ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് കമ്പനി ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല.
കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്. അതേസമയം വരുന്നയാഴ്ച നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കുന്ന 2 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
മതേര്‍സണ്‍ സുമി വയറിങ്
വാഹന നിര്‍മാതാക്കള്‍ക്ക് ആവശ്യമായ വയറിങ് സംവിധാനങ്ങള്‍ തയ്യാറാക്കി നല്കുന്ന പ്രമുഖ കമ്പനിയാണ് മതേര്‍സണ്‍ സുമി വയറിങ് ഇന്ത്യ ലിമിറ്റഡ്. എല്ലാത്തരം വാഹനങ്ങളുടേയും ഇലക്ട്രോണിക്, ഇലക്ടിക് വയറിങ്ങുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ വിപണ്ിയിലെ 40 ശതമാനം വിഹിതവും കൈവശപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക കേന്ദ്രങ്ങളും നിര്‍മാണ ശാലകളും ഉള്‍പ്പെടെ 23 സേവന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന വമ്പന്‍ ശൃംഖലയാണ് കമ്പനിക്ക് കീഴിലുള്ളത്. മാതൃകമ്പനിയായ മതേര്‍സണ്‍ സുമി സിസ്റ്റംസില്‍ നിന്നും വയറിങ് വിഭാഗം അടര്‍ത്തിയെടുത്താണ് നിലവിലെ കമ്പനിയുടെ രൂപീകരണം.
ഓഹരി വിശദാംശം
നിലവില്‍ മതേര്‍സണ്‍ സുമി വയറിങ് കമ്പനിയുടെ വിപണി മൂല്യം 26,200 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 3.53 രൂപ നിരക്കിലും പിഇ അനുപാതം 59 മടങ്ങിലുമാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.02 ശതമാനമാണ്.
അതേസമയം മതേര്‍സണ്‍ സുമി വയറിങ്ങിന്റെ (BSE: 543498, NSE : MSUMI) ഓഹരിയിന്മേലുള്ള ആദായം 50 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 59 മടങ്ങിലുമാണുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി നേടിയ വരുമാനം 1,835 കോടിയും അറ്റാദായം 116 കോടിയുമാണ്.
ബോണസ് ഷെയര്‍
സെപ്റ്റംബറില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 2:5 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത്, കൈവശമുള്ള 5 ഓഹരിക്ക് വീതം അധികമായി 2 ഓഹരികള്‍ കൂടി ലഭിക്കുമെന്ന് സാരം. ഇതിനായുള്ള റെക്കോഡ് തീയതി നവംബര്‍ 17-നും എക്സ്-ബോണസ് തീയതി 16-നും നിശ്ചയിച്ചു. അതേസമയം കഴിഞ്ഞ ദിവസം മതേര്‍സണ്‍ സുമി വയറിങ് ഓഹരികള്‍ 83 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്.
മോഡീസ് നവനിര്‍മാണ്‍
മുംബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് മോഡീസ് നവനിര്‍മാണ്‍ ലിമിറ്റഡ്. ഭവന നിര്‍മാണത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇതില്‍ തന്നെ ഇടത്തരം/ താഴ്ന്ന വിഭാഗക്കാരെ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭവന പദ്ധതിയോട് ചേര്‍ന്നുള്ള വാണിജ്യ സമുച്ചയങ്ങളും നിര്‍മിക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായി ബിസിനസ് മോഡലാണ് മോഡീസ് നവനിര്‍മാണ്‍ ആവിഷ്കരിച്ചിട്ടുള്ളത്. കമ്പനിയുടെ വിപണി മൂല്യം 206 കോടിയാണ്.
ഓഹരി വിശദാംശം
മോഡീസ് നവനിര്‍മാണിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 10 രൂപ നിരക്കിലും പിഇ അനുപാതം 155 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും ഓഹരിയുടെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മോശം അനുപാതത്തിലാണ്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ വരുമാനം 11.25 കോടിയും അറ്റാദായം 1.33 കോടിയുമാണ്.
മോഡീസ് നവനിര്‍മാണ്‍ (BSE : 543539) കമ്പനിയുടെ ആകെ ഓഹരികളില്‍ 70.20 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കിയുള്ള 29.80 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.
ബോണസ് ഓഹരി
മോഡീസ് നവനിര്‍മാണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം അനുസരിച്ച് 3:1 അനുപാതത്തിലാകും ബോണസ് ഓഹരി നല്‍കുക. അതായത്, പക്കലുള്ള ഓരോ ഓഹരിക്കും വീതം അധികമായി 3 ഓഹരികള്‍ കൂടി ലഭിക്കുമെന്ന് ചുരുക്കം. ഇതിനായുള്ള റെക്കോഡ് തീയതിയും എക്സ്-ബോണസ് തീയതിയും നവംബര്‍ 15-ന് നിശ്ചയിച്ചു.
അതേസമയം വെള്ളിയാഴ്ച 486 രൂപയിലായിരുന്നു മോഡീസ് നവനിര്‍മാണ്‍ ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 532 രൂപയും താഴ്ന്ന വില 184 രൂപയുമാണ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications