ഓഹരി വിപണിയിലെ ഈ വർഷത്തെ ഏറ്റവും മോശം ദിവസങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷം നിക്ഷേപകർക്ക് അത്ര മികച്ച വർഷമായിരുന്നില്ല. കാരണം ഈ വർഷത്തിൽ ഏകദേശം മൂന്ന് മാസവും സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും മോശം ദിവസങ്ങൾക്കാണ് ഇതിനകം സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഭയാനകമായ ഒരു മാസമാണ്, കാരണം സെൻസെക്‌സിന്റെ ഏറ്റവും വലിയ മൂന്ന് വീഴ്ചകൾ ഈ മാസത്തിലാണ് സംഭവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ കടുത്ത നടപടികളിലേക്ക് നീങ്ങിയതാണ് ഓഹരി വിപണിയിലും പ്രതിഫലിക്കുന്നത്.

സെൻസെക്സ് ഈ വർഷത്തെ ഏറ്റവും വലിയ ഇടിവുകളിൽ ചിലത് ഇവയാണ്

സെൻസെക്സ് ഈ വർഷത്തെ ഏറ്റവും വലിയ ഇടിവുകളിൽ ചിലത് ഇവയാണ്

2020 മാർച്ച് 23-ന് 3,934 പോയിൻറ് ഇറങ്ങി സെൻസെക്സ് 25,981-ലേക്ക് ഇടിഞ്ഞു: തിങ്കളാഴ്‌ച വ്യാപാരം അവസാനിച്ചപ്പോൾ 3,934 പോയിൻറ് ഇറങ്ങി സെൻസെക്സ് 25,981-ലേക്ക് ഇടിഞ്ഞു. നിഫ്റ്റിയാകട്ടെ 1,135 പോയിൻറ് ഇറങ്ങി 7,610-ൽ ആണ് അവസാനിച്ചത്. താങ്കളാഴ്ച രാവിലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ലോവർ സർക്യൂട്ടിൽ എത്തിയിരുന്നു, തുടർന്ന് 45 മിനിറ്റ് നേരത്തേക്ക് വ്യാപാരം നിർത്തിവെയ്‌ക്കുകയുണ്ടായി. ലോവർ സർക്യൂട്ട് തുടർന്ന് വ്യാപാരം നിർത്തി വെയ്‌ക്കുന്നത് ഈ മാസം ഇത് രണ്ടാമത്തെ തവണയാണ്.

 

2

2020 മാർച്ച് 12-ന് 2,919 പോയിൻറ് കുറഞ്ഞു: വ്യാപാരം അവസാനിച്ചപ്പോൾ

സെൻ‌സെക്സ് 2,919 പോയിൻറ് കുറഞ്ഞ് 32,778-ലും നിഫ്‌റ്റി 50,868 പോയിൻറ് കുറഞ്ഞ് 9,590-ലുമാണ് മാർച്ച് 12-ന് ക്ലോസ് ചെയ്തത്. ഒരു ദിവസത്തെ വ്യാപാരത്തിൽ നിഫ്‌റ്റി 2012 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 10 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.

2020 മാർച്ച് 16-ന് 2,713 പോയിൻറ് കുറഞ്ഞു: മാർച്ച് 16-ന് സെൻസെക്സ് അതിന്റെ മൂന്നാമത്തെ വലിയ ഇടിവിന് സാക്ഷ്യം വഹിച്ചു. ഏകദിനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടിവാണ് സെൻസെക്‌സും നിഫ്‌റ്റിയും രേഖപ്പെടുത്തിയത്. സെൻസെക്‌സ് 2,713 പോയിന്റ് കുറഞ്ഞ് 31,390-ലും നിഫ്‌റ്റി 756 പോയിൻറ് കുറഞ്ഞ് 9,199-ലും എത്തി. സ്വകാര്യ ബാങ്കിംഗ്, ഫിനാൻഷ്യൽസ്, റിയൽറ്റി, മെറ്റൽ സൂചികകളിൽ 8 മുതൽ 9 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

 

2020 ഫെബ്രുവരി 28-ന് 1,448 പോയിന്റ് തകർച്ച:

2020 ഫെബ്രുവരി 28-ന് 1,448 പോയിന്റ് തകർച്ച:

കൊറോണ വൈറസ് കാരണം ആഗോള തലത്തില്‍ മാന്ദ്യം ഉണ്ടാകുമെന്ന് ഭയന്ന് ആഗോള ഓഹരി വിപണിയും, ഇന്ത്യന്‍ ഓഹരി വിപണിയും ഫെബ്രുവരി 28-ന് ഏറ്റവും വലിയ നഷ്ടത്തിലേക്ക് വഴുതി വീണു. 2020 ഫെബ്രുവരി 28-ന് ഇന്ത്യൻ സൂചികകൾ 3.5 ശതമാനത്തിലധികം ഇടിഞ്ഞു, വിൽപ്പന തുടർച്ചയായ ആറാം ദിവസത്തിലേക്ക് നീട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,448.37 പോയിന്റ് താഴ്ന്ന് ഏകദേശം 3.64 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 431.50 പോയിന്റ് താഴ്‌ന്ന് അതായത് 3.71 ശതമാനം വരെ ഇടിവാണ് അന്ന് രേഖപ്പെടുത്തിയത്.

English summary

സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും മോശം ദിവസങ്ങൾക്കാണ് 2020-ലെ ഈ തീയ്യതികൾ സാക്ഷ്യം വഹിച്ചത്

The worst days in Sensex history of 2020
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X