തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിളിക്കുന്നത്. ഇത്തരം പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവുമൊക്കെ താരതമ്യേന കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ പെന്നി ഓഹരികളുടെ വിലയില്‍ വളരെ വേഗം പ്രതിഫലിക്കും.
അതിനാല്‍ ഞൊടിയിടയില്‍ പെന്നി ഓഹരികളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ കുതിക്കുന്ന ഒരു മൈക്രോ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ്
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോള്‍ഡിങ് കമ്പനിയാണ് ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡ്. 1961-ലാണ് തുടക്കം. ഇലക്ട്രോ-പോര്സെലീന് വൈദ്യുതരോധവും പ്രസരണ/ വിതരണ മേഖലകളിലെ എല്ലാവിധ കരാര്‍ പണികളും ഏറ്റെടുക്കുന്ന കമ്പനിയാണിത്. ഉയര്‍ന്ന വോള്‍ട്ടേജ് പ്രസരണ മേഖലയിലും സബ്സ്റ്റേഷനുകളിലും ആവശ്യമായ 1,200 കിലോവോള്ട്ട്സിന്റെ ഇന്‍സുലേറ്ററുകളാണ് നിര്‍മിക്കുന്നത്. ഇതിനോടൊപ്പം ഉയര്‍ന്ന പ്രസരണ ശേഷിയുള്ള വൈദ്യുതി ലൈനുകളുടെ പ്രതിഷ്ഠാപനവും കമ്മീഷനങ്ങിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. നിലവില്‍ 47 കോടിയാണ് ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് കമ്പനിയുടെ വിപണി മൂല്യം.
പ്രതിയോഹരി ബുക്ക് വാല്യൂ -6 രൂപ നിരക്കിലാണ് (കമ്പനിയുടെ ബാധ്യത ആകെ ആസ്തികളേക്കാള്‍ ഉയരുമ്പോഴാണ് ബുക്ക് വാല്യൂ നെഗറ്റീവ് നിരക്കിലേക്ക് മാറുന്നത്). 2009-നു ശേഷം ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് ലാഭവിഹിതം നല്‍കിയിട്ടില്ല. അതേസമയം ജൂണ്‍ പാദത്തില്‍ ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് നേടിയ വരുമാനം 21.56 ലക്ഷവും അറ്റാദായം 16.27 കോടിയുമാണ്.
അതേസമയം ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസിന്റെ ആകെ ഓഹരികളില്‍ 1 ശതമാനം മാത്രമാണ് പ്രമോട്ടറിന്റെ കൈവശമുള്ളത്. 2022 മാര്‍ച്ച് പാദം വരെ 38 ശതമാനം ഓഹരികള്‍ പ്രമോട്ടറുടെ പക്കലുണ്ടായിരുന്നതാണ്. ഇപ്പോള്‍ 99 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണുള്ളത്.
എന്തുകൊണ്ട് കുതിപ്പ് ?
കഴിഞ്ഞയാഴ്ച പണം സമാഹരത്തിനുള്ള പദ്ധതികള്‍ ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് കമ്പനി നേതൃത്വം സൂചിപ്പിച്ചിരുന്നു. ഇതുപ്രകാരം ഒക്ടോബര്‍ 28-ന് ഓഹരിയായി മാറ്റിയെടുക്കാവുന്ന സെക്യൂരിറ്റീസ്/ വാറന്റ്, സ്വകാര്യ മൂലധനം, കടപ്പത്രം, അവകാശ ഓഹരികള്‍ തുടങ്ങിയവയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പണം സ്വരൂപിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി ഓഹരിയുടമകളുടെ അനുമതി വാങ്ങണം. ഇതിനിടെ റീനട്ട്സ് പ്രോജിക്ട്സില് നിന്നും 47 കോടിയുടെ ഓവുചാല്‍ നിര്‍മാണത്തിനുള്ള കരാര്‍ നേടിയിട്ടുണ്ട്. ഇതു 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നാണ് കരാര്‍.
ഓഹരി വില ചരിത്രം
നിലവില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 15.30 രൂപയിലാണ് ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 100 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 1,578 ശതമാനം നേട്ടവും ഈ പെന്നി ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഡബ്ല്യൂ.എസ്. ഇന്‍ഡസ്ട്രീസ് (BSE: 504220, NSE : WSI) ഓഹരി തുടരുന്നത്. ഇതേ കാലയളവിലെ താഴ്ന്ന വില 8.25 രൂപയാണ്. അതേസമയം കഴിഞ്ഞ 20 ദിവസത്തെ ശരാശരി ഓഹരി ഇടപാടുകളുടെ എണ്ണം 3,440 മാത്രമാണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications