ടിസിഎസ് സിഇഒയുടെ ശമ്പളം കേട്ട് ഞെട്ടരുത്; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) ചീഫ് എക്സിക്യൂട്ടീവും എംഡിയുമായ രാജേഷ് ഗോപിനാഥന്റെ വാര്‍ഷിക ശമ്പളം 52% വര്‍ദ്ധിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന് ശമ്പള ഇനത്തില്‍ ലഭിച്ചത് 20 കോടി രൂപയാണ്. 2019-20 കാലത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇദ്ദേഹത്തിന്റെ ശമ്പളം 13.3 കോടി രൂപയായിരുന്നു. ടിസിഎസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടിസിഎസ് സിഇഒയുടെ ശമ്പളം കേട്ട് ഞെട്ടരുത്; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി

1.27 കോടി രൂപയാണ് അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചത്. 2.09 കോടി മറ്റ് അനൂകൂല്യങ്ങളായും ലഭിച്ചു. 17 കോടിയോളം രൂപ അദ്ദേഹത്തിന് കമ്മിഷന്‍ ഇനത്തിനാണ് ലഭിച്ചത്. ഇത് ഇതിന് മുമ്പത്തെ വര്‍ഷങ്ങളില്‍ യഥാക്രമം 1.3 കോടി, 1.3 കോടി, പത്ത് കോടി എന്നിങ്ങെയായിരുന്നു.

ഐടി ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ എന്‍ ജി സുബ്രഹ്മണ്യത്തിന്റെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 60% വര്‍ദ്ധിച്ചു. ആകെ 16.1 കോടി രൂപയാണ് ഇദ്ദേഹം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൈപ്പറ്റിയത്. അദ്ദേഹത്തിന്റെ മൊത്തം വേതനത്തില്‍ 1.215 കോടി രൂപ ശമ്പളം, 1.88 കോടി രൂപ ആനുകൂല്യങ്ങളും അലവന്‍സുകളും 13 കോടി രൂപ കമ്മിഷനുമായി ഉള്‍പ്പെടുന്നുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ടിസിഎസ് തൊഴിലാളികളുടെ ശരാശരി വാര്‍ഷിക വരുമാന വര്‍ദ്ധനവ് 5.2 ശതമാനമാണ്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം 6.4 ശതമാനമായിരുന്നു വരുമാന വര്‍ദ്ധന. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ജീവനക്കാര്‍ക്ക് വര്‍ഷം രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് വേതന വര്‍ദ്ധനവ് ലഭിക്കാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കയറ്റുമതിക്കാരായ ടിസിഎസില്‍ മാര്‍ച്ച് 31 വരെ 4,88,650 ജീവനക്കാരുണ്ടായിരുന്നു.

English summary

TCS CEO Rajesh Gopinathan's Annual salary increased by 52 Percent

TCS CEO Rajesh Gopinathan's Annual salary increased by 52 Percent
Story first published: Thursday, May 20, 2021, 20:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X