ഡിവിഡന്റ്, ബോണസ് ഓഹരി പോലെ മറ്റൊരു കോർപ്പറേറ്റ് നടപടിയാണ് ഓഹരി വിഭജനം. ഒരു കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരികളുടെ ആകെ എണ്ണം വർധിക്കുന്നതിലൂടെ വിപണിയിൽ വ്യാപാര ഇടപാടുകൾ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്.
ഉയർന്ന വിലയുള്ള ഓഹരിയുടെ വില കുറച്ച് റീട്ടെയിൽ നിക്ഷേപകർക്ക് ആകർഷകമാക്കാനും ലിക്വിഡിറ്റി വർധിപ്പിക്കാനുമാണ് കമ്പനികൾ ഓഹരി വിഭജനത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം ഓഹരി വിഭജനം പ്രഖ്യാപിച്ച സ്മോൾ കാപ് ഓഹരിയായ സൂര്യ റോഷിനി ലിമിറ്റഡ് ഒക്ടോബർ ആദ്യ വാരം റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുണ്ട്. വിശദാംശങ്ങൾ നോക്കാം.
സൂര്യ റോഷ്‌നി
സ്റ്റീൽ ട്യൂബുകൾ നിർമാതാക്കളായ ബിസിനസ് ആരംഭിച്ച സൂര്യ റോഷ്‌നി ലിമിറ്റഡ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ പൈപ്പ്സ് ആൻഡ് ലൈറ്റിംഗ് കമ്പനികളിലൊന്നാണ്. ഉത്തരാഖണ്ഡിലെ കാശിപൂരിലും മധ്യപ്രദേശിലെ ഗ്വാളിയാറിലും കമ്പനിക്ക് പ്ലാന്റുകളുണ്ട്. ലോകത്തെ 50-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസുണ്ട്.

ഓഹരി വിഭജനം
2:1 അനുപാതത്തിലാണ് സൂര്യ റോഷിനി ലിമിറ്റഡ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചത്. ഓഹരി വിഭജനത്തിന്റെ ഭാഗമായി 10 രൂപ മുഖവിലയുള്ള സൂര്യ റോഷിനി ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഒക്ടോബർ 6 ആണ്. റെക്കോർഡ് തീയതിയിൽ സൂര്യ റോഷിനി ലിമിറ്റഡിന്റെ 10 ഓഹരികൾ കയ്യിലുണ്ടെങ്കിൽ ഇവ 20 എണ്ണമായി ഉയരും.
നിക്ഷേകന് നേട്ടമുണ്ടോ?
ഓഹരി വിഭജനം പ്രഖ്യാപിക്കുമ്പോൾ മികച്ച ഓഹരികളാണെങ്കിൽ ഓഹരി വില വർധിക്കാറുണ്ട്. ഓഹരി വിഭജനം പൂർത്തിയാകുന്ന തീയതിക്കടുത്തുവരെ ഈ മുന്നേറ്റം കാണാം. ഓഹരി വിഭജനത്തോടെ അതേ അനുപാതത്തിൽ ഓഹരി വിലയും ഇടിയും. നിലവിൽ കൈവശമുള്ള ഓഹരികളുടെ എണ്ണം കൂടുമെന്നതാണ് മറ്റൊരു പ്രത്യേകത. ഓഹരി വില ഉയർന്ന് നേട്ടത്തിലെത്തുമ്പോൾ അധിക ഓഹരികൾ കൈവശമുള്ളതിനാൽ വലിയ നേട്ടമുണ്ടാക്കാം.
ഓഹരി പ്രകടനം
2023 ൽ ഇതുവരെ 106.19 ശതമാനം റിട്ടേണാണ് സൂര്യ റോഷിനി നൽകിയത്. 1 വർഷത്തിനിടെ 104.79 ശതമാനവും മൂന്ന് വർഷത്തിനിടെ 402.14 ശതമാനം എന്നിങ്ങനെ മൾട്ടിബാഗർ റിട്ടേണും ഓഹരി നൽകി. 3 മാസത്തേക്ക് 21.23 ശതമാനവും 1 മാസത്തെ റിട്ടേൺ 21.23 ശതമാനവുമാണ് ഓഹരിയുടെ റിട്ടേൺ.
ഇതിനിടെ, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതമായി കമ്പനി 4 രൂപ പ്രതിയോഹരി നിക്ഷേകർക്ക്‌നൽകി. ഇതിനായി ഓഗസ്റ്റ് 25 നാണ് ഓഹരി എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്തത്.
ബംപറടിക്കാത്തതിന്റെ വിഷമം വേണ്ട; മാസം 500 രൂപ നീക്കിവെച്ചാൽ ലക്ഷങ്ങൾ നേടാം; എസ്ഐപി തുടങ്ങാം
ഓഹരി വില, മുന്നേറ്റം
400.30 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 1,154 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. ബുധനാഴ്ച 3.54 ശതമാനം നേട്ടത്തോടെ 1,010.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച് ഓഹരിക്ക് 1,055 രൂപയാണ് ഓഹരിക്ക് അനലിസ്റ്റുകൾ കാണുന്ന ലക്ഷ്യവില. നിലവിലെ വിലയേക്കാൾ 4 ശതമാനം മുന്നേറ്റമാണിത്. 3 അനലിസ്റ്റുകൾ ഓഹരിക്ക് സ്ട്രോങ് ബൈ റേറ്റിംഗ് നൽകുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്‌സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications