വിശാല വിപണിയില്‍ ശക്തമായ തിരിച്ചടിക്കിടയിലും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഒരു സ്മോള്‍ കാപ് ഓഹരി തുടര്‍ച്ചയായ രണ്ടാം ദിവസവും 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ കുതിക്കുകയാണ്. സമീപകാലയളവില്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഈ ടാറ്റ ഓഹരിയുടെ വിശദാംശങ്ങളും അടുത്തിടെയുള്ള മുന്നേറ്റത്തിനുള്ള കാരണങ്ങളുമാണ് താഴെ ചേര്‍ക്കുന്നത്.
നെല്‍കോ
ടെലികോം രംഗത്ത് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് നെല്‍കോ ലിമിറ്റഡ്. സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള ഐടി അധിഷ്ടിത ശൃംഖല രൂപീകരിക്കാനും അതിന് ആവശ്യമായ സാമഗ്രികളുടെ നിര്‍മാണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാനമായും പ്രതിരോധം, റെയില്‍വേ, സ്റ്റീല്‍, സിമന്റ്, ഓട്ടോമൊബീല്‍, ഓയില്‍ & ഗ്യാസ് തുടങ്ങിയ മേഖലയിലേക്കു വേണ്ട വിവിധ ഉത്പന്നങ്ങളും നിര്‍മിക്കുന്നു. ഇന്റര്‍നെറ്റ് സേവനത്തിനുള്ള വിസാറ്റ് (VSAT) ലൈസന്‍സും പറക്കുന്ന വിമാനത്തില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
കുതിപ്പിനുള്ള കാരണം
കഴിഞ്ഞയാഴ്ച ബഹുരാഷ്ട്ര സാറ്റ്ലൈറ്റ് സേവന ദാതാക്കളായ 'ഇന്റല്സാറ്റു'മായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നെല്‍കോ ധാരണയിലെത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കുള്ളില്‍ എല്ലാത്തരം ബ്രോഡ്ബാന്‍ഡ് സേവനങ്ങളും വാഗ്ദാനം ചെയ്യാന്‍ ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് സാധിക്കും. ഇതിനെ തുടര്‍ന്നാണ് നെല്‍കോ ഓഹരി തുടര്‍ച്ചയായ രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ കുതിക്കുന്നത്. 2021 അവസാന പാദത്തില്‍ കാനേഡിയന്‍ സാറ്റലൈറ്റ് കമ്പനിയുമായും നെല്‍കോ കരാറിലെത്തിയിരുന്നു.
അതേസമയം തിങ്കളാഴ്ച 10 ശതമാനം കുതിച്ചുയര്‍ന്ന് 942.20 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലായിരുന്നു നെല്‍കോ ഓഹരിയുടെ ക്ലോസിങ്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ഓഹരി ക്ലോസ് ചെയ്യുന്നത്. നിലവില്‍ 5, 10, 20, 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് നെല്‍കോ ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജസ് ക്രോസോവറുകളും ഓഹരിയില്‍ കുതിപ്പിനുള്ള ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെല്‍കോ (BSE: 504112, NSE : NELCO) ഓഹരിയുടെ വിലയില്‍ 20 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി. സമാനമായി ഒരു മാസക്കാലയളവില്‍ 46 ശതമാനം നേട്ടവും മൂന്ന് മാസത്തിനിടെ 66 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നെല്‍കോ ഓഹരിയിലെ നേട്ടം 100 ശതമാനം കവിഞ്ഞു. അതുപോലെ 3 വര്‍ഷ കാലയളവില്‍ 339 ശതമാനമെന്ന മള്‍ട്ടിബാഗര്‍ നേട്ടവും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ചു.
നെല്‍കോയുടെ ആകെ ഓഹരികളില്‍ 50.09 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ് (ടാറ്റ പവറിനാണ് കമ്പനിയുടെ 48.64 ശതമാനം ഓഹരികളുടേയും ഉടമസ്ഥാവകാശം). വിദേശ നിക്ഷേപകര്‍ക്ക് 3.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.11 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം 52 ആഴ്ച കാലയളവില്‍ നെല്‍കോ ഓഹരിയുടെ ഉയര്‍ന്ന വിലനിലവാരം 972 രൂപയും താഴ്ന്ന വില 198 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,149 കോടിയാണ്. സ്ഥിരമായി നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കുന്ന നെല്‍കോ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.19 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications