള പതനങ്ങള്‍ തടഞ്ഞു നിര്‍ത്താനാണിട.

Read more about: rate
English summary

Rubber prize may increase in a two week

Rubber prize may increase in a two week
Story first published: Friday, January 8, 2021, 21:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X