ഷവോമിയെ പൊട്ടിച്ചു, ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ഒന്നാം നമ്പർ സാംസങ് തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, സാംസങ് ഇന്ത്യയിലെ ഒന്നാം നമ്പർ സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറി. കൌണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ്, ചൈനീസ് കമ്പനിയായ ഷവോമിയെ രണ്ട് വർഷത്തിന് ശേഷമാണ് പിന്നിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32% വാർഷിക വളർച്ചയാണ് സാംസങ് നേടിയിരിക്കുന്നത്.

 

വിപണി വിഹിതം

വിപണി വിഹിതം

കൌണ്ടർ പോയിന്റ് റിപ്പോർട്ട് അനുസരിച്ച് 2020 മൂന്നാം പാദത്തിൽ സാംസങ്ങിന് 24 ശതമാനം വിപണി വിഹിതം ലഭിച്ചപ്പോൾ ഷവോമിക്ക് 23 ശതമാനം വിപണി വിഹിതമാണ് ലഭിച്ചത്. വിവോ, റിയൽ‌മീ, ഓപ്പോ എന്നിവ യഥാക്രമം 17%, 16%, 8% വിപണി വിഹിതവുമായി ഇന്ത്യയിലെ മികച്ച 5 ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടി.

ഷവോമി സ്മാർട്ട്ഫോണിന് റെക്കോർഡ് വിൽപ്പന; ഒരു മിനിട്ടിൽ വിറ്റത് 525 ഫോണുകൾ

നേട്ടത്തിന് പിന്നിൽ

നേട്ടത്തിന് പിന്നിൽ

ഫലപ്രദമായ വിതരണ ശൃംഖലയും പുതിയ ലോഞ്ചുകളും വിവിധ വിലകളിലുള്ള ഉത്പന്നങ്ങൾ പുറത്തിറക്കിയതും ഉൾപ്പെടെ ഒന്നിലധികം തന്ത്രങ്ങളുടെ ഫലമാണ് സാംസങ്ങിന്റെ ശക്തമായ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓൺലൈൻ ചാനലുകൾ വഴിയുള്ള വിൽപ്പനയും സാംസങ്ങിന്റെ മുന്നേറ്റത്തിന് കാരണമായി.

ഫോൺ മാത്രമല്ല, ഷവോമി ഇനി വായ്പയും നൽകും; ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കാം എംഐ ക്രെഡിറ്റിൽ നിന്ന്

സ്മാർട്ട്‌ഫോൺ വിപണി

സ്മാർട്ട്‌ഫോൺ വിപണി

മൊത്തത്തിൽ, 2020 ലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 9 ശതമാനം വർധിച്ച് 53 ദശലക്ഷം യൂണിറ്റിലെത്തി. കൌണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച് ഇത് ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ ഒരു പാദത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയാണ്. ലോക്ക്ഡൌൺ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ശക്തമായ വിൽപ്പന എന്നിവയാണ് വിവിധ ബ്രാൻഡുകളെ വളർച്ചയിലേക്ക് നയിച്ചത്.

വീണ്ടെടുക്കൽ പാതയിൽ

വീണ്ടെടുക്കൽ പാതയിൽ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി വീണ്ടെടുക്കൽ പാതയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപണി സ്ഥിരമായ വളർച്ചയാണ് കാണിക്കുന്നത്. സെപ്റ്റംബർ എല്ലായ്പ്പോഴും ഉയർന്ന വിൽപ്പനയുള്ള മാസമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിക്കവാറും എല്ലാ ബ്രാൻഡുകളും വളർച്ച രേഖപ്പെടുത്തി.

മൊബൈൽ ഫോൺ വരിക്കാർ അറിഞ്ഞോ? ഉടൻ ഡാറ്റാ, കോൾ നിരക്കുകൾ ഉയരും

English summary

Samsung Is The Number One Player In Indian Mobile Phone Market | ഷവോമിയെ പൊട്ടിച്ചു, ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ഒന്നാം നമ്പർ സാംസങ് തന്നെ

After a gap of two years, Samsung has become the number one smartphone brand in India. Read in malayalam.
Story first published: Friday, October 30, 2020, 12:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X