ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനൽ നിരക്കുകൾ വീണ്ടും കുറച്ചു. പുതിയ ഭേദഗതി പ്രകാരം എല്ലാ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ, 2019 ഫെബ്രുവരിയിൽ നടപ്പിലാക്കിയ പുതിയ താരിഫ് ഓർഡറിന്റെ (എൻടിഒ) ചില വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി ട്രായ് പറഞ്ഞു.
പുതിയ നിരക്ക് പരിഷ്കരണത്തെ തുടർന്ന് സൺ ടിവി നെറ്റ്‌വർക്കിന്റെയും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെയും ഓഹരി വില ഇന്നത്തെ വ്യാപാരത്തിൽ 2 മുതൽ 4 ശതമാനം വരെ കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വില 30 ശതമാനത്തിലധികം ഇടിഞ്ഞതോടെ സൺ ടിവിയുടെ ഓഹരി വില നിലവിൽ സമ്മർദ്ദത്തിലാണ്. ഇന്ന് ഓഹരി വില 18.20 രൂപ അഥവാ 4.14 ശതമാനം ഇടിഞ്ഞ് 421.25 രൂപയിലെത്തി.

സീ എന്റർടൈൻമെന്റ് ഓഹരി വിലയും ജനുവരി 2 ന് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വില 41 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. വിവിധ വ്യവസ്ഥകൾ പരിശോധിച്ചതിന് ശേഷം, 200 ചാനലുകൾക്ക് പരമാവധി എൻസിഎഫ് ചാർജ് 130 രൂപയായാണ് (നികുതി ഒഴികെ) ട്രായ് കുറച്ചിരിക്കുന്നത്. കൂടാതെ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർബന്ധിതമെന്ന് പ്രഖ്യാപിച്ച ചാനലുകൾ എൻസിഎഫിലെ ചാനലുകളുടെ എണ്ണത്തിൽ കണക്കാക്കില്ലെന്നും തീരുമാനിച്ചു.
പ്രക്ഷേപണത്തിനും കേബിൾ ടിവി സേവനങ്ങൾക്കുമായി റെഗുലേറ്റർ 2017 ലെ താരിഫ് ഓർഡറിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമാണ് പുതിയ നിയമങ്ങൾ. മാർച്ച് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications