ഒരു മാസത്തിനിടെ 2.85 ശതമാനത്തോളമാണ് നിഫ്റ്റിയുണ്ടാക്കിയ നേട്ടം. ഇതിന് പ്രധാന പിന്തുണ നൽകിയത് കമ്പനികളുടെ മികച്ച പാദഫലങ്ങളാണ്. മാർച്ച് പാദത്തിൽ വിവിധ സെക്ടറിലെ കമ്പനികൾ പലതും മികച്ച പ്രകടനം നടത്തി. ഇത് ഓഹരികളുടെ പ്രകടനത്തിലും കാണാം. മികച്ച പാദഫലം കാഴ്ച വെച്ച കമ്പനികളാണെങ്കിൽ മികച്ച മുന്നേറ്റം ഓഹരി വിലയിലുണ്ടായിട്ടുണ്ട്. ഇത്തരം ഓഹരികൾ വാങ്ങാൻ വിവിധ ബ്രോക്കറേജുകളും നിർദ്ദേശിക്കുന്നു. ഇത്തരത്തിലൊരു ഓഹരിയാണ് ടിവിഎസ് മോട്ടോർ.
ഓഹരി പ്രകടനം
ടിവിഎസ് മോട്ടോർ കമ്പനിയുടെ ഓഹരികൾ ഈ വർഷത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വർഷത്തിൽ ഇതുവരെ 19.38 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. ഒരു മാസത്തിനിടെ 15.44 ശതമാനമാണ് മുന്നേറ്റം. 6 മാസത്തിനിടെ 23.68 ശതമാനം മുന്നേറിയ ഓഹരികൾ 1 വർഷത്തിനിടെ 82 ശതമാനം റിട്ടേൺ നൽകി.
ഓഹരി വില
തുടർച്ചയായ രണ്ടാം ദിവസവും 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയ ടിവിഎസ് മോട്ടോർ ഓഹരികൾ വ്യാഴാഴ്ച പുതിയ ഉയരമായ 1,287.50 രൂപയിലെത്തി. 2022 മേയ് 26ന് രേഖപ്പെടുത്തിയ 692.35 രൂപയാണ് ടിവിഎസ് മോട്ടോർ ഓഹരികളുടെ 52 ആഴ്ചയിലെ താഴ്ന്ന വില. വ്യാഴാഴ്ച 0.80 ശതമാനം ഉയർന്ന് 1283.45 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.

ഓഹരികൾ വാങ്ങാം
മാർച്ച് പാദ ഫലങ്ങൾ വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ മുന്നേറ്റത്തിലാണ്. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം പ്രതിവർഷം 19 ശതമാനം വർധിച്ച് 6,605 കോടി രൂപയായി. അറ്റാദായം 49 ശതമാനം ഉയർന്ന് 410 കോടി രൂപയായി. കമ്പനിയുടെ ശക്തമായ പ്രകടനം ഓഹരിയെ ബ്രോക്കറേജുകളുടെ കണ്ണിലെത്തിച്ചു.
വിദേശ ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ഫിനാൻഷ്യൽ സർവീസ് ടിവിഎസ് മോട്ടോർ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. ലക്ഷ്യ വില 1,430 രൂപയാണ്. ജെപി മോർഗാൻ 1,330 രൂപ ലക്ഷ്യ വിലയിൽ ഓഹരി വാങ്ങാനും നിർദ്ദേശിച്ചു. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസും ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. 1,342 രൂപയാണ് ലക്ഷ്യ വില.
1 വർഷം മുൻപ് നിക്ഷേപിച്ചെങ്കിൽ
ടിവിഎസിന്റെ സ്റ്റാർ ബൈക്കായ അപ്പാച്ചെയ്ക്ക് പകരം ടിവിഎസ് ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് നോക്കാം. കഴിഞ്ഞ വർഷം ടിവിഎസ് അപ്പാച്ചെ ആർടിആർ 160 വാങ്ങുന്നതിന് ഏകദോശം 1.25 ലക്ഷം രൂപ മുതൽ 1.60 ലക്ഷം രൂപ വരെ ചെലവാക്കേണ്ടതായി വരും. ഇവിടെ 1.35 ലക്ഷം രൂപ അപ്പാച്ചെയുടെ വിലയായി കണക്കാക്കാം.
ബൈക്ക് വാങ്ങുന്നതിന് പകരം വാഹനത്തിന്റെ തുക ഓഹരിയിൽ നിക്ഷേപിച്ചാൽ എന്ത് ലഭിക്കുമെന്ന് നോക്കാം. 2022 മെയ് 24-ന് ടിവിഎസ് ഓഹരികളുടെ വില 708.85 രൂപയായിരുന്നു. ഈ വിലയിൽ 1.35 ലക്ഷം രൂപ ടിവിഎസ് ഓഹരികളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചെങ്കിൽ ഏകദേശം 190 ഷെയറുകൾ ലഭിക്കും. മേയ് 24ന്റെ വിലയിൽ 190 ഓഹരികൾക്ക് 2.39 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരും. നിക്ഷേപത്തിന് 77 ശതമാനത്തിൽ കൂടുതൽ റിട്ടേണാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
