വിദേശ നിക്ഷേപകരുടെ കണ്ണുപതിഞ്ഞ പെന്നി ഓഹരികളിൽ വിപണിയിൽ ശ്രദ്ധ ആകർഷിക്കുന്നത് സ്വാഭാവികമാണ്. വലിയ തുകയുടെ നിക്ഷേപം ഓഹരികളിലെത്തിയാൽ ഓഹരിയിൽ കൂടുതൽ വാങ്ങൽ താൽപര്യം ജനിക്കുകയും വില ഉയരുന്നതും കാണാറുണ്ട്. ഇത്തരത്തിൽ വിദേശ നിക്ഷേപർ വാങ്ങി കൂട്ടിയതും നിക്ഷേപകരുടെ ശ്രദ്ധ പതിഞ്ഞതുമായൊരു ഓഹരിയാണ് വികാസ് ഇക്കോടെക്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി ഏകദേശം 50 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനിയിലേക്ക് എത്തിയത്.
ഓഹരി വാങ്ങിയവർ
മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ സ്ഥാപന നിക്ഷേപകരായ എജി ഡൈനാമിക് ഫണ്ട്‌സ് ലിമിറ്റഡാണ് സ്‌മോൾ കാപ് കമ്പനിയായ വികാസ് ഇക്കോടെക് ലിമിറ്റഡിൽ വലിയ നിക്ഷേപം നടത്തിയത്. വികാസ് ഇക്കോടെക്കിന്റെ ഫണ്ട് റൈസ് ഡ്രൈവിന്റെ ഭാഗമായി എജി ഡൈനാമിക് ഫണ്ട്സിനെ കൂടാതെ വികാസ ഗ്ലോബൽ ഫണ്ട് പിസിസി- യൂബിലിയ ക്യാപിറ്റൽ പാർട്ണേഴ്സ് ഫണ്ട് I, കാലിപ്സോ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നി വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരികൾ വാങ്ങിയിട്ടുണ്ട്.
മൊറീഷ്യസ് ആസ്ഥാനമായ എജി ഡൈനാമിക് ഫണ്ട്‌സിന് 8,04,00,000 ഓഹരികളാണ് അനുവദിച്ചത്. 8,03,00,000 ഓഹരികൾ വികാസ ഗ്ലോബൽ ഫണ്ട് പിസിസി-യൂബിലിയ ക്യാപിറ്റൽ പാർട്‌ണേഴ്‌സ് വാങ്ങി. കാലിപ്‌സോ ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 1,78,00,000 ഓഹരികൾ അനുവദിച്ചു.

ഓഹരി വില
ഓഹരിയൊനിന്ന 2.80 രൂപ നിലവാരത്തിലായിരുന്നു ഇഷ്യൂ വില. ഫ്ളോർ പ്രൈസായ 2.92 രൂപയിൽ നിന്ന് 4 ശതമാനം കിഴിവിലായിരുന്നു ഓഹരികൾ അനുവദിച്ചത്. ആകെ 49.98 കോടി രൂപയ്ക്ക് 17.85 കോടി ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. എജി ഡൈനാമിക്‌സ് ഫണ്ട്‌സ് ലിമിറ്റഡ് ഏകദേശം 22.51 കോടി രൂപയാണ് പെന്നി ഓഹരിയിൽ നിക്ഷേപം നടത്തിയത്
Also Read: ഓഹരി വില 1,00,000 രൂപ! എംആർഎഫ് ഓഹരികൾ ചരിത്ര വിലയിൽ; 1 ലക്ഷത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ഓഹരി
ഓഹരിയിൽ മുന്നേറ്റം
വാർത്തകൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വികാസ് ഇക്കോടെക്ക് ഓഹരിക്ക് താൽപര്യം വന്നതോടെ വിലയിൽ മുന്നേറ്റമുണ്ടായി. 1.69 ശതമാനം ഉയർന്ന ഓഹരികൾ 3 രൂപയിലേക്ക് എത്തി. 4.40 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 2.35 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
വർഷത്തിൽ ഇതുവരെ 13.04 ശതമാനം നഷ്ടം നേരിട്ട വികാസ് ഇക്കോടെക് ഓഹരികൾ 1 വർഷത്തിനിടെ 26.83 ശതമാനം ഇടിഞ്ഞു. ഈ പെന്നി ഓഹരിയിൽ കഴിഞ്ഞ 5 വർഷത്തെ നഷ്ടം 79.34 ശതമാനമാണ്.
വികാസ് ഇക്കോടെക്ക്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികാസ് ഇക്കോടെക് ഇലക്ട്രിക്കൽ, ഇൻഫ്രാസ്ട്രക്ചർ, പാക്കേജിംഗ്, ഓട്ടോമോട്ടീവ് തുടങ്ങിയ സെക്ടറുകൾക്കാവശ്യമായ സ്പെഷ്യാലിറ്റി പോളിമറുകൾ നിർമിക്കുന്ന കമ്പനിയാണ് വികാസ് ഇക്കോടെക്.
സ്റ്റീൽ പൈപ്പുകളും എംഡിപിഇ പൈപ്പുകളും നിർമിച്ച് വികാസ് ഇക്കോടെക് ബിസിനസ് പോർട്ട്ഫോളിയോ വിപുലീകരിച്ചിരുന്നു. ഈയിടെ കമ്പനി റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. 2023 മാർച്ച് പാദത്തിലെ കണക്ക് പ്രകാരം 9.33 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍മാര്‍ ഹോള്‍ഡ് ചെയ്യുന്നത്. ഓഹരികളിൽ 90.64 ശതമാനവും പബ്ലിക്കിന്റെ കയ്യിലാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.03 ശതമാനമാണ് പങ്കാളിത്തം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications