ഓഹരിയുടെ വിപണി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആ ഓഹരിയിലെ വ്യാപാര ഇടപാടുകളും കുറയും. ഇത് ഓഹരിയുടെ ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരി വിഭജിക്കുമ്പോള്‍ ഓഹരിയുടെ വിപണി വിലയും കുറയുന്നതിനാല്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും വ്യാപാര ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നേട്ടം ലഭിച്ചേക്കാം. സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ച സ്മോള്‍ കാപ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ലീഡിങ് ലീസിങ് ഫൈനാന്‍സ്
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് ലീഡിങ് ലീസിങ് ഫെനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ്. 1983-ലാണ് തുടക്കം. നിക്ഷേപത്തിനൊപ്പം പണയ/ വായ്പാ സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 62.50 കോടിയാണ്. അതേസമയം ലീഡിങ് ലീസിങ് ഫൈനാന്സില് പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം പൂജ്യമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്കാണ് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ളത്.
ഓഹരി വിശദാംശം
വെള്ളിയാഴ്ച ലീഡിങ് ലീസിങ് ഫൈനാന്‍സ് ഓഹരികള്‍ 117.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരിയില്‍ 113 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ലീഡിങ് ലീസിങ് ഫൈനാന്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 174 രൂപയും താഴ്ന്ന വില 48 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ചയോടെ ഹ്രസ്വകാല നിലവാരങ്ങള്‍ക്ക് താഴേക്ക് വന്നെങ്കിലും ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.
അതേസമയം ലീഡിങ് ലീസിങ് ഫൈനാന്‍സ് ഓഹരിയുടെ ബുക്ക് വാല്യൂ 17.97 രൂപ നിരക്കിലും പിഇ അനുപാതം 64.02 മടങ്ങിലുമാണുള്ളത്. ഈ രണ്ട് ഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലല്ല നില്‍ക്കുന്നത്. അതുപോലെ ലീഡിങ് ലീസിങ് ഫൈനാന്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 6.12 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 1.63 ശതമാനം നിരക്കിലുമാണ്. സാമ്പത്തിക പാദങ്ങളിലെ പ്രവര്‍ത്തന ഫലത്തില്‍ തുടര്‍ച്ചയായി ലാഭം രേഖപ്പെടുത്തുന്നുണ്ടെങ്കിലും കമ്പനി ലാഭവിഹിതം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം.
സാമ്പത്തികം
കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ലീഡിങ് ലീസിങ് ഫൈനാന്‍സ് നേടിയ വരുമാനം 0.85 കോടിയാണ്. പാദാനുപാദത്തില്‍ വര്‍ധനയുണ്ടെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവാണിത്. ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 0.82 കോടിയും രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ ലീഡിങ് ലീസിങ് ഫൈനാന്‍സിന്റെ വരുമാനത്തില്‍ 9.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 8.7 ശതമാനവും അറ്റാദായത്തില്‍ 19.3 ശതമാനം നിരക്കിലും ഇടിവാണ് കാണിക്കുന്നത്.
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ലീഡിങ് ലീസിങ് ഫൈനാന്‍സിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായ (Piotroski Score: 4) നിലയിലാണ്.
ഓഹരി വിഭജനം
നേരത്തെ ചേര്‍ന്ന ലീഡിങ് ലീസിങ് ഫൈനാന്‍സ് (BSE : 540360) കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനപ്രകാരം ഓഹരികള്‍ 10:1 അനുപാതത്തില്‍ വിഭജിക്കുമെന്നാണ് അറിയിപ്പ്. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ലീഡിങ് ലീസിങ് ഫൈനാന്‍സ് ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ആനുപാതികമായി ഓഹരി വിലയിലും മാറ്റം വരും. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്.
അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications