കേന്ദ്ര ബജറ്റ്: ശമ്പളവും വിരമിക്കലിന് ശേഷമുള്ള പിഎഫ് തുകയും കൈയ്യില്‍ കിട്ടുന്നത് കുറയും

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേന്ദ്ര ബജറ്റ് ഒളിച്ചിരിക്കുന്ന അപകടം മധ്യവര്‍ഗത്തിന് വന്‍ തലവേദനയാവും. ശമ്പള നിരക്കിലും വിരമിക്കലിന് ശേഷം ലഭിക്കുന്ന തുകയിലും വലിയ അന്തരമാണ് വരാന്‍ പോകുന്നത്. ബജറ്റിനൊപ്പം പുതിയ വേതന നയം കൂടി വരുന്നതോടെയാണ് കൈയ്യില്‍ ലഭിക്കുന്ന ശമ്പളത്തില്‍ അടക്കം മാറ്റം വരിക. ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് വീട്ടിലെത്തുന്ന തുകയിലാണ് കുറവ് വരിക. അതോടൊപ്പം വിരമിക്കലിന് ശേഷം ലഭിക്കുന്ന തുകയും കുറയും.

കേന്ദ്ര ബജറ്റ്: ശമ്പളവും വിരമിക്കലിന് ശേഷമുള്ള പിഎഫ് തുകയും കൈയ്യില്‍ കിട്ടുന്നത് കുറയും

പ്രൊഫിണ്ടന്റ് ഫണ്ടുകളിലെ നിക്ഷേപം നികുതി രഹിതമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. രണ്ടരലക്ഷം വരെയാണ് പരിധി. ഇതോടെ വിരമിക്കലിന് ശേഷമുള്ള പിഎഫ് തുകയില്‍ പലിശ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയന്ത്രണം രണ്ടര ലക്ഷമാക്കി. ഇനി രണ്ടര ലക്ഷത്തിന് മുകളില്‍ വരുന്ന പിഎഫ് സ്‌കീമുകള്‍ക്ക് ഈ പണം പിന്‍വലിക്കുന്ന സമയത്ത് നികുതി അടയ്‌ക്കേണ്ടി വരും. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ നികുതി രഹിതമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇത് ഏഴര ലക്ഷം വരെ പിഎഫ് നികുതി രഹിതമാണെന്ന് നിജപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കുറച്ചത്. കോഡ് ഓഫ് വേജസ് പ്രകാരം ഒരു ജീവനക്കാരന്റെ പിഎഫിലേക്കുള്ള വിഹിതം വര്‍ധിക്കുകയും ചെയ്യും. ഇത് കൈയ്യില്‍ കിട്ടുന്ന കാശില്‍ കുറവുണ്ടാക്കും. ശമ്പളത്തില്‍ നിന്ന് കൂടുതല്‍ വിഹിതം പിഎഫിലേക്ക് ജീവനക്കാര്‍ നല്‍കേണ്ടി വരും. ഇതോടെ പിഎഫ് പരിധി പിന്നിടും. അതോടെ വിരമിക്കലിന് ശേഷം ഈ തുക കിട്ടുകയുമില്ല.

ബേസിക്ക് തുക വര്‍ധിപ്പിക്കുക മാത്രമാണ് ഇനി തൊഴില്‍ ദാതാക്കളുടെ മുന്നിലുള്ള വഴി. ഇതിലൂടെ രണ്ട് തൊഴില്‍ ദാതാക്കളുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം ഒരുപോലെ കൂടും. ശമ്പളം കൂടുമ്പോള്‍ തുക രണ്ടരലക്ഷം പിന്നിട്ടാല്‍ നികുതി കാര്യമായി തന്നെ നല്‍കേണ്ടി വരും. ഒരു ലക്ഷം വാങ്ങുന്നയാള്‍ക്ക് ശമ്പളത്തില്‍ അയ്യായിരം രൂപയോളം കുറയും. ഇത് നേരത്തെയുള്ള നികുതിക്ക് പുറമേയാണ്. അതേസമയം ശമ്പളം കൈയ്യില്‍ കിട്ടുന്നത് കുറവ് വന്നാല്‍ അത് ചെലവഴിക്കലിനെ ബാധിക്കും. അതിലുപരി വിപണിയെയും അത് പ്രതികൂലമായി ബാധിക്കും.

English summary

Take home salary and retirement savings may be hit by union budget

take home salary and retirement savings may be hit by union budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X