രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സംരംഭകരും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥരുമായ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി വാഹാനപകടത്തില്‍ മരിച്ചു. 54 വയസായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3.15-ഓടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു എന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈറസ് മിസ്ത്രിക്കൊപ്പം അപകടത്തില്‍പ്പെട്ട ബെന്‍സ് കാറില്‍ നാലു പേര് ഉണ്ടായിരുന്നു. മിസ്ത്രി ഉള്‍പ്പെടെ രണ്ടു പേര് അപകട സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം മിസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 28-നാണ് സൈറസിന്റെ പിതാവ് പല്ലോണ്‍ജി മിസ്ത്രി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നത് അന്തരിച്ചത്. ശതകോടീശ്വര വ്യവസായിയും രാജ്യത്തെ വമ്പന്‍ വ്യവസായ സ്ഥാപനങ്ങളിലൊന്നുമായ ഷപൂര്‍ജി പല്ലോണ്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്നു പല്ലോണ്‍ജി മിസ്ത്രി. അദ്ദേഹത്തിന്റെ ഇളയ മകനാണ് സൈറസ് മിസ്ത്രി. അതേസമയം ഷപൂര്‍ മിസ്ത്രി, ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവര്‍ സഹോദരങ്ങളാണ്. ഇതില്‍ ഇളയ സഹോദരിയായ ആലൂ മിസ്്ത്രി വിവാഹം ചെയ്തിരിക്കുന്നത് നോയല്‍ ടാറ്റയെയാണ്. ടാറ്റാ ഗ്രൂപ്പിന്റെ മുഖമായ രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനാണ് നോയല്‍ ടാറ്റ.
2012 ഡിസംബറില്‍ രത്തന്‍ ടാറ്റ വിരമിച്ചതോടെയാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് 2016-ല്‍ ടാറ്റ കമ്പനികളുടെ ഉടമസ്ഥരായ ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തു നിന്നും മിസ്ത്രിയെ പുറത്താക്കാനുള്ള ടാറ്റ കുടുംബത്തിന്റെ നാടകീയ നീക്കങ്ങള്‍ കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അതിനെതിരെ മിസ്ത്രിയും എസ്പി ഗ്രൂപ്പും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ (NCLT) സമീപിച്ചു. എന്നാല്‍ മിസ്ത്രിയുടെ പരാതി തള്ളിയ ട്രൈബ്യൂണല്‍, പുതിയ ചെര്‍മാനായി എന്‍. ചന്ദ്രശേഖരനെ നിയമിച്ച ടാറ്റ സണ്‍സിന്റെ നടപടി അംഗീകരിക്കുകയായിരുന്നു.
സൈറസ് മിസ്ത്രിയും ഭാഗമായ എസ്പി ഗ്രൂപ്പ് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനിയാണ്. 1865-ല്‍ സ്ഥാപിതമായ കമ്പനിക്ക് എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ജലം, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപ കമ്പനികളുണ്ട്. 50 രാജ്യങ്ങളിലായി 50,000-ലധികം തൊഴിലാളികള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
മുംബൈ മഹാനഗരത്തിന്റെ മുഖമുദ്രകളിലൊന്നായ റിസര്‍വ് ബാങ്ക്, എസ്ബിഐയുടെ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ 'ദി താജ് മഹല്‍ പാലസ്' തുടങ്ങിയ മന്ദിരങ്ങള്‍ നിര്‍മിച്ചത് എസ്പി ഗ്രൂപ്പാണ്. എങ്കിലും ഷപൂര്‍ജി പല്ലോണ്‍ജി കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളിലെ 18.4 ശതമാനം ഓഹരി വിഹിതമാണ്.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications