ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോഴും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ക്ക്, മുഖ്യ നിക്ഷേപകരുടെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിയമപ്രകാരമുള്ള ബാധ്യതയുണ്ട്. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തില്‍ നിന്നും ചുരുങ്ങിയത് ഒരു ശതമാനമെങ്കിലും കരസ്ഥമാക്കിയവരെയാണ് മുഖ്യ നിക്ഷേപകരായി കണക്കാക്കുന്നത്.
അതേസമയം മുഖ്യ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ സാമ്പത്തിക പാദത്തിനിടെ പ്രധാന നിക്ഷേപകര്‍ കൈവശം വെച്ചിരിക്കുന്ന കമ്പനിയുടെ ഓഹരി വിഹിതത്തിലെ വ്യതിയാനം മാത്രമേ തിരിച്ചറിയാനാകൂ. ഇത്തരത്തില്‍ ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോഴും കമ്പനികള്‍ പ്രസിദ്ധപ്പെടുത്തുന്ന റിപ്പോര്‍ട്ടിലൂടെയാണ് ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ പ്രശസ്ത നിക്ഷേപകരുടെ ഓഹരി പങ്കാളിത്ത വിവരങ്ങളും പൊതുയിടത്തില്‍ ലഭ്യമാകുന്നത്.
സമാനമായി യശ്ശശരീരനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും പ്രമുഖ നിക്ഷേപകയുമായ രേഖ ജുന്‍ജുന്‍വാല, ജൂലൈ- സെപ്റ്റംബര്‍ പാദകാലയളവില്‍ അവരുടെ പോര്‍ട്ട്ഫോളിയോയില്‍ നടപ്പാക്കിയ മാറ്റങ്ങളുടെ വിശദാംശവും പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ബിഎസ്ഇയുടെ മുമ്പാകെ സര്പ്പിക്കപ്പെട്ട വിവിധ കമ്പനികളുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുപ്രകാരം സെപ്റ്റംബര്‍ പാദത്തിനിടെ രേഖ ജുന്‍ജുന്‍വാല, പുതിയതായി 2 കമ്പനികളുടെ ഓഹരി വാങ്ങിയപ്പോള്‍ കൈവശമുള്ള 5 ഓഹരികളിലെ പങ്കാൡത്തം വര്‍ധിപ്പിക്കുകയും ചെയ്തു. അതുപോലെ ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിനിടെ 3 ഓഹരികളിലെ നിക്ഷേപം പൂര്‍ണമായോ അല്ലെങ്കില്‍ 1 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരികയോ ചെയ്തിട്ടുണ്ട്.
കൈവശമുള്ള മറ്റ് 3 ഓഹരകളിലെ വിഹിതം ഭാഗികമായി വില്പന നടത്തിയപ്പോള്‍ 5 ഓഹരികളില്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടുമില്ല. സെപ്റ്റംബര്‍ പാദത്തില്‍ രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
വിറ്റൊഴിവാക്കിയത്
രേഖ ജുന്‍ജുന്‍വാല അതുവരെ കൈവശം വെച്ചിരുന്ന 3 ഓഹരികളെ പൂര്‍ണമായോ അല്ലെങ്കില്‍ 1 ശതമാനത്തിനും താഴ്ന്ന നിലയിലേക്ക് വിഹിതം താഴ്ത്തുകയോ ചെയ്തിട്ടുണ്ട്. ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, ബില്‍കെയര്‍ എന്നീ ഓഹരികളെയാണ് സെപ്റ്റംബര്‍ പാദത്തിനിടെ ഒഴിവാക്കിയത്. യഥാക്രമം 1.88 %, 1.01 %, 1.11 % എന്നീ ക്രമത്തിലായിരുന്നു ജൂണ്‍ പാദത്തില്‍ ഈ 3 കമ്പനികളിലേയും രേഖ ജുന്‍ജുന്‍വാലയുടെ ഓഹരി വിഹിതം.
എന്നാല്‍ സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, ബില്‍കെയര്‍ എന്നീ കമ്പനികള്‍ ഓഹരി വിഹിതം സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുഖ്യ നിക്ഷേപകരുടെ പട്ടികയില്‍ രേഖയുടെ പേര് കാണാനില്ലായിരുന്നു.
പുതിയതായി വാങ്ങിയത്
ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ പുതിയതായി 2 ഓഹരികളില്‍ (1 ശതമാനം വിഹിതത്തിനും മുകളില്‍) രേഖ ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്ത്ത്കെയറിന്റെും തയ്യല്‍ മെഷീന് ഉള്‍പ്പെടെയുള്ള ഗാര്‍ഹികോപകരണ നിര്‍മാതാക്കളായ സിംഗര്‍ ഇന്ത്യയുടേയും ഓഹരികകളാണ് രേഖ ജുന്‍ജുന്‍വാല പുതിയതായി വാങ്ങിയത്.
ഇതില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയറിന്റെ 92,02,108 ഓഹരികള്‍ അഥവാ 1.2% വിഹിതവും സിംഗര്‍ ഇന്ത്യയുടെ 42,50,000 ഓഹരികളും (7.9% വിഹിതം) കരസ്ഥമാക്കി. ഇതിന്റെ നിക്ഷേപ മൂല്യം യഥാക്രമം 263 കോടിയും 30 കോടിയുമാണ്.
നിക്ഷേപം വര്‍ധിപ്പിച്ചത്
സെപ്റ്റംബര്‍ പാദത്തിനിടെ ടാറ്റ ഗ്രൂപ്പ് ലൈഫ്സ്റ്റൈല്‍ കമ്പനിയായ ടൈറ്റന്റെ 54.83 ലക്ഷം ഓഹരികള്‍ അധികമായി വാങ്ങിക്കൂട്ടി. ഇതോടെ രേഖയുടെ കൈവശമുള്ള ആകെ ടൈറ്റന് കമ്പനി ഓഹരികളുടെ എണ്ണം 1.51 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ 1.69 ശതമാനം ഓഹരി വിഹിതമാണിത്. അതുപോലെ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ 15 ലക്ഷം ഓഹരികള്‍ കൂടി സെപ്റ്റംബര്‍ പാദത്തിനിടെ അധികമായി വാങ്ങിയിട്ടുണ്ട്. ഇതോടെ രേഖയുടെ കൈവശം ടാറ്റ കമ്മ്യൂണിക്കേഷന്റെ 45,75,687 ഓഹരികളായി (1.61% വിഹിതം) ഉയര്‍ന്നു.
സമാനമായി ക്രിസില്‍ കമ്പനിയുടെയും ഇന്ത്യന്‍ ഹോട്ടല്‍സിന്റെയും എന്‍സിസിയുടേയും ഓഹരികള്‍ രേഖ ജുന്‍ജുന്‍വാല സെപ്റ്റംബര്‍ പാദത്തിനിടെ വീണ്ടും വാങ്ങിയിട്ടുണ്ട്.
ഭാഗികമായി വിറ്റത്
സെപ്റ്റംബര്‍ പാദത്തിനിടെ ചില ഓഹരികളില്‍ ലാഭം എടുക്കുന്നതിനായി രേഖ ജുന്‍ജുന്‍വാല ഭാഗികമായി വിറ്റൊഴിവാക്കിയിട്ടുണ്ട്. മെട്രോ ബ്രാന്‍ഡ്സിന്റെ 1.3 കോടി ഓഹരി വിറ്റിട്ടുണ്ട്. ഇതോടെ കൈവശമുള്ള മെട്രോ ബ്രാന്‍ഡ്സ് ഓഹരികള്‍ 2,61,02,394 ആയി താഴ്ന്നു. സമാനമായി ഡിബി റിയാല്റ്റിയിലും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഓഹരികളും ഭാഗികമായി വിറ്റു. ഇതില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരികള്‍ 1.78 കോടിയില്‍ നിന്നും 50 ലക്ഷമായാണ് താഴ്ത്തിയത്.
മാറ്റം വരുത്താത്തത്
സെപ്റ്റംബര്‍ പാദത്തിനിടയിലും ചില ഓഹരികളില്‍ രേഖ ജുന്‍ജുന്‍വാല മാറ്റം വരുത്തിയിട്ടില്ല. ആപ്ടെക്, ജൂബിലന്റ് ഫാര്‍മോവ, പ്രൊസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസ്, റാലീസ് ഇന്ത്യ, വാടെക് വാബാഗ്, ഡിഷ്മാന്‍ കാര്‍ബോജന്‍, ജൂബിലന്റ് ഇന്‍ഗ്രേവിയ എന്നീ കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് ജൂലൈ- സെപ്റ്റംബര്‍ കാലയളവിലും യാതൊരുവിധ മാറ്റവും വരുത്താതെ കൈവശം വെച്ചിരിക്കുന്നത്. നിലവില്‍ 18 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയുടെ പൊതുസമക്ഷത്തിലുള്ള പോര്‍ട്ട്ഫോളിയോയുടെ ഭാഗമായുള്ളത്. ഇതിന്റെ നിലവിലെ നിക്ഷേപ മൂല്യം 10,996 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

പുതിയ സംരംഭങ്ങള്‍ തുടങ്ങും, വസ്തു വാഹനങ്ങള്‍ നേടുവാനിടയാകും; സാമ്പത്തിക വാരഫലം അറിയാം

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications