വരുന്നത് ശുഭ വാർത്തകൾ; എൽഐസിയുടെ പക്കലുള്ള പെന്നി ഓഹരി 10% ഉയർന്ന് പുതിയ ഉയരത്തിൽ; നോക്കുന്നോ?

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ. മികച്ച പഠനത്തോടെ വലിയ തുക നിക്ഷേപിക്കുന്ന എൽഐസി പോലുള്ള വലിയ നിക്ഷേപ സ്ഥാപനങ്ങളുടെ പോർട്ട്ഫോളിയോ തിരഞ്ഞാൽ മികച്ച ഓഹരികൾ കണ്ടെത്താനാകും.

കഴിഞ്ഞ ദിവസം എൽഐസി നിക്ഷേപം നടത്തിയ ഇന്റഗ്ര എസെൻഷ്യ ലിമിറ്റഡിനെ സൂചിപ്പിച്ചിരുന്നു. സമാന നിലവാരത്തിൽ എൽഐസി പോർട്ട്ഫോളിയോയിൽ കിടക്കുന്ന മറ്റൊരു ഓഹരിയാണ് ഓറിയന്റ് ഗ്രീൻ പവർ. തുടരെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം തൊടുന്നത് ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഓറിയന്റ് ഗ്രീൻ പവർ

എൽഐസിക്ക് നിക്ഷേപമുള്ള സ്മോൾ കാപ് പെന്നി ഓഹരിയാണ് ഓറിയന്റ് ഗ്രീൻ പവർ. പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണ്. കാറ്റിൽ നിന്നുള്ള ഊർജ്ജം പോലെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ കമ്പനിക്ക് കാറ്റാടിപാടങ്ങളുണ്ട്. 400 മെഗാ വാട്ടിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്.

വരുന്നത് ശുഭ വാർത്തകൾ; എൽഐസിയുടെ പക്കലുള്ള പെന്നി ഓഹരി 10% ഉയർന്ന് പുതിയ ഉയരത്തിൽ; നോക്കുന്നോ?

52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ

2023 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ബേസ് ബിൽഡിംഗ് മോഡിൽ തുടർന്ന ഓറിയന്റൽ ഗ്രീൻ പവർ 2023-24 പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിന് ശേഷം മുന്നേറ്റം കാണിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ കുതിപ്പ് കാണിച്ച ഓഹരി തിങ്കളാഴ്ച 10.05 ശതമാനം മുന്നേറി യാണ് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 14.35 രൂപയിലേക്ക് എത്തിയത്.

വെള്ളിയാഴ്ചയിലെ ക്ലോസിംഗ് വില 12.95 രൂപയിൽ നിന്നാണ് ഈ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 14.25 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്. അഞ്ച് സെഷനുകളിൽ മൂന്നിലും ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. 2023 മാർച്ച് അവസാനത്തോടെ രേഖപ്പെടുത്തിയ 7.80 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില.

എൽഐസിയുടെ നിക്ഷേപം

ഓറിയന്റ് ഗ്രീൻ പവർ കമ്പനിയുടെ 2023 ജൂൺ പാദത്തിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് എൽഐസിയ്ക്ക് ഈ സ്മോൾ കാപ് ഓഹരിയിൽ 2.06 ശതമാനം ( 1,54,59,306 ഓഹരി) ഓഹരി പങ്കാളിത്തമുണ്ട്.

ജനുവരി- മാർച്ച് പാദത്തിലുള്ള അതേ പങ്കാളിത്തമാണ് എൽഐസിക്ക് ഓഹരിയിലുള്ളത്. നാല് മാസത്തിനിടെ ഏകദേശം 80 ശതമാനത്തിലധികം വർധനനവാണ് ഓഹരി വിലയിലുണ്ടായത്. എന്നിട്ടും എൽഐസി ഈ സ്‌മോൾ കാപ് ഓഹരിയിൽ നിന്ന് ലാഭമെടുത്തിട്ടില്ലെന്ന് ഷെയർ ഹോൾഡിംഗ് ഡാറ്റ കാണിക്കുന്നു.

ശുഭവാർത്തകൾ

ഓറിയന്റൽ ഗ്രീൻ പവറിനെ സംബന്ധിച്ച് അനുകൂല വാർത്തകളാണ് വിപണിയിലുള്ളത്. ഇതു തന്നെയാണ് മുന്നേറ്റത്തിനുള്ള കാരണമായി പൊതുവെ വിലയിരുത്തുന്നത്. 400 മെഗാ വാട്ടിൽ കൂടുതൽ ശേഷിയുള്ള പവർ കമ്പനി കടം കുറയ്ക്കുന്നതിനും പുനരുപയോഗ ഊർജ മേഖലയിലെ ഭാവി വളർച്ചാ പദ്ധതികൾക്കുള്ള ഫണ്ട് ശേഖരണത്തിനും റൈറ്റ് ഇഷ്യൂവിന് കമ്പനി ശ്രമിക്കുന്നുണ്ട്.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ 721 കോടി രൂപയുടെ കടം കമ്പനി ഈയിടെ റീഫിനാൻസ് ചെയ്‌തിരുന്നു. കടം റീഫിനാൻസ് ചെയ്തതോടെയുള്ള പലിശ ലാഭം കുറഞ്ഞത് 2024 സാമ്പത്തിക വർഷം മുതൽ കമ്പനിയുടെ ലാഭക്ഷമത വർധിപ്പിക്കുന്നതിന് കാരണമാകും. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബീറ്റ വിൻഡ് ഫാം പ്രൈവറ്റ് ലിമിറ്റഡ് വിൻഡ് എനർജി ജനറേറ്ററുകൾ നവീകരിക്കുമെന്ന പ്രഖ്യാപനവും ഓറിയന്റൽ ഗ്രീൻപവറിനെ സംബന്ധിച്ച് നേട്ടമാണ്.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X