സംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് നഷ്ടം വരുത്തിയ ബിസിനസ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലും വേനലിന്റെ ചൂടിലും മറകടക്കാനൊരുങ്ങി ബിയര്‍ വിപണി. സംസ്ഥാന എക്സൈസ് നിയമങ്ങള്‍ ഉദാരമാക്കുന്നതോടെ വിപണിയില്‍ ബിയര്‍ വില്പന പൊടിപൊടിക്കുമെന്നാണ് കണക്കാക്കുന്നത്. അതോടെ കൊവിഡ് കാലത്ത് തീര്‍ത്തും ഇല്ലാതായ ബിയര്‍ വില്പന ഈ വര്‍ഷം വിപണി പിടിക്കും. കൊവിഡിനു മുന്‍പുള്ള സമയത്തിന് സമാനമായ വില്പനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ബിയര്‍ പാര്‍ലറുകളില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന വില്പനയാണുള്ളത്.

 
സംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നു

പശ്ചിമ ബംഗാളില്‍ മാത്രം ഈ വര്‍ഷം 50 ശതമാനം അധികം വില്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ബംഗാളിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളില്‍. എക്സൈസ് നികുതിയിലുണ്ടായ ഇളവുകള്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചതോടെ മുന്‍പെങ്ങുമില്ലാത്ത ബിയര്‍ വില്പനയാണ് ഇവിടെ.ബംഗാളില്‍ തിരഞ്ഞെടുപ്പിനൊപ്പം തന്നെ വിനോദ സഞ്ചാര വിപണി ഉയര്‍ന്നതും മദ്യ വില്പനയ്ക്ക് സഹായകമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധമായ യാത്രകളും ഹോട്ടല്‍ താമസങ്ങളും വിനോദ സഞ്ചാരികളും ചേരുമ്പോള്‍ വില്പന ഇനിയും കുതിക്കുമെന്നാണ് കരുതുന്നത്.

ഉത്തര്‍ പ്രദേശിലും ബിയറിന് എക്സൈസ് ഇളവ് നല്കിയിട്ടുണ്ട്. ഇവിടെ മൂന്നിലൊന്നായി ബിയറിന്‍റെ എക്സൈസ് നികുതി കുറച്ചതോടെ 500 എംഎല്‍ സ്ട്രോങ് ബിയര്‍ കാനിന് 110 രൂപയായി വില കുറഞ്ഞിരുന്നു. നേരത്തെ 130 രൂപയായിരുന്നു ഇതിന്.ഇന്ത്യയിലെ ഏറ്റവും വലിയ ബിയര്‍ മാര്‍ക്കറ്റായ രാജസ്ഥാനിലും മദ്യവില്പനയ്ക്ക് ഇളവുകള്‍ നല്കിയതോടെ ഇവിടെയും ബിയര്‍ വിപണി ഉയരുമെന്നാണ് പ്രതീക്ഷ. ദക്ഷിണേന്ത്യയിലും ബിയറിന് ഉയര്‍ന്ന വില്പനയാണ കണക്കുകൂട്ടുന്നത്.മദ്യം സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധിയില്‍
ദില്ലി കൊണ്ടുവന്ന ഇളവും യുപിയിലെ വ്യക്തിഗത ബാര്‍ പെര്‍മിറ്റും വില്പനയില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിസിനസം രംഗം.

അറിയാമോ പിഎം ശ്രം യോഗി മന്ധന്‍ യോജനയെപ്പറ്റി? 55 രൂപ പ്രതിമാസ വിഹിതത്തില്‍ 3,000 രൂപ വരെ പെന്‍ഷന്‍ നേടാം

സ്വര്‍ണവില താഴോട്ട്; ആശങ്കപ്പെടേണ്ട, പൊന്നിന് വില കൂടും - അറിയണം ചില കാരണങ്ങള്‍

എണ്ണയില്‍ വഴുതി വീണ് ഇന്ത്യ-സൗദി ബന്ധം; വില കുറഞ്ഞില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ തളരും...

Read more about: excise duty market sales
English summary

States reduce excise duty; Beer sales Hit the market

States reduce excise duty; Beer sales Hit the market
Story first published: Monday, March 29, 2021, 22:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X