ലോക്ക്‌ഡൗൺ കാലയളവിൽ വിവിധ ഡാറ്റാ പ്ലാനുകളുമായി ടെലികോം കമ്പനികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്‌ഡൗൺ കാലയളവിൽ ഡാറ്റാ ഉപഭോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് എല്ലാ പ്രമുഖ ടെലികോം കമ്പനികളും അഭിപ്രായപ്പെടുന്നത്. ആളുകൾ വീട്ടിലിരുന്ന് ജോലിചെയ്യാൻ ആരംഭിച്ചതും വിനോദത്തിനായി കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതും ഡാറ്റ ഉപഭോഗം വർദ്ധിക്കുന്നതിന് കാരണമായി. ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകളും ആരംഭിക്കുന്നതോടെ ഡാറ്റാ ഉപഭോഗത്തിന്റെ തോത് വീണ്ടും വർദ്ധിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം തന്നെ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന പുതിയ പ്ലാനുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ അവതരിപ്പിക്കുന്ന പ്ലാനുകൾ ഇവയാണ്.

 

റിലയൻസ് ജിയോ നൽകുന്ന പ്ലാനുകൾ

റിലയൻസ് ജിയോ നൽകുന്ന പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന വാർഷിക പ്ലാനുകൾ ഇവയാണ്;

2399 രൂപയുടെ പ്ലാൻ: 2399 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കുന്നതാണ്. ജിയോ നമ്പറുകളിലേക്കും മറ്റ് നെറ്റ്‌വർക്കുകളിലേക്കും വിളിക്കാനായി ഈ പ്ലാനിൽ പ്രത്യേക എഫ്യുപി ആനുകൂല്യവും നൽകുന്നുണ്ട്. 12,000 മിനിറ്റ് സൗജന്യ കോളുകളാണ് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ ലഭിക്കുക. 365 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കുന്നതാണ്.

2121 രൂപയുടെ പ്ലാൻ: 2121 രൂപയുടെ ജിയോ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുക. അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ കോളുകളും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൗജന്യ കോളുകളും ജിയോ നൽകുന്നുണ്ട്. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കുന്നതാണ്.

4999 രൂപയുടെ പ്ലാൻ: 4,999 രൂപയുടെ ഈ പ്ലാനില്‍ ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ കോളുകള്‍, മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിറ്റുകള്‍ എന്നിവയും ലഭിക്കും. ഇത് കൂടാതെ പ്രതിദിനം നൂറ് എസ്എംഎസുകള്‍ സൗജന്യമായി അയയ്‌ക്കാം. ആകെ 350 ജിബി ഡാറ്റയാണ് ലഭിക്കുക. പ്ലാനില്‍ പ്രതിദിന ഡാറ്റാ ഉപയോഗ പരിധി ഉണ്ടാവില്ല. 360 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കുന്നതാണ്.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

2498 രൂപയുടെ പ്ലാൻ: 2498 രൂപയുടെ പ്ലാനിൽ ദിവസം 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. ഒപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, STD റോമിങ് വോയ്‌സ് കോളുകളും ചെയ്യാം. ഇതിനുപുറമെ എയർടെൽ എക്സ്ട്രീമിലേക്ക് ഫ്രീ സബ്‌സ്‌ക്രിപ്‌ഷൻ, വിങ്ക് മ്യൂസിക്കിൽ ഫ്രീ സബ്‌സ്‌ക്രിപ്‌ഷൻ, ZEE5 പ്രീമിയം സബ്സ്ക്രിപ്ഷൻ, ഡിവൈസിന് ഫ്രീ ആന്റി-വൈറസ് എന്നിവയുമുണ്ട്. 365 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.

2398 രൂപയുടെ പ്ലാൻ: 2,398 രൂപയുടെ ദീർഘകാല പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ലഭ്യമാകും. ദിവസവും 100 എസ്എംഎസും പ്ലാൻ നൽകുന്നുണ്ട്. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം പ്രീമിയം പ്ലസ്, ഫാസ്റ്റാഗ് ക്യാഷ്ബാക്ക്, തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പാക്കിലൂടെ ലഭിക്കുന്നതാണ്. 2,398 രൂപയുടെ പ്ലാനിനും 365 ദിവസം തന്നെയാണ് വാലിഡിറ്റിയുള്ളത്.

1498 രൂപയുടെ പ്ലാൻ: ഈ പ്ലാനിൽ ഡെയ്‌ലി ലിമിറ്റ് ഇല്ലാതെയാണ് ഡാറ്റ ലഭ്യമാക്കുന്നത്. ആകെ 24 ജിബി ഡാറ്റയാണ് ഒരു വർഷത്തേക്ക് ലഭിക്കുക. ഒപ്പം അൺലിമിറ്റഡ് കോളിംഗ്, ആകെ 3600 എസ്എംഎസുകൾ എന്നിവയും പ്ലാനിലൂടെ ലഭിക്കും. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം പ്രീമിയം, ഫാസ്റ്റാഗ് ക്യാഷ്ബാക്ക്, ഡിവൈസിന് ഫ്രീ ആന്റി-വൈറസ് എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും.

വോഡാഫോൺ പ്ലാനുകൾ

വോഡാഫോൺ പ്ലാനുകൾ

2399 രൂപയുടെ പ്ലാൻ: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് 2,399 രൂപയുടേത്. ദിവസവും 100 എസ്എംഎസുകളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ സബ്ക്രിപ്ഷൻ, 999 രൂപ വിലമതിക്കുന്ന ZEE5 പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിലൂടെ സൗജന്യമായി നേടാം. 365 ദിവസമാണ് പ്ലാനിന്റെ കാലാവധി.

1499 രൂപയുടെ പ്ലാൻ: 1499 രൂപയുടെ ഈ പ്ലാനിൽ പ്രതിമാസം 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും എസ്എംഎസ് സൗകര്യവും നൽകുന്നുണ്ട്. വോഡഫോൺ പ്ലേ സബ്ക്രിപ്ഷൻ, ZEE5 സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ സൗജന്യമായി നേടാം.


English summary

Telecom companies with different data plans during lockdown | ലോക്ക്‌ഡൗൺ കാലയളവിൽ വിവിധ ഡാറ്റാ പ്ലാനുകളുമായി ടെലികോം കമ്പനികൾ

Telecom companies with different data plans during lockdown
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X