ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ വില ആനുപാതികമായി കുറയുന്നതിനാല്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും ചെയ്യാം. ഡിമാന്‍ഡ് വര്‍ധിക്കുകയാണെങ്കില്‍ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം.
ഹൈ എനര്‍ജി ബാറ്ററീസ്
സായുധ സേനകള്‍ക്കും വിക്ഷേപിണികള്ക്കും വേണ്ടതും വാഹന മേഖലയിലേക്കും വിആര്‍എല്‍എ വിഭാഗത്തിലുമുള്ള അത്യാധുനിക ബാറ്ററികള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഹൈ എനര്‍ജി ബാറ്ററീസ് (ഇന്ത്യ) ലിമിറ്റഡ്. അനുമതി ലഭിച്ചതു പ്രകാരം 5:1 അനുപാതത്തിലാകും ഓഹരി വിഭജനം. ഇതോടെ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 8-നാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം 2,156 രൂപയിലായിരുന്നു ഹൈ എനര്‍ജി ബാറ്ററീസ് (BSE: 504176) ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2,921.50 രൂപയും താഴ്ന്ന വില 592 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 386 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 310.65 രൂപയാണ്. പിഇ അനുപാതം 21.54 മടങ്ങിലുമാണുള്ളത്. പയട്രോസ്ക്കി സ്കോര്‍ പ്രകാരം ഹൈ എനര്‍ജി ബാറ്ററീസിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്.
വരിമാന് ഗ്ലോബല്‍
വിവിധ സോഫ്റ്റ്വേര്‍ സേവനങ്ങളും ഐടി അടിസ്ഥാനസൗകര്യ മേഖലയിലെ പരിഹാരങ്ങളും നല്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് വരിമാന് ഗ്ലോബല്‍ എന്റര്‍പ്രൈസസ്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാന പ്രകാരം വരിമാന് ഗ്ലോബലിന്റെ ഓഹരികള്‍ 10:1 അനുപാതത്തില്‍ വിഭജിക്കാനാണ് തീരുമാനം. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 11-നാണ് നിശ്ചയിച്ചിരിക്കുന്നത്.
വരിമാന് ഗ്ലോബലിന്റെ ഓഹരികളില്‍ 30.49 ശതമാനം മാത്രമാണ് പ്രമോട്ടറിന്റെ കൈവശമുള്ളത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 67.54 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 344 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 10.32 രൂപ നിരക്കിലും പിഇ അനുപാതം 1,269 മടങ്ങിലുമാണുള്ളത്.
അതേസമയം വെള്ളിയാഴ്ച 190.35 രൂപയിലായിരുന്നു വരിമാന് ഗ്ലോബലിന്റെ (BSE: 540570) ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 218.50 രൂപയും താഴ്ന്ന വില 11.65 രൂപയുമാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് കമ്പനിയില്‍ നിന്നും പിന്നീട് ലഭിച്ചേക്കാവുന്ന ഡിവിഡന്റിലും വര്‍ധന ഉണ്ടാകുമോയെന്നാണ് ചിന്തിക്കുന്നതെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ഡിവിഡന്റില്‍ വര്‍ധനയുണ്ടാകില്ല.
സ്റ്റോക്ക് സ്പ്ലിറ്റില്‍ ഓഹരിയുടെ മുഖവില വിഭജിക്കുന്നതിനാലാണ് കൈവശമുള്ള ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നത്. ആനുപാതികമായ മാറ്റം ഓഹരിയുടെ വിലയിലും ഉണ്ടാകും. അതായത് ഓഹരിയുടെ ആകെ വിപണി മൂല്യത്തില്‍ മാറ്റമില്ലെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
