കണ്ണടച്ചുതുറക്കും മുന്‍പ് 31,000% ലാഭം; ക്രിപ്‌റ്റോ ലോകത്ത് പുതിയ വിസ്മയം, കോടീശ്വരന്മാരായി നിക്ഷേപകര്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങളില്‍ നിന്നും വലിയ നേട്ടം വേണമെങ്കില്‍ ക്ഷമയാണ് പ്രധാനം; ഓഹരി വിപണികള്‍ നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെ. എന്നാല്‍ ക്രിപ്‌റ്റോ പ്രപഞ്ചത്തില്‍ പുതിയ ആശയങ്ങള്‍ അഥവാ ട്രെന്‍ഡുകള്‍ക്കാണ് പ്രസക്തി. പ്രാഥമിക കോയിന്‍ വില്‍പ്പന (ഐസിഒ), വികേന്ദ്രീകൃത ധനകാര്യം (ഡിഫൈ), മീം കോയിനുകള്‍, നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി), പ്ലേ-ടു-ഏണ്‍ എന്നിങ്ങനെ ട്രെന്‍ഡുകളില്‍ നിന്നും ട്രെന്‍ഡുകളിലേക്ക് ക്രിപ്‌റ്റോ സമൂഹം ചുവടുമാറുന്നതാണ് ഇപ്പോഴത്തെ ചിത്രം.

ജിഎംടി

ഓരോ ട്രെന്‍ഡിനൊപ്പം അനുബന്ധ കോയിനുകള്‍ സ്‌ഫോടനാത്മകമായ വളര്‍ച്ച കുറിക്കുന്നു. ഈ അധ്യായത്തിലെ ഏറ്റവും പുതിയ ഉദ്ദാഹരണമാണ് STEPN പദ്ധതിയുടെ ഗ്രീന്‍ മെറ്റാവേഴ്‌സ് ടോക്കണ്‍ (ജിഎംടി). സമീപകാലത്ത് വന്‍പ്രചാരം നേടുന്ന മൂവ്-ടു-ഏണ്‍ ടോക്കണാണിത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 31,000 ശതമാനത്തിലധികം ലാഭം ജിഎംടി കോയിനുകള്‍ നിക്ഷേപകര്‍ക്ക് നല്‍കി. 2022 മാര്‍ച്ച് 2 -നാണ് ബൈനാന്‍സ് ലോഞ്ച്പാഡില്‍ ടോക്കണിന്റെ അരങ്ങേറ്റം നടന്നത്.

കുതിപ്പ്

ബൈനാന്‍സ് ലോഞ്ച്പാഡ് എന്തെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ? ഗുണനിലവാരമുള്ള പദ്ധതികളുടെ ഭാഗമായ ഡിജിറ്റല്‍ ടോക്കണുകള്‍ക്കായി ബൈനാന്‍സ് അവതരിപ്പിക്കുന്ന പ്രത്യേക വേദിയാണിത്.

എന്തായാലും അന്നത്തെ വില്‍പ്പനയില്‍ 1,000 ഡോളറിന്റെ ജിഎംടി കോയിനുകള്‍ കിട്ടിയവരുടെ ഇപ്പോഴത്തെ സമ്പാദ്യം 3 ലക്ഷം ഡോളറിന് മേലെയാണ്! ഏപ്രില്‍ 1 -ന് 3.11 ഡോളര്‍ വരെയ്ക്കും ഉയരാന്‍ ഡിജിറ്റല്‍ കോയിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ 8 ദിവസത്തിനിടെ 300 ശതമാനത്തിലധികം ഉയര്‍ച്ച ജിഎംടി കാഴ്ച്ചവെക്കുന്നുണ്ട്.

Also Read: ഈ മാസം ഓഹരി വിഭജനം നടത്തുന്ന 4 ഓഹരികള്‍ ഇതാ; ഡിവിഡന്റ് കൂടുമോ?Also Read: ഈ മാസം ഓഹരി വിഭജനം നടത്തുന്ന 4 ഓഹരികള്‍ ഇതാ; ഡിവിഡന്റ് കൂടുമോ?

 
മൂവ്-ടു-ഏൺ

ഒരൊറ്റ മാസം കൊണ്ട് ജിഎംടി കോയിനുകള്‍ 31,000 ശതമാനം ലാഭം തരാന്‍ കാരണമെന്താണ്? സംശയം സ്വാഭാവികം. ജിഎംടി കോയിനുകളുടെ വിസ്മയക്കുതിപ്പിന് പിന്നില്‍ ഒന്നുരണ്ടു കാരണങ്ങളുണ്ട്.

ക്രിപ്‌റ്റോ ലോകത്ത് പുതിയ മൂവ്-ടു-ഏണ്‍ ട്രെന്‍ഡ് സ്ഥാപിക്കുന്ന 'ജ്വരമാണ്' ജിഎംടി കോയിനുകളുടെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണം. മുന്‍കാലത്ത് പ്ലേ-ടു-ഏണ്‍ ആശയവുമായി ബന്ധപ്പെട്ട കോയിനുകള്‍ സമാനമായ റാലി കയ്യടക്കിയിരുന്നു.

പ്രതീക്ഷ

പ്ലേ-ടു-ഏണ്‍ ടോക്കണുകളെ കാഴ്ച്ചക്കാരാക്കി മൂവ്-ടു-ഏണ്‍ ടോക്കണുകള്‍ വന്‍കുതിപ്പ് നടത്തുമെന്ന് നല്ലൊരു ശതമാനം ക്രിപ്‌റ്റോ നിക്ഷേപകര്‍ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ട്. മൂവ്-ടു-ഏണ്‍ ട്രെന്‍ഡിന് ലഭിക്കുന്ന സ്വീകാര്യത മുന്‍നിര്‍ത്തിയാണ് STEPN -ല്‍ കൂടുതല്‍ ഉപയോക്താക്കള്‍ പങ്കെടുക്കുന്നതും ജിഎംടി ടോക്കണുകളുടെ ഡിമാന്‍ഡ് കുത്തനെ ഉയരുന്നതും.

Also Read: ട്രെന്‍ഡാണ് സുഹൃത്ത്! ഒരു മാസത്തിനുള്ളില്‍ കൈനിറയെ ലാഭം നേടാന്‍ 10 ഓഹരികള്‍Also Read: ട്രെന്‍ഡാണ് സുഹൃത്ത്! ഒരു മാസത്തിനുള്ളില്‍ കൈനിറയെ ലാഭം നേടാന്‍ 10 ഓഹരികള്‍

 
സൂചന

കഴിഞ്ഞവാരമാദ്യം പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുമായി STEPN പങ്കാളിത്ത കരാര്‍ ഒപ്പിടുമെന്ന സൂചന പദ്ധതിയുടെ വക്താവ് നല്‍കിയിരുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളായ അഡിഡാസ്, നൈക്കി, ഏസിക്‌സ്, ഹെഡ് എന്നിവരുടെ ലോഗോ ഒളിപ്പിച്ച കലാസൃഷ്ടിയും STEPN പുറത്തുവിടുകയുണ്ടായി. ഇതോടെ ജിഎംടി കോയിനുകളെ കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രതീക്ഷകളും ക്രിപ്‌റ്റോ നിക്ഷേപകര്‍ക്കിടയില്‍ ഉയര്‍ന്നു.

Also Read: ഓരോ 4 വര്‍ഷത്തിലും ലാഭം ഇരട്ടിയാക്കുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഓരോ 4 വര്‍ഷത്തിലും ലാഭം ഇരട്ടിയാക്കുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?

 
എന്താണ് STEPN?

എന്താണ് STEPN?

സോളാന നെറ്റ്‌വര്‍ക്കില്‍ ഒരുങ്ങുന്ന മൂവ്-ടു-ഏണ്‍ ക്രിപ്‌റ്റോകറന്‍സിയാണ് STEPN. 'വെബ്3 ലൈഫ്‌സ്റ്റൈല്‍ ആപ്പ്' എന്നാണ് STEPN സ്വയം വിശേഷിപ്പിക്കുന്നത്. ഓട്ടം, നടത്തം, ചാട്ടം തുടങ്ങിയ കായികാധ്വാനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന് ഉപയോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ് STEPN പദ്ധതി. ആശയം പുതിയതെങ്കിലും മൂവ്-ടു-ഏണും പ്ലേ-ടു-ഏണും തമ്മില്‍ സമാത്യതകള്‍ കാണാം. ഗെയിം-ഫൈ, സോഷ്യല്‍-ഫൈ, എന്‍എഫ്ടി ഘടകങ്ങള്‍ ഇരുവിഭാഗങ്ങളും സജീവമായി ഉപയോഗിക്കുന്നുണ്ട്.

പ്രചാരം

ആകെ വ്യത്യാസം എന്തെന്നാല്‍ പ്ലേ-ടു-ഏണില്‍ ഗെയിമുകള്‍ കളിച്ച് സമ്പാദിക്കാം; മൂവ്-ടു-ഏണില്‍ ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തി പ്രതിഫലം പറ്റാം.

എന്തായാലും വന്‍പ്രചാരമാണ് STEPN പദ്ധതി ഇപ്പോള്‍ കയ്യടക്കുന്നത്. 2022 ജനുവരിയില്‍ പ്ലാറ്റ്‌ഫോമിലെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 1,500 ആണ് കണ്ടതെങ്കില്‍ മാര്‍ച്ചിലിത് 1 ലക്ഷം കവിഞ്ഞു. നടത്തം, ഓട്ടം മുതലായ ആവശ്യങ്ങള്‍ക്കായി ആപ്പിനകത്തുതന്നെ എന്‍എഫ്ടി ഷൂസുകള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

രണ്ടു ടോക്കണുകൾ

ഡ്യൂവല്‍ ടോക്കണ്‍ മോഡലാണ് STEPN ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ ജിഎംടിക്ക് പുറമെ ജിഎസ്ടി (ഗ്രീന്‍ സാന്‍ടോഷി ടോക്കണ്‍) ടോക്കണുകളും STEPN -ന്റെ ആവസവ്യവസ്ഥയിലുണ്ട്. ജിഎസ്ടി ടോക്കണുകളുടെ വിതരണത്തിന് പരിധിയില്ല. ഇതേസമയം, 6 ബില്യണ്‍ യൂണിറ്റുകളുടെ സപ്ലൈ മാത്രമേ ജിഎസ്ടി ടോക്കണുകള്‍ക്കുള്ളൂ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

Read more about: cryptocurrency
English summary

STEPN's GMT Surges 31,000 Per Cent In A Month; What's Driving This Move-To-Earn Token, Full Details

STEPN's GMT Surges 31,000 Per Cent In A Month; What's Driving This Move-To-Earn Token, Full Details. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X