ആഗോള വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ചാഞ്ചാട്ടത്തിലാണ് ഇന്ത്യൻ വിപണിയെങ്കിലും രണ്ട് ആഴ്ചകളിലായി വാരന്ത്യ നേട്ടമുണ്ടാക്കാൻ വിപണിക്ക് സാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയിലെ അവധിക്ക് ശേഷം വിപണി വ്യാപാരം ആരംഭിക്കുമ്പോൾ വമ്പൻ ഐപിഒ ലിസ്റ്റിംഗുകളും നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ്പോൾ ഫലങ്ങളും വിപണിയെ സ്വാധീനിക്കും.
ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ടാറ്റ ടെക്നോളജീസിന്റെ ഐപിഒ കഴിഞ്ഞവാരം വിപണിയെ തിരക്കേറിയതായി. ഇതോടൊപ്പം കഴിഞ്ഞാഴ്ച ശ്രദ്ധേയമായ മറ്റൊരു ടാറ്റ ഓഹരിയാണ് ടൈറ്റാൻ. കമ്പനിയുടെ വിപണി മൂല്യം 3 ലക്ഷം കോടിയിലെത്തിയത് കഴിഞ്ഞ വാരമാണ്. ഓഹരിയിൽ നേട്ടത്തിനുള്ള സാധ്യത വിപണി വിദഗ്ധർ കാണുന്നുണ്ട്.
ടൈറ്റാൻ
വൈവിധ്യമാർന്ന ഉപഭോക്തൃ ഉത്പ്പന്ന കമ്പനിയാണ് ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ടൈറ്റൻ. പ്രധാനമായും ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ ടൈറ്റൻ കമ്പനി വിൽപ്പന നടത്തുന്നു. ഇന്ത്യയിലെ വാച്ച്, ജുവലറി വ്യവസായത്തിന് പുതിയ മുഖം നൽകിയതും ടൈറ്റാനാണ്. പരിചയസമ്പന്നരായ ചില്ലറ വിൽപനയിലൂടെ ഇന്ത്യയുടെ റീട്ടെയിൽ വിപണി രൂപപ്പെടുത്തുന്നതിലും കമ്പനി ഭാഗമായി. തനിഷ്ക്, ഫാസ്റ്റ്ട്രാക്ക്, ടൈറ്റാൻ ഐപ്ലസ് എന്നിവ ടൈറ്റാൻ കമ്പനിക്ക് കീഴിലാണ്.16 ബ്രാൻഡുകളും 2,000-ത്തിലധികം റീട്ടെയിൽ സ്റ്റോറുകളും ഇന്ന് കമ്പനിക്കുണ്ട്.

ഓഹരി പ്രകടനം
ടാറ്റ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ടൈറ്റൻ ഓഹരികൾ ഈയിടെയാണ് വിപണി മൂല്യം 3 ലക്ഷം കോടി മറികടന്നത്. വിപണി മൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ 17-മത്തെ കമ്പനിയായ ടൈറ്റാൻ ടാറ്റ ഗ്രൂപ്പിൽ മൂല്യത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസിന് പിന്നിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ബമ്പർ കുതിച്ചുചാട്ടമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ. കഴിഞ്ഞ ദശകത്തിൽ ഓഹരി 1400 ശതമാനമാണ് കുതിച്ചുയർന്നത്.
ഇതനുസരിച്ച് 10 വർഷം മുൻപ് ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയിൽ 10,000 രൂപ നിക്ഷേപിച്ച് കാത്തിരുന്നൊരാൾക്ക് ഇന്നത്തെ മൂല്യം 1.4 ലക്ഷം രൂപയായി മാറുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിക്ഷേപകന്റെ സമ്പാദ്യം മൂന്നിരട്ടിയിലധികം വളർത്തിയ ഓഹരി കൂടിയാണിത്. കഴിഞ്ഞ ഒരു വർഷത്തിൽ 30 ശതമാനത്തിന്റെ മിതമായ വളർച്ചയാണ് ടൈറ്റാൻ രേഖപ്പെടുത്തിയത്. അതേ കാലയളവിൽ ഏകദേശം 7ശതമാനം നേട്ടം മാത്രമാണ് സെൻസെക്സും നിഫ്റ്റിയും ഉണ്ടാക്കിയത്.
ഓഹരി പങ്കാളിത്തം
ലഭ്യമായ ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് പ്രൊമോട്ടർമാർക്കാണ് ഉയർന്ന ഓഹരി പങ്കാളിത്തം. 52.9 ശതമാനം ഓഹരികൾ പ്രമോട്ടർമാരുടെ കയ്യിലാണ്. 42.1 ശതമാനം ഓഹരികൾ പൊതു ഓഹരി ഉടമകളുടെ കയ്യിലാണ്. പൊതു ഓഹരി ഉടമകളിൽ മ്യൂച്വൽ ഫണ്ടുകൾക്ക് ഏകദേശം 5.28 ശതമാനവും വിദേശ നിക്ഷേപകർക്ക് 18.2 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ടൈറ്റൻ കമ്പനിയുടെ അറ്റാദായം 940 കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ 10 ശതമാനം വർധനവാണുളളത്. കമ്പനിയുടെ വരുമാനം 34 ശതമാനം വർധിച്ച് 11,660 കോടി രൂപയായി.കമ്പനിക്ക് പന്ത്രണ്ട് മാസത്തെ അടിസ്ഥാനത്തിൽ പ്രതിയോഹരി വരുമാനം 38 രൂപയുണ്ട്. സ്റ്റോക്ക് നിലവിൽ 91.34 മടങ്ങ് പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. ഇത് സെക്ടറൽ പിഇയേക്കാൾ താഴെയാണ്.
തുടർച്ചയായ ലാഭവിഹിതം നൽകുന്ന ടൈറ്റാൻ 12 മാസത്തിനിടെ 10 രൂപ പ്രതിയോഹരി ലാഭവിഹിതം കൈമാറി. നിലവിലെ ഡിവിഡന്റ് യീൽഡ് 0.29 ശതമാനാണ്.
ഒരുങ്ങുന്നു ടാറ്റ ഗ്രൂപ്പിന്റെ അടുത്ത തലമുറ; വളർത്തിയെടുക്കുന്നത് രത്തൻ ടാറ്റ; പുതിയ ടീം ഇങ്ങനെ
ഓഹരിയുടെ മുന്നേറ്റ സാധ്യത
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 155.96 ശതമാനം റിട്ടേൺ നൽകിയെങ്കിലും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ഓഹരിക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. സമീപ ഭാവിയിൽ ഓഹരി വില 3578-3660 നിലവാരത്തിലേക്ക് എത്താമെന്നാണ് അരിഹന്ത് ക്യാപിറ്റൽ മാർക്കറ്റിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് മിലീൻ വാസുദേവ് പറയുന്നത്. സെപ്തംബർ പാദത്തിലെ സാമ്പത്തിക ഫലങ്ങൾക്ക് ശേഷം മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ടൈറ്റാൻ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. ഓഹരിക്ക് നൽകുന്ന ലക്ഷ്യവില 3,900 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications