രാജ്യത്തെ പ്രധാന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽ ഒന്നാണ് എസ്ബിഐ. 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ കോർപ്പറേറ്റ് ഷെയർ ഹോൾഡിംഗ് കണക്കുകൾ പ്രകാരം എസ്ബിഐ ഗ്രൂപ്പിന് നിക്ഷേപമുള്ള 149 ഓഹരികളുണ്ട്. ഇവയുടെ ആകെ മൂല്യം ഏകദേശം 414,799.0 കോടി രൂപ വരും.
ഇവയിൽ കുറഞ്ഞ പിഇ അനുപാതത്തിൽ വ്യാപാരം നടക്കുന്ന വാല്യു സ്റ്റോക്ക്സിനെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്. പിഇ അനുപാതം എന്നത് ഓഹരിയുടെ മൂല്യം നിർണയിക്കാൻ സാധാരണയായി നിക്ഷേപകർ ഉപയോഗിക്കുന്നൊരു സാമ്പത്തിക അളവുകോലാണ്.
പിഇ അനുപാതം
നിലവിലെ ഓഹരി വിലയെ ഷെയറിന്റെ വരുമാനവുമായി (പ്രതിയോഹരി വരുമാനം-ഇപിഎസ്) ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. മാർക്കറ്റ് ശരാശരിയേക്കാളും എതിരാളികളേക്കാളും കുറഞ്ഞ പി/ഇ അനുപാതത്തിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾ മികച്ചതാണെന്ന് കണക്കാക്കാം. പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളര്‍ച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയര്‍ന്നു നില്ക്കാം.

അലുവാലിയ കോണ്‍ട്രാക്ടേഴ്സ്
എന്‍ജിനീയറിംഗ്, കോണ്‍ട്രാക്ട് കണ്സ്ട്രഷന് രംഗത്ത് പ്രവര്‍ത്തിക്കുന്ന 4644 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ് കമ്പനിയാണ് അലുവാലിയ കോണ്‍ട്രാക്ടേഴ്സ്. വെള്ളിയാഴ്ച 1.85 ശതമാനം നേട്ടത്തില്‍ 679 രൂപയിലാണ് ക്ലോസ് ചെയ്തത്. 22.09 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. സെക്ടറല്‍ പിഇ 35.50 മടങ്ങാണ്. ഇത് ഓഹരി അണ്ടര്‍ വാല്യുഡ് ആണെന്ന് കാണിക്കുന്നു. 30.75 രൂപയാണ് ഓഹരിയുടെ പ്രതിയോഹരി വരുമമാനം. 183.37 രൂപയാണ് പ്രതിയോഹരി ബുക്ക് വാല്യു.
2024 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് കമ്പനിയിലെ 26.65 ശതമാനം ഓഹരികളും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ കൈവശമാണ്. ഇതില്‍ 7.52 ശതമാനം ഓഹരിയും എസ്ബിഐയുടെ കയ്യിലാണ്. കമ്പനിയുടെ വരുമാനം വര്‍ഷികാടിസ്ഥാനത്തിൽ 26 ശതമാനം വർധിച്ചു.
2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 609 കോടി രൂപയായിരുന്ന വരുമാനം 2024 ലെ ഒന്നാം പാദത്തിൽ 763 കോടി രൂപയായി. ഇതേ കാലയളവില്‍ അറ്റാദായം 37 കോടിയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്ന് 49 കോടി രൂപയായി.
സിഎസ്ബി ബാങ്ക്
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കാത്തലിക് സിറിയന്‍ ബാങ്ക് അഥവാ സിഎസ്ബി ബാങ്ക്. 5,552 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ് ഓഹരി വെള്ളിയാഴ്ച 2.38 ശതമാനം നേട്ടത്തോടെ 331.70 രൂപയിലാണ് ക്ലോസ് ചെയ്തത്.
23 മടങ്ങ് സെക്ടര്‍ പിഇയുമായി താരതമ്യം ചെയ്യുമ്പോള്‍ 9.96 മടങ്ങ് എന്ന കുറഞ്ഞ പിഇയിലാണ് സിഎസ്ബി ബാങ്ക് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 33.30 രൂപയാണ് പ്രതിയോഹരി വരുമാനം. 175.90 രൂപ ബുക്ക് വാല്യവും ഓഹരിക്കുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 9.36 എസ്ബിഐ 9.36 ശതമാനം ഓഹരികളാണ് കമ്പനിയില്‍ ഹോള്‍ഡ് ചെയ്യുന്നത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 14.41 ശതമാനം നിക്ഷേപമുണ്ട്. പ്രമോട്ടര്‍മാര്‍ 49.72ശതമാനം ഓഹരിയാണ് ഹോള്‍ഡ് ചെയ്യുന്നത്.
2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 535 കോടി രൂപയായിരുന്ന വരുമാനം 2024 ലെ ഒന്നാം പാദത്തിൽ 683 കോടി രൂപയായി. 28 ശതമാനത്തിന്റെ വർധനവ് ഇക്കാലത്തുണ്ടായി. ഇതേ കാലയളവില്‍ അറ്റാദായം 16 ശതമാനം വര്‍ധിച്ച് 114 കോടി രൂപയില്‍ നിന്ന് 132 കോടി രൂപയായി.
ഇമാമി ലിമിറ്റഡ്
പേഴ്സണല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ ഉത്പ്പന്നങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിംഗ് എന്നിവ നടത്തുന്ന കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയാണ് ഇമാമി ലിമിറ്റഡ്. 22,036 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയില്‍ എസ്ബിഐയ്ക്ക് നിക്ഷേപമുണ്ട്. 1.27 ശതമാനം ഓഹരികളാണ് എസ്ബിഐ ഹോള്‍ഡ് ചെയ്യുന്നത്.
വെള്ളിയാഴ്ച നേരിയ നഷ്ടത്തോടെ 508.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 52.03 മടങ്ങ് സെക്ടര്‍ പിഇയുള്ളിടത്ത് 31.47 മടങ്ങ് പിഇയിലാണ് ഇമാമി ഓഹരികള്‍ വ്യപാരം നടക്കുന്നത്. 15.79 രൂപയാണ് പ്രതിയോഹരി വരുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications