ഒരുഘട്ടത്തില്‍ ഓഹരി വില്ക്കാന് ആരുമില്ലാത്തതിനാല്‍ ഉയരങ്ങളിലേക്കുള്ള തുടര്‍ച്ചയായ കുതിപ്പ്. പിന്നീടൊരു ഘട്ടത്തില്‍ ഓഹരി വാങ്ങാന്‍ ആരുമില്ലാത്തതിനാല്‍ ലോവര്‍ സര്‍ക്യൂട്ട് പരമ്പര. തുടര്‍ന്ന് ഏറെക്കാലം അനക്കമില്ലാതെ കിടന്നു.
എന്നാല്‍ കഴിഞ്ഞ 3 മാസമായി ഈ സ്മോള്‍ കാപ് ഓഹരി കുതിപ്പിന്റെ പാതയിലാണ്. ഇതിനിടെ കമ്പനിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത കൂടിയെത്തിയതോടെ ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപമുള്ള ഈ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലയമായി സംഭവ ബഹുലമാണ് ഡിബി റിയാല്‍റ്റി ഓഹരിയുടെ വ്യാപാര ചരിത്രം.
ഡിബി റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിബി റിയാല്‍റ്റി ലിമിറ്റഡ്. വാണിജ്യ/ പാര്‍പ്പിട സമുച്ചയങ്ങള്‍, വമ്പന്‍ ടൗണ്‍ഷിപ്, റീട്ടെയില്‍ പദ്ധതികളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം. പാര്‍പ്പിട വിഭാഗത്തില്‍ എല്ലാ വിഭാഗം വരുമാനക്കാരേയും ഉദ്ദേശിച്ചുള്ള ഭവന പദ്ധതികളുണ്ട്. ഓഫീസ് കെട്ടിടങ്ങളുടെ വില്പനയും വാടകയ്ക്കു കൊടുക്കുന്നതിലുമാണ് വാണിജ്യ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കടകള്‍ നിര്‍മിക്കുന്നതാണ് റീട്ടെയില്‍ വിഭാഗത്തില്‍ നടപ്പാക്കുന്നത്.
ഓഹരി വിശദാംശം
ഡിബി റിയാല്‍റ്റിയുടെ 65.28 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമുണ്ട്. എന്നാല്‍ ഇതിന്റെ 51.09 ശതമാനവും ഈട് നല്കിയിരിക്കുയാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.35 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 31.3 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യശ്ശശരീരനായ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല കമ്പനിയില്‍ പരോക്ഷ മാര്‍ഗത്തിലൂടെ നിക്ഷേപിച്ചത്. ഓഹരിയായി മാറ്റിയെടുക്കാനാകുന്ന കടപ്പത്രത്തിന്റെ 10,000,000 വാറന്റുകളാണ് ജുന്‍ജുന്‍വാല അന്നു വാങ്ങിയത്.
സാമ്പത്തികം
ഡിബി റിയാല്‍റ്റിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 40 രൂപ നിരക്കിലും പിഇ അനുപാതം 29 മടങ്ങിലുമാണ്. നിലവില്‍ 3,870 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിബി റിയാല്‍റ്റി നേടിയ വരുമാനം 219 കോടിയും അറ്റാദായം 73 കോടിയുമാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കമ്പനി ലാഭത്തിലേക്ക് മടങ്ങിയെത്തിയത്. അതേസമയം ഡിബി റിയാല്‍റ്റി ഓഹരിയുടെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 138.70 രൂപയും താഴ്ന്ന വില 29.15 രൂപയുമാണ്.
ഓഹരി വില ചരിത്രം
ഇന്ന് 5 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 113.15 രൂപയിലായിരുന്നു ഡിബി റിയാല്‍റ്റി ഓഹരിയുടെ ക്ലോസിങ്. ഇതോടെ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരിയെത്തി. ബുള്ളിഷ് സൂചനയാണിത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 33 ശതമാനവും മൂന്ന് മാസത്തിനിടെ 79 ശതമാനം നേട്ടവും ഓഹരികളില്‍ രേഖപ്പെടുത്തി.
ഈവര്‍ഷം ഇതുവരെയായി 143 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 249 ശതമാനം നേട്ടവും കുറിച്ചു. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 1,700 ശതമാനം നേട്ടമാണ് ഡിബി റിയാല്‍റ്റി ഓഹരികള്‍ സമ്മാനിച്ചത്.
എന്തുകൊണ്ട് അപ്പര്‍ സര്‍ക്യൂട്ട് ?
കഴിഞ്ഞ വെള്ളിയാഴ്ച ഉപകമ്പനിയുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിയമപ്രകാരം നല്കിയ കുറിപ്പാണ് ഡിബി റിയാല്‍റ്റി (BSE: 533160, NSE : DBREALTY) ഓഹരിയില്‍ വീണ്ടും അപ്പര്‍ സര്‍ക്യൂട്ട് കുതിപ്പിന് വഴിമരുന്നിട്ടത്. കമ്പനിക്ക് ഇതിനകം 91 ശതമാനം ഓഹരി പങ്കാളിത്തമുള്ള 'ഡിബി മന്' എന്ന ഉപകമ്പനിയെ പൂര്‍ണമായും ഏറ്റെടുത്തു എന്നായിരുന്നു അറിയിപ്പ്. ഇതോടെ 'ഡിബി മന്', ഡിബി റിയാല്‍റ്റി കമ്പനിയുടെ പൂര്‍ണ ഉപകമ്പനിയായി മാറി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications