ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്.
ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതേസമയം ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഷെയര്‍ ബൈബാക്ക് പദ്ധതി.
ഷെയര്‍ ബൈബാക്ക്
വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയായിരിക്കും പൊതുവില്‍ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിക്കാറുള്ളത്. നിര്‍ദിഷ്ട സ്വീകരണ അനുപാതത്തിലാവും (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങുക. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിക്ക് ശേഷം വൈകാതെ തന്നെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള ഓപ്ഷന് ദൃശ്യമാകും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ (Buyback Window) കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം.
കെയര്‍ റേറ്റിങ്സ്
മാനുഫാക്ചറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ധനകാര്യം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ക്രെഡിറ്റ് റേറ്റിങ്, വിവര വിശകലന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഏജന്‍സിയാണ് കെയര്‍ റേറ്റിങ്സ് ലിമിറ്റഡ്. ജൂലൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി തിരികെ വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച 5 ഘടകങ്ങള്‍ ഇവയാണ്.
- ഷെയര്‍ ബൈബാക്ക് വില- 515 രൂപ നിരക്കിലാവും ഓഹരി തിരികെ വാങ്ങുക.
- ബൈബാക്ക് പദ്ധതി- 23.68 ലക്ഷം ഓഹരികള്‍ തിരികെ വാങ്ങും.
- ബൈബാക്കിനായി ചെലവിടുന്നത്- 121.95 കോടി.
- ബൈബാക്ക് രീതി- ഓഹരികള്‍ തിരികെ വാങ്ങുന്നത് ടെന്‍ഡര്‍ (Tender) ഓഫര്‍ മുഖേന.
- റെക്കോഡ് തീയതി- സെപ്റ്റംബര്‍ 14.
ഓഹരി തിരകെ വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികളുടെ സമയക്രമം കമ്പനി നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും. അതേസമയം കെയര്‍ റേറ്റിങ്സ് (BSE: 534804, NSE : CARERATING) കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല. കഴിഞ്ഞയാഴ്ച 509 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 745 രൂപയും താഴ്ന്ന വില 403 രൂപയുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കെയര്‍ റേറ്റിങ്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.34 ശതമാനമാണെന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,509 കോടിയാണ്.
ക്വിക് ഹീല്‍ ടെക്നോളജീസ്
സൈബര്‍ സെക്യൂരിറ്റിയിലും ഡേറ്റ സുരക്ഷിതമാക്കുന്നതിനുമുള്ള ഐടി സേവനങ്ങള്‍ നല്കുന്ന മുന്‍നിര കമ്പനിയാണ് ക്വിക് ഹീല്‍ ടെക്നോളജീസ്. ബി-2-ബി, ബി-2-ജി, ബി-2-സി വിഭാഗങ്ങളിലായാണ് ഈ സ്മോള്‍ കാപ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം. ജൂലൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.
150 കോടിയാണ് ബൈബാക്ക് നടപടികള്‍ക്ക് പരമാവധി ചെലവിടുക. ഇതിലൂടെ 50,00,000 ഓഹരികള്‍ തിരികെ വാങ്ങും. 300 രൂപ നിരക്കിലാണ് ബൈബാക്ക് ഓഫര്‍. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ ഓഹരിയുടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 14 ആണ്.
അതേസമയം ഓഹരി തിരകെ വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികളുടെ സമയക്രമം കമ്പനി നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞയാഴ്ച 222 രൂപയിലായിരുന്നു ക്വിക് ഹീല്‍ ടെക്നോളജീസ് (BSE: 539678, NSE : QUICKHEAL) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 257 രൂപയും താഴ്ന്ന വില 141 രൂപയുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ക്വിക് ഹീല്‍ ടെക്നോളജീസ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.03 ശതമാനമാണെന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,286 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
