ഊബർ, ഒല ഡ്രൈവർമാരുടെ ജോലിയ്ക്ക് സമയപരിധി, 12 മണിക്കൂറിൽ കൂടുതൽ വാഹനം ഓടിക്കാൻ പാടില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഓൺലൈൻ ടാക്സി സ‍ർവ്വീസുകളായ ഊബർ, ഒല എന്നിവയിലെ ഡ്രൈവർമാർക്ക് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. അതിനാൽ കമ്പനികൾ അവരുടെ ആപ്ലിക്കേഷനുകളിൽ‌ ഈ ആവശ്യത്തിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. ഇത് ഓരോ ഡ്രൈവർ‌ക്കും കുറഞ്ഞത് 10 മണിക്കൂർ വിശ്രമം ലഭിക്കുമെന്ന് ഉറപ്പാക്കും.

സുരക്ഷയെ ഏറ്റവും വലിയ മുൻ‌ഗണനയായി കണക്കാക്കുന്നതിനാൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ഡ്രൈവർമാ‍ർക്ക് അഞ്ച് ദിവസത്തെ പരിശീലനവും നിർബന്ധമാക്കും. കൂടാതെ ഡ്രൈവർമാ‍ർക്ക് രണ്ട് ദിവസത്തെ വാർഷിക റിഫ്രഷർ പരിശീലനവും നൽകേണ്ടതുണ്ടെന്ന് സ‍ർക്കാർ അറിയിച്ചു. 2% ൽ താഴെയുള്ള സ്കോർ ഉള്ള ഡ്രൈവർമാർക്ക് നിർബന്ധിത "പരിഹാര പരിശീലന പരിപാടിയും" നടത്തേണ്ടതുണ്ട്.

ക്യാബുകളിലെ ഷെയറിംഗ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് ഓലയും ഊബറുംക്യാബുകളിലെ ഷെയറിംഗ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് ഓലയും ഊബറും

ഊബർ, ഒല ഡ്രൈവർമാരുടെ ജോലിയ്ക്ക് സമയപരിധി, 12 മണിക്കൂറിൽ കൂടുതൽ വാഹനം ഓടിക്കാൻ പാടില്ല

ഐഡന്റിറ്റിയുടെ സാധുവായ തെളിവ്, ഡ്രൈവിംഗ് ലൈസൻസ്, രണ്ട് വർഷത്തെ മിനിമം ഡ്രൈവിംഗ് പരിചയം, പോലീസ് പരിശോധന എന്നിവ ഉൾപ്പെടുന്ന രേഖകൾ ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് കമ്പനികൾ നേടിയിരിക്കണം. ഡ്രൈവർമാർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മദ്യപിച്ച് വാഹനമോടിച്ചതിനോ, വഞ്ചന, ലൈംഗിക കുറ്റകൃത്യങ്ങൾ, കുറ്റകൃത്യങ്ങൾക്ക് മോട്ടോർ വാഹനം ഉപയോഗിക്കൽ, സ്വത്ത് നാശനഷ്ടം, മോഷണം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരായിരിക്കരുത്.

കൊവിഡ് 19 പ്രതിസന്ധി: 'സൂം' വഴി ജീവനക്കാരെ പിരിച്ചുവിട്ട് ഊബര്‍കൊവിഡ് 19 പ്രതിസന്ധി: 'സൂം' വഴി ജീവനക്കാരെ പിരിച്ചുവിട്ട് ഊബര്‍

വാഹനങ്ങളിൽ പാനിക് ബട്ടണുകൾ നൽകി വാഹന ട്രാക്കിംഗ്, മോണിറ്ററിംഗ് സിസ്റ്റങ്ങൾ സ്ഥാപിക്കുന്നത് ഉറപ്പാക്കണമെന്നും ഇത് തത്സമയ നിരീക്ഷണത്തിനായി അവരുടെ കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിക്കേണ്ടതുണ്ടെന്നും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. ക്യാബുകളിലെ‌ ചൈൽ‌ഡ് ലോക്ക് മെക്കാനിസങ്ങൾ‌ മാറ്റണമെന്നും സെൻ‌ട്രൽ‌ ലോക്കിംഗ് സിസ്റ്റം അസാധവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്, കമ്പനി കുറഞ്ഞത് 5 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസും കുറഞ്ഞത് 20 ലക്ഷം രൂപ ടേം ഇൻഷുറൻസും ഉറപ്പാക്കേണ്ടതുണ്ട്.

Read more about: ola uber ഒല ഊബർ
English summary

Time Limit For Uber And Ola Drivers, Not Work More Than 12 Hours | ഊബർ, ഒല ഡ്രൈവർമാരുടെ ജോലിയ്ക്ക് സമയപരിധി, 12 മണിക്കൂറിൽ കൂടുതൽ വാഹനം ഓടിക്കാൻ പാടില്ല

Drivers of online taxi services Uber and Ola are not allowed to drive more than 12 hours a day. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X