ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), വായ്പ-നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു. ബാഹ്യ ബെഞ്ച്മാര്‍ക്കുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പലിശനിരക്ക് 75 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) എസ്ബിഐ കുറച്ചു. കൂടാതെ, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 20 മുതല്‍ 100 ബേസിസ് പോയിന്റ് വരെയും കുറവ് വരുത്തിയിട്ടുണ്ട്. ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറച്ച് തൊട്ടുപിന്നാലെയാണ് എസ്ബിഐ പലിശനിരക്ക് വെട്ടിക്കുറച്ചതെന്നതും ശ്രദ്ധേയം.
ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പ നിരക്ക് (ഇബിആര്‍) 7.05 ശതമാനവും റിപ്പോ അധിഷ്ഠിത വായ്പ നിരക്ക് 6.65 ശതമാനവുമായി നിലകൊള്ളും. ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ട്രാന്സ്മിഷന് വേഗത്തിലാക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാഹ്യ ബെഞ്ച്മാര്‍ക്ക് വായ്പ നിരക്കുകള്‍ അവതരിപ്പിച്ചത്. പുതിയ വെട്ടിക്കുറവിനെത്തുടര്ന്ന്, പ്രസ്തുത പലിശ നിരക്ക് വ്യവസ്ഥയിലുള്ള 30 വര്‍ഷത്തെ ഭവനവായ്പയ്ക്ക് തുല്യമായ പ്രതിമാസ തവണകള്‍ (ഇഎംഐ) ഒരു ലക്ഷത്തിന് 52 രൂപയോളം വിലകുറഞ്ഞവയായിരിക്കും. അതേസമയം, റീട്ടെയില്‍ ടേം നിക്ഷേപ പലിശനിരക്കും എസ്ബിഐ കുറച്ചിട്ടുണ്ട്. 20 മുതല്‍ 50 ബിപിഎസ് വരെയാവും റീട്ടെയില്‍ ടേം നിക്ഷേപ പലിശനിരക്കില്‍ കുറവ് വരിക.

ഇതിനുപുറമെ, ബള്‍ക്ക് ടേം നിക്ഷേപ നിരക്കിലും ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. 50 മുതല്‍ 100 ബിപിഎസ് വരെയാണ് ബള്‍ക്ക് ടേം നിക്ഷേപ നിരക്കില്‍ വരുത്തിയ കുറവ്. മാര്‍ച്ച് 28 മുതലാവും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. അസറ്റ് ലയബിലിറ്റി കമ്മിറ്റി (ALCO) ഏപ്രിലില്‍ യോഗം ചേരുമ്പോള്‍, ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് എസ്ബിഐ കുറച്ചിരുന്നു. 15 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷമുള്ള പുതിയ എംസിഎല്‍ആര്‍ നിരക്ക് മാര്‍ച്ച് 10 -ഓടെ പ്രാബല്യത്തില്‍ വരികയുണ്ടായി. നേരത്തെ, എസ്ബിഐയുടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റുകള്‍ കുറച്ച് 7.85 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി പത്താം തവണയായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംസിഎല്‍ആര്‍ വെട്ടിക്കുറച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
