ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നിരുന്ന വിപണി, ചുരുങ്ങിയ സമയത്തിനുള്ളിലാണ് കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് തീര്‍ത്തും അപ്രതീക്ഷിത കുതിപ്പിന് വിപണി സാക്ഷ്യംവഹിച്ചത്. എന്നിരുന്നാലും നേട്ടം നിലനിര്‍ത്താനുള്ള പ്രവണത കാണിക്കുന്നത് പ്രതീക്ഷയേകുന്ന ഘടകമാണ്. സമാനമായി റെക്കോഡ് കുതിപ്പിലുള്ള ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ട്രെന്റ് ലിമിറ്റഡ്.
കഴിഞ്ഞ 5 ദിവസത്തിനിടെ 11 ശതമാനം മുന്നേറിയ ട്രെന്റ് ഓഹരികള്‍ ഇന്നു രാവിലെ 1,479 രൂപ നിലവാരം മറികടന്നതോടെ പുതിയ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി. കമ്പനിയുടെ വിപണി മൂല്യവും 50,000 കോടി കടന്നു. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിലും ഈ ടാറ്റ ഗ്രൂപ്പ് ഓഹരി ഇടം പിടിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ 22 ശതമാനം മുന്നേറിയ ഓഹരികള്‍ ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 39 ശതമാനത്തോളം നേട്ടവും കുറിച്ചു.
അനുകൂല ഘടകം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെന്റ് (BSE: 500251, NSE : TRENT) ഷോറൂമുകള്‍ വര്‍ധിപ്പിക്കുകയാണ്. മികച്ച ആസൂത്രണത്തോടെയുള്ള ഈ സമീപനം കമ്പനിയുടെ വളര്‍ച്ചാ ലക്ഷ്യങ്ങളും സാധൂകരിക്കുന്നു. ഇതിലൂടെ അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ച വരുമാനത്തില്‍ നേടാനാകുമെന്നാണ് വിലയിരുത്തല്‍. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയുടെ അന്തര്‍ലീന മൂല്യം വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
സമാനമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ട്രെന്റിന് കീഴിലുള്ള വെസ്റ്റ്സൈഡ്, സൂഡിയോ എന്നീ ബ്രാന്‍ഡുകള്‍ക്കായി 215 ഷോറൂമുകള്‍ ആരംഭിക്കുമെന്നാണ് നിഗമനം. 600-ലധികം കോടി കൈവശമുള്ളതിനാല്‍ നിക്ഷേപങ്ങള്‍ക്കായി മികച്ച പണലഭ്യതയും വെല്ലുവിളി ഉയരുന്ന നിലവിലെ സാഹചര്യം എതിരാളികളേക്കാള്‍ മികച്ച രീതയില്‍ മറികടക്കാനും കമ്പനിയെ സഹായിക്കുമെന്നും കണക്കുക്കൂട്ടുന്നു. സൂഡിയോ ആയിരിക്കും ട്രെന്റിന്റെ വളര്‍ച്ചയില്‍ കാര്യമായ സംഭാവന ചെയ്യുകയെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നു.
ട്രെന്റ്
ടാറ്റ ഗ്രൂപ്പിലെ റീട്ടെയില്‍ വിഭാഗം കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ്. 1998ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് ആരംഭം. വെസ്റ്റ്സൈഡ്, സൂഡിയോ, ലാന്റ്മാര്‍ക്ക്, സ്റ്റാര്‍ ബാസാര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ മുന്തിയ ഫാഷന്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കുട്ടികളുടെ വിനോദോപാധികള്‍, സൗന്ദര്യ സംരക്ഷണം, പുസ്തകം, സംഗീതം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ ചില്ലറ വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനകം രാജ്യവ്യാപകമായി 400-ലധികം ഷോറൂമുകള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഓഹരി വിശദാംശം
ട്രെന്റ് ലിമിറ്റഡിന്റെ ഓഹരികളില്‍ 37.01 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 26.82 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.58 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.12 ശതമാനമാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 67.79 രൂപ നിരക്കിലും പിഇ അനുപാതം 144.44 മടങ്ങിലുമാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവില്‍ ട്രെന്റ് ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രേഖപ്പെടുത്തിയ 1,482 രൂപയും താഴ്ന്ന വില 866 രൂപയുമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണില്‍ ട്രെന്റ് നേടിയ വരുമാനം 1,803 കോടിയാണ്. ഇത് സമീപകാലത്തെ ഉയര്‍ന്ന വരുമാനമാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 130 കോടിയുമാണ്. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ട്രെന്റ് ലിമിറ്റഡിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 20.5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 36.1 ശതമാനവും അറ്റാദായത്തില്‍ 3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
