തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ലഭ്യമായ അപേക്ഷകളില്‍ നിന്നും വനിത വികസന കോര്‍പ്പറേഷന്റേയും സാമൂഹ്യനീതി ഡയറക്ടറേറ്റിന്റേയും ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി വായ്പ വിതരണത്തിനായി 19 പേരെ പ്രധാന ലിസ്റ്റിലും 3 പേരെ വെയ്റ്റിംഗ് ലിസ്റ്റിലുമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ ലോണിന് അപേക്ഷിച്ച വളരെയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സജ്ന ഷാജിയെ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവില്‍ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്കാന് കഴിയാത്ത സാഹചര്യത്തില്‍ ആയത് ഒഴിവാക്കിയാണ് വായ്പ അനുവദിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് 3 ശതമാനവും 6 മാസത്തെ മൊറട്ടോറിയം കാലാവധിയോട് കൂടി 5 വര്‍ഷം തിരിച്ചടവ് കാലാവധിയായും നല്‍കുന്നതാണ്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സ്വയം തൊഴില്‍ വായ്പയ്ക്കായുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനായി സാമൂഹ്യനീതി ഡയറക്ടര്‍, വനിത വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ കണ്‍വീനര്‍ ആയുമുള്ള ഒരു സ്കൂട്ടിനൈസിംഗ് കമ്മിറ്റി രൂപീകരിക്കുന്നതാണ്. ലഭ്യമാകുന്ന പ്രൊപ്പോസലുകള്‍ ഈ കമ്മിറ്റി വിലയിരുത്തി അര്‍ഹത കണക്കാക്കുകയും ലാഭകരമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അപേക്ഷകര്‍ക്ക് നല്കുന്നതുമാണ്.
പ്രിലിമിനറി സ്കൂട്ടിനൈസിംഗ് കമ്മിറ്റി വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്നു പേരുടെ അപേക്ഷയും സജനാ ഷാജിയുടെ അപേക്ഷയും ഫൈനല്‍ സ്ക്രൂട്ടിനൈസിംഗ് കമ്മിറ്റി പുന:പരിശോധിച്ച് ഒരു പ്രത്യേക കേസായി പരിഗണിച്ചു കൊണ്ടായിരിക്കും സാധ്യമായിട്ടുള്ള തുക അനുവദിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
